'സ്തനങ്ങൾക്ക് വലിപ്പം തോന്നിക്കാൻ ശസ്ത്രക്രിയ ചെയ്യാൻ നിർദേശിച്ചവരുണ്ട്'; അനുഭവം പറഞ്ഞ് ​ദീപിക പദുകോൺ!

ബോളിവുഡിൽ‌ ഏറ്റവും സെലിബ്രേറ്റ് ചെയ്യപ്പെടുന്ന നടിയാണ് ദീപിക പദുകോൺ. 2007ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപികയുടെ ബോളിവുഡ് അരങ്ങേറ്റം സംഭവിച്ചത്. ഇന്ന് കൈ നിറയെ ചിത്രങ്ങളാണ്. തെലുങ്കിൽ പ്രഭാസ് നായകനാകുന്ന ചിത്രത്തിലും ദീപിക നായികയാകുന്നുണ്ട്. മോഡലിങ് രംഗത്ത് നിന്നാണ് ദീപിക ബോളിവുഡിൽ എത്തുന്നത്. സിനിമാ പാരമ്പര്യമില്ലാത്ത തെന്നിന്ത്യയിലെ കായിക കുടുംബത്തിൽ നിന്നും എത്തിയ പെൺകുട്ടിക്ക് അത്ര മികച്ച സ്വീകരണമായിരുന്നില്ല ബോളിവുഡിൽ ലഭിച്ചതെന്ന് ദീപിക തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

‌മോഡലിങ് രംഗത്ത് വർഷങ്ങളോളം പിടിച്ച് നിന്നതിന് ശേഷമാണ് ബോളിവുഡിൽ വലിയ ബ്രേക്ക് തന്ന സിനിമ ദീപികയ്ക്ക് ലഭിക്കുന്നത്. 19ാമത്തെ വയസ്സിലാണ് ഓം ശാന്തി ഓമിൽ ദീപിക അഭിനയിക്കുന്നത്. ചിത്രത്തിൽ ഷാരൂഖും സംവിധായിക ഫറ ഖാനുമാണ് ദീപികയുടെ കൈപിടിച്ച് കാര്യങ്ങളെല്ലാം മനസ്സിലാക്കി കൊടുത്തത്. 2007ൽ ചിത്രം പുറത്തിറങ്ങിയപ്പോൾ അതിരില്ലാത്ത സ്നേഹവും സ്വീകാര്യതയുമാണ് താരത്തിന് ലഭിച്ചത്. എന്നാൽ താരത്തെ വിമർശിക്കാനും ഒരു വിഭാഗം ആളുകൾ എന്നുമുണ്ടായിരുന്നു.

മേഡലിങിൽ നിന്ന് സിനിമയിലെത്തിയപ്പോൾ‌

വെറുമൊരു മോഡൽ മാത്രമാണ് ദീപികയെന്നും അഭിനയിക്കാൻ അറിയില്ലെന്നും പലരും പറഞ്ഞു. ‌ സംസാരശൈലിയും പലർക്കും തമാശയായിരുന്നു. പലരും താരത്തിന്റെ ഉച്ചാരണത്തെ പരിഹസിച്ചും കളിയാക്കിയും എഴുതുകയും പറയുകയും ചെയ്തു. യഥാർത്ഥത്തിൽ ഇതെല്ലാം ദീപികയെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ വിമർശനങ്ങളായിരുന്നു ദീപികയ്ക്ക് ഇന്ധനമായത്. കഠിനാധ്വാനം ചെയ്യാനും തന്നെ മെച്ചപ്പെടുത്താനും ഈ വിമർശനങ്ങൾ ദീപികയെ ഒരുപാട് സഹായിച്ചു. ഷാരൂഖ് ഖാൻ നായകനാകുന്ന പഠാൻ ആണ് ദീപികയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിദ്ധാന്ത് ചതുർവേദി, അനന്യ പാണ്ഡ‍െ എന്നിവർക്കൊപ്പം അഭിനയിച്ച ​ഗെഹ്രായിൻ ആണ് ഏറ്റവും അവസാനം റിലീസിനെത്തിയ ദീപികയുടെ സിനിമ.

കളിയാക്കലുകൾ ഉണ്ടായപ്പോൾ‌

തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും മോശം ഉപദേശത്തെ കുറിച്ചും നല്ല ഉപദേശത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ദീപിക. സ്തനങ്ങൾക്ക് വലിപ്പം തോന്നിക്കാൻ ശസ്ത്രക്രിയ ചെയ്യാൻ പതിനെട്ടാമത്തെ വയസിൽ തനിക്ക് ഉപദേശം ലഭിച്ചിരുന്നുവെന്നാണ് ദീപിക പറയുന്നത്. ഫിലിംഫെയറിന് നൽകിയ ഒരു പുതിയ അഭിമുഖത്തിലായിരുന്നു ദീപികയുടെ വെളിപ്പെടുത്തൽ. ദീപികയോട് തനിക്ക് ലഭിച്ച ഏറ്റവും മികച്ചതും മോശവുമായ ഉപദേശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി. 'ഷാരൂഖ് ഖാൻ നല്ല ഉപദേശം നൽകാറുണ്ട്. എനിക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ‌ മനസിലാക്കാൻ സാധിച്ചു. അദ്ദേഹത്തിൽ നിന്ന് എനിക്ക് ലഭിച്ച ഏറ്റവും മൂല്യവത്തായ ഉപദേശങ്ങളിലൊന്ന് നിങ്ങൾക്ക് നല്ല സമയം ലഭിക്കുമെന്നും നിങ്ങൾക്കറിയാവുന്ന ആളുകളുമായി എപ്പോഴും പ്രവർത്തിക്കുക എന്നതുമാണ്. കാരണം നിങ്ങൾ ഒരു സിനിമ ചെയ്യുമ്പോൾ നിങ്ങൾ ജീവിതം നയിക്കുകയും ഓർമ്മകൾ സൃഷ്ടിക്കുകയും അനുഭവങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

ലഭിച്ച ഏറ്റവും മോശം ഉപദേശം

'എനിക്ക് ലഭിച്ച ഏറ്റവും മോശമായ ഉപദേശം സ്തനങ്ങൾക്ക് വേണ്ടി ശസ്ത്രക്രിയ ചെയ്യണമെന്നതായിരുന്നു.‌ എനിക്ക് ആ ഉപദേശം ലഭിക്കുമ്പോൾ ആകെ 18 വയസ്സായിരുന്നു പ്രായം. അത് ഗൗരവമായി എടുക്കാതിരിക്കാനുള്ള വിവേകം എനിക്കെങ്ങനെ ലഭിച്ചുവെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്' ദീപിക പറഞ്ഞു. പ്രഖ്യാപനം മുതലേ ഏറെ ചർച്ചയായ ചിത്രമാണ് ദീപികയുടെ ​ഗെഹ്രായിൻ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ശകുൻ ബത്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധർമ പ്രൊഡക്ഷൻസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കബീർ കത്‍പാലിയ, സവേര മേഹ്‍ത എന്നിവരാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കൗസർ മുനിറാണ് ചിത്രത്തിന്റെ ഗാനത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X