സ്വാതന്ത്ര്യ ദിനത്തില്‍ റിപ്പബ്ലിക്ക് ദിനാംശംസ നേര്‍ന്ന് നടി! ഇഷ ഗുപ്തയെ ട്രോളി സോഷ്യല്‍ മീഡിയ
73ാം മത് സ്വാതന്ത്ര്യ ദിനം രാജ്യമെമ്പാടുമായി ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്കിടെ ബോളിവുഡ് നടി ഇഷ ഗുപ്തയുടെതായി വന്ന ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. നടിയുടെ ട്വീറ്റിനു നേരെ വലീയ രീതിയിലുളള ട്രോള്‍ ആക്രമണം ആയിരുന്നു ഉണ്ടായത്.

സ്വാതന്ത്ര്യ ദിനത്തില്‍ നടി റിപ്പബ്ലിക്ക് ദിനാശംസകള്‍ നേര്‍ന്നതിനാണ് അതിഭീകരമായി ട്രോള്‍ ചെയ്യപ്പെട്ടത്. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഹൃദയംഗമമായ ആശംസകള്‍ എന്നാണ് ഇഷ ഗുപ്ത ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റ് പിന്നെ നടി ഡിലീറ്റ് ചെയ്‌തെങ്കിലും ട്വിറ്റര്‍ ഉപയോക്താക്കളും ട്രോളന്മാരും വെറുതെ വിട്ടിരുന്നില്ല.
ട്രോളാക്രമണം രൂക്ഷമായതോടെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി നടി പിന്നീട് എത്തിയിരുന്നു. സ്വാതന്ത്ര്യ ദിവസത്തെ സ്വാതന്ത്ര്യ ദിവസ് എന്നാണ് ഹിന്ദിയില്‍ വിളിക്കുന്നതെന്ന് നടിയുടെ ട്വീറ്റിന് താഴെയായി കമന്റുകള്‍ വന്നു. ബോളിവുഡില്‍ ജന്നത്ത് 2 എന്ന ചിത്രത്തിലൂടെ തുടക്കമിട്ട നടിയാണ് ഇഷ ഗുപ്ത. ഐറ്റം ഡാന്‍സിലൂടെയും ഗ്ലാമര്‍ റോളുകളിലൂടെയുമാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്.


Click it and Unblock the Notifications











