സല്‍മാന്‍ ഖാന്‍ എന്നെ വഞ്ചിച്ചത് കൊണ്ടാണ് ആ പ്രണയം അവസാനിച്ചത്; വേര്‍പിരിയലിനെ കുറിച്ച് നടി സോമി അലി
വളരെ കുറച്ച് സിനിമകളിലൂടെ ആണെങ്കിലും ബോളിവുഡില്‍ അറിയപ്പെടുന്ന നടിയാണ് സോമി അലി. സൂപ്പര്‍താരം സല്‍മാന്‍ ഖാനുമായിട്ടുള്ള പ്രണയത്തിന്റെ പേരിലായിരുന്നു നടി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ വീണ്ടും സല്‍മാന്‍ ഖാനുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും അത് വേര്‍പിരിയാനുള്ള കാരണവും സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി തുറന്ന് പറയുകയാണ്.
പതിനാറാമത്തെ വയസില്‍ താന്‍ ഇന്ത്യയിലേക്ക് വന്നത് സല്‍മാന്‍ ഖാനെ വിവാഹം കഴിക്കണമെന്ന ഒറ്റ ആഗ്രഹത്തിലായിരുന്നു. 1989 ല്‍ സല്‍മാന്‍ നായകനായ മേനെ പ്യാര്‍ കിയ എന്ന സിനിമ കണ്ടതിന് ശേഷമാണ് അദ്ദേഹത്തോട് തനിക്ക് ഇഷ്ടം തോന്നി തുടങ്ങിയത്. തൊണ്ണൂറുകളില്‍ തങ്ങള്‍ ആറ് വര്‍ഷത്തോളം പ്രണയിച്ചു. എന്നാല്‍ അദ്ദേഹം തന്നെ വഞ്ചിക്കുകയായിരുന്നു.

സല്‍മാനുമായി വേര്‍പിരിഞ്ഞിട്ട് ഏകദേശം ഇരുപത് വര്‍ഷത്തിന് മുകളിലായി. അദ്ദേഹം എന്നെ ചീറ്റ് ചെയ്തതോടെ ഞാന്‍ ആ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു സല്‍മാനുമായി പ്രണയത്തിലായിരുന്ന സമയത്ത് അദ്ദേഹത്തില്‍ നിന്നും ചെറിയൊരു കാര്യം പോലും താന്‍ പഠിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളായ സലീം ഖാനും സല്‍മ ഖാനും എല്ലാ മനുഷ്യരോടും ഒരുപോലെ പെരുമാറാന്‍ എന്നെ പഠിപ്പിച്ചു.
ബീച്ചിലെ മണലിൽ കുളിച്ച് ഹിന ഖാൻ, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
Recommended Video
അവരില്‍ നിന്നും ഒത്തിരി കാര്യങ്ങളാണ് ഞാന്‍ പഠിച്ചെടുത്തത്. മതം നോക്കി മനുഷ്യന് വേര്‍തിരിക്കാതെ തുല്യമായി കാണുന്നതാണ് അവരില്‍ നിന്നും ഞാന്‍ പഠിച്ച ഏറ്റവും വലിയ കാര്യം. അവരുടെ വീട് എല്ലാവര്‍ക്കും വേണ്ടി തുറന്നിട്ടിരുന്നു. ആ വീട് നിറയെ സ്‌നേഹമാണ്. പ്രത്യേകിച്ച് സല്‍മ ആന്റിയില്‍ നിറയെ സ്‌നേഹമുണ്ടെന്നും സോമി പറയുന്നു. മോഡലിങ് രംഗത്ത് നിന്നുമാണ് നടി സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡില്‍ ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിക്കാനും സാധിച്ചിരുന്നു. നിലവില്‍ സിനിമയില്‍ നിന്നും മാറി സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്യുകയാണ്.


Click it and Unblock the Notifications