Don't Miss!
- Automobiles
മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്യുവികൾ
- News
കേരള ബജറ്റ് 2023: മദ്യത്തിനും പെട്രോളിനും ഡീസലിനും വില ഉയരും
- Sports
IND vs AUS: കോലിയെ എങ്ങനെ നിശബ്ദനാക്കാം?ഒരു വഴിയുണ്ട്-ഉപദേശവുമായി തോംസണ്‍
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
- Lifestyle
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
- Finance
ദിവസ വരുമാനത്തിൽ നിന്ന് 58 രൂപ നീക്കിവെച്ചാൽ 8 ലക്ഷം രൂപ സ്വന്തമാക്കാം; ലക്ഷങ്ങൾ നേടാൻ ഇതാ വഴി
'പൈസയുടെ അഹങ്കാരം... ചെരുപ്പിടാൻ പോലും സഹായി... കഷ്ടം തന്നെ'; സോനം കപൂറിനെ പരിഹസിച്ച് സോഷ്യൽമീഡിയ!
ബോളിവുഡ് സുന്ദരി സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും ഓഗസ്റ്റിലാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. മകനൊപ്പം യാത്ര ചെയ്യുന്ന വീഡിയോ അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. സോനം തന്നെയാണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
മകന്‍ വായുവിന് വേണ്ടി വീട്ടില്‍ ഒരുക്കിയ നഴ്‌സറിയുടെ ചിത്രങ്ങളും സോനം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്.

തന്റെ വിശേഷങ്ങളെല്ലാം സോനം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് പതിവാണ്. ആരാധകരും സോനത്തിന്റെ പുത്തന്‍ ഫാഷന്‍ അപ്‌ഡേഷനായി കാത്തിരിപ്പാണ്. നിലവില്‍ ലണ്ടനിലാണ് സോനം താമസിക്കുന്നത്.
അടുത്തിടെ തന്‍റെ മുംബൈയിലെ ആഢംബര ഫ്ലാറ്റ് സോനം കപൂര്‍ വിറ്റിരുന്നു. 2015ല്‍ വാങ്ങിയ ഫ്ലാറ്റാണ് ഏതാണ്ട് 32.50 കോടി രൂപയ്ക്ക് കഴിഞ്ഞ ഡിസംബര്‍ 29ന് വിറ്റത് എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ലണ്ടനിലാണ് സോനം താമസിക്കുന്നത്.
Also Read: എന്റെ ഏക മകൾ, ഇവൾ പോയപ്പോൾ ഞാനൊരുപാട് വിഷമിച്ചു; ആദ്യമായി മകളെ പരിചയപ്പെടുത്തി രേഖ
മുംബൈയിലെ ഏറ്റവും പോഷായ സ്ഥലത്താണ് ഈ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. പ്രസവാനന്തരം സ്ത്രീകള്‍ക്ക് വണ്ണം കൂടുന്നത് സ്വാഭാവികമാണ്. ഹോര്‍മോണ്‍ വ്യതിയാനം അടക്കമുള്ള കാര്യങ്ങള്‍ ഇതിനെ സ്വാധീനിക്കാറുണ്ട്. എന്നാല്‍ പ്രസവശേഷം ഇത്തരത്തില്‍ വണ്ണം കൂടുന്നത് പല സ്ത്രീകളിലും ആത്മവിശ്വാസം കുറയ്ക്കുകയോ മാനസികപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യാറുണ്ട്.
മുൻകാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ കുറെക്കൂടി ഫിറ്റ്നസ് കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്ന സമയമാണിത്. വിവാഹിതരും അമ്മമാരുമെല്ലാം ഇക്കാര്യത്തില്‍ വളരെയധികം താല്‍പര്യം ഇന്ന് കാണിക്കാറുണ്ട്.
സോനം കപൂര്‍ താൻ അമ്മയായതിന് ശേഷം രണ്ട് മാസം കഴിയുമ്പോള്‍ തന്നെ വര്‍ക്കൗട്ടിലേക്ക് തിരിഞ്ഞിരുന്നു. ഇതിന്‍റെ വീഡിയോയും സോനം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. ഗര്‍ഭകാലത്തെ വിശേഷങ്ങളും തുടര്‍ച്ചയായി ആരാധകരുമായി പങ്കിട്ടിരുന്നു സോനം.
പ്രസവ ശേഷവും അതീവ സുന്ദരിയാണ് സോനം. ജനുവരി 14ന് സോനം യോഗ ക്ലാസിൽ പങ്കെടുക്കാനെത്തിയതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. കറുത്ത നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് സോനം എത്തിയത്.

സോനത്തിന്റെ സൗന്ദര്യമല്ല താരത്തിന്റെ പുതിയ വീഡിയോ വൈറലാകാൻ കാരണം. യോഗ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ കുനിഞ്ഞ് ചെരുപ്പ് എടുക്കാൻ മടിച്ച താരം അടുത്ത് നിന്ന ചെറുപ്പക്കാരനെ കൊണ്ടാണ് തന്റെ ചെരുപ്പ് എടുപ്പിച്ചത്. അടുത്ത് നിന്ന സഹായിയായ ചെറുപ്പക്കാരൻ നടിയുടെ ചെരുപ്പ് കാലിന് അടുത്തേക്ക് വെച്ചുകൊടുത്തു.
വീഡിയോ വൈറലായതോടെ ആരാധകരെല്ലാം നടിക്കെതിരെ തിരിഞ്ഞു. സോനത്തിന് പണത്തിന്റെ അഹങ്കാരമാണെന്നാണ് ആരാധകർ ഏറെയും കമന്റിലൂടെ കുറിച്ചത്. പണം ഉള്ളതുകൊണ്ടാണല്ലോ ഇങ്ങനെ ചെരുപ്പ് പോലും മറ്റൊരാളെ കൊണ്ട് എടുപ്പിക്കുന്നത് എന്ന തരത്തിലും വീഡിയോ കണ്ട പ്രേക്ഷകർ പ്രതികരിച്ചു.
ഫാഷന്‍ എന്നാല്‍ സോനം കപൂറിന് തന്റെ ജീവിതരീതി തന്നെയാണ്. എന്തിലും തന്റേതായ സ്റ്റേറ്റ്‌മെന്റ് കണ്ടെത്തുന്ന നടി കൂടിയാണ് സോനം. വസ്ത്രങ്ങളില്‍ അവര്‍ കൊണ്ടുവരുന്ന വ്യത്യസ്തത തന്നെയാണ് അവരെ ഫാഷന്‍ പ്രേമികളുടെ പ്രിയങ്കരിയാക്കി മാറ്റുന്നതും. പുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങളെല്ലാം തന്നെ താരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.
അടുത്തിടെ സോനത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബ്രൈറ്റ് ഗ്രീന്‍ കഫ്താന്‍ ഗൗണിലായിരുന്നു സോനം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത. സോനത്തിന്റെ സഹോദരിയും സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റുമായ റിയ കപൂറാണ് ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഫാഷന്‍ ഡിസൈനറായ വാലന്റീനോയുടെ വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്.