മതചിഹ്നത്തിന് മുന്നിൽ നിന്ന് നഗ്ന വീഡിയോ, മുൻ ബിഗ് ബോസ് താരത്തിനെതിരെ പരാതി

വിവാദ നായികയാണ് സോഫിയ ഹയാത്ത്. ഗ്ലാമറസ് ചിത്രങ്ങളിലൂടെ പ്രത്യക്ഷപ്പെടുന് താരത്തിന്റെ പേര് പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകാറുണ്ട്. ഇപ്പോഴിത മതചിഹ്നത്തിന് മുന്നിൽ ​ന​ഗ്നത പ്രദർശിപ്പിച്ചെന്ന് ആരോപിച്ച് നടി സോഫിയ ഹയാതിനെതിരേ പരാതി ഉയർന്നിരിക്കുകയാണ്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഓം എന്നെഴുതിയിരിക്കുന്ന ചുമരിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

sofia hayath

നടി മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുംബൈസ്വദേശി പരാതി നൽകിയിരുന്നു, നടിക്കെതിരേ ന​ടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ഒട്ടേറെ പേരും രംഗത്തെത്തിയിട്ടുണ്ട്. വിവാദം കനത്തതോടെ പ്രതികരണവുമായി സോഫിയ ഹയാത്ത് രംഗത്തെത്തിയിട്ടുണ്ട്. എനിക്കെതിരേ പരാതി ഉന്നയിച്ചിരിക്കുന്നവർ യഥാർഥത്തിൽ വിശ്വാസികളല്ല. ഒരു വിശ്വാസി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നായിരുന്നു താരത്തിന്റെ വാദം.

ഞാൻ പോൺ വീഡിയോ അല്ല ചെയ്തത്. എന്റേ പേരിൽ പ്രശസ്തി നേടണമെന്ന് മാത്രമാണ് അവരുടെ ഉദ്ദേശം. എനിക്കെതിരേ പലരും ഭീഷണികൾ മുഴക്കുന്നുണ്ട്. ഞാനും പോലീസിൽ പരാതി നൽകുമെന്നും ഹയാത് പറയുന്നു. സോഷ്യൽ മീഡിയയിൽ താരത്തിനെതി പലപ്പോഴും രൂക്ഷ വിമർശനം ഉയരാറുണ്ട്. താരത്തിന്റെ വസ്ത്രധാരണമാണ് പലപ്പോഴും ആയുദധമാക്കുന്നത്. എന്നാൽ വിമർശനങ്ങൾക്ക് ചുട്ട മറുപടി കൊടുക്കാനും താരം മറക്കാറില്ല. ഇത് സോഷ്യൽ മീഡിയയിൽ‌ കയ്യടി ലഭിക്കാറുമണ്ട്.

അഭിനയം, മോഡലിങ്, ഷൂട്ടിങ് എന്നിവയ്ക്ക് പുറമെ നിങ്ങള്‍ക്ക് മറ്റെന്തൊക്കെ സേവനങ്ങൾ ലഭിക്കുമെന്ന് ആരാഞ്ഞ് ഒരാൾ രംഗത്തെത്തിയിരുന്നു. ചാറ്റ് ബേക്സിൽ വന്നായിരുന്നു ഇയാളുടെ ചോദ്യം. ചുട്ടാൽ പൊള്ളുന്ന ഉത്തരമായിരുന്നു ഇയാൾക്ക് താരം നൽകിയത്.നിങ്ങളുടെ അമ്മയോട് സഹതാപം തോന്നുന്നു. അവരെ ആരെങ്കിലും വാങ്ങിയതുകൊണ്ടാണ് നിങ്ങള്‍ ഉണ്ടായത്. ഇതായിരുന്നു സോഫി കൊടുത്ത മറുപടി. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോര്‌ട്ട് താരം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മികച്ച പ്രതികരണമായിരുന്നു താരത്തിന് ലഭിച്ചത്. മുമ്പൊരിക്കൽ നടൻ സൽമാൻഖാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് താരം രംഗത്തെത്തിയിരുന്നു. മുൻ ബിഗ് ബോസ് താരം കൂടിയാണ് സോഫിയ ഹയാത്.

More from Filmibeat

Read more about: sofia hayat bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X