»   » കരീനയ്ക്കു ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ കുറിച്ച് പ്രശസ്ത നടി പറഞ്ഞത് !!

കരീനയ്ക്കു ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ കുറിച്ച് പ്രശസ്ത നടി പറഞ്ഞത് !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ കരീയ്ക്കും സെയ്ഫ് അലിഖാനും ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ കാത്തിരിക്കുകയാണ് ആരാധകര്‍. കരീനയാണെങ്കില്‍ തന്റെ ഗര്‍ഭകാലം വ്യത്യസ്തമായി ആഘോഷിക്കുന്ന തിരക്കിലാണ് . കഴിഞ്ഞ ദിവസമാണ് നടി ലാക്‌മെ ഫാഷന്‍ വീക്കില്‍ പങ്കെടുത്തത്.

നിറവയറുമായി കരീന റാംപില്‍ ചുവടുവെച്ചത് ആരാധകരെ വളരെയെറെ ആകര്‍ഷിച്ചിരുന്നു. അതിനിടെയ്ക്കാണ് കരീനയക്കു പിറക്കാന്‍ പോകുന്ന കുഞ്ഞിനെ കുറിച്ച് നടി സോഹ അലിഖാന്‍ ഒരു കാര്യം വെളിപ്പെടുത്തിയത്...

നല്ല റോള്‍

ഡിസംബറില്‍ തങ്ങള്‍ക്കു ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് കരീനയും സെയ്ഫും. ഗര്‍ഭിണിയായിരുന്നാലും തനിക്ക് നല്ല റോളുകള്‍ ലഭിച്ചാല്‍ താന്‍ ചെയ്യാന്‍ തയ്യാറാണെന്നും നടി പ്രസ്താവിച്ചിരുന്നു.

കുഞ്ഞിനായി മുറി

പിറക്കാന്‍ പോകുന്ന കുഞ്ഞിനായി ഇപ്പോഴേ മുറി ഒരുക്കുന്ന തിരക്കിലാണ് ദമ്പതികള്‍. ഇതിനായി വിദേശത്തു നിന്നാണ് ഇന്റീരിയര്‍ ഡിസൈനറെ കൊണ്ടുവന്നത്. മുറി നിറയ്ക്കാന്‍ ഒട്ടേറെ കളിപ്പാട്ടങ്ങള്‍ സെയ്ഫ് ലണ്ടനില്‍ നിന്നാണത്രേ..വാങ്ങിയത്.

മാധ്യമങ്ങളോട് വെളിപ്പെടുത്തി

സെയ്ഫ് അലിഖാന്റെ സഹോദരി സോഹ അലിഖാനാണ് സഹോദരരന്റെ കുഞ്ഞിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് ഒരു കാര്യം വെളിപ്പെടുത്തിയത്.

കുഞ്ഞിനെ കുറിച്ചുപറഞ്ഞത്

കരീനയും സെയ്ഫും മാത്രമല്ല ഞങ്ങളെല്ലാവരും വലിയ ആവേശത്തിലാണ് ,ഭയങ്കര സന്തോഷത്തിലാണ് എന്നാണ് സോഹ പറഞ്ഞത്. അടുത്തിടെ നടന്ന ചലച്ചിത്ര സംബന്ധ പരിപാടിയിലാണ് സോഹ ഇങ്ങനെ പ്രതികരിച്ചത്.

English summary
Kareena Kapoor and Saif Ali Khan are expecting their first child in December. And their family is super ecited about it. Recently, Soha Ali Khan also talked about the good news.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam