വിവാഹം ഉറപ്പിച്ചതിന് ശേഷം സല്‍മാന്‍ ഖാനെ എന്റെ വീട്ടില്‍ നിന്നും സംഗീത പിടികൂടി! ആ ബന്ധം തകർന്നതിനെ പറ്റി സോമി

ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാന്‍മാരില്‍ ഇന്നും ബാച്ചിലറായി തുടരുന്ന നടനാണ് സല്‍മാന്‍ ഖാന്‍. ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെ നിരവധി താരസുന്ദരിമാരുമായി സല്‍മാന്‍ പ്രണയത്തിലായിരുന്നു. നടി സംഗീത ബിജലാനിയുമായി സല്‍മാന്റെ വിവാഹം ഉറപ്പിക്കുകയും ക്ഷണക്കത്ത് വരെ അച്ചടിച്ചിരുന്നു. എന്നിട്ടും വിവാഹം കഴിക്കാന്‍ നടന് യോഗമില്ലാതെ പോയി.

സംഗീതയുമായി കടുത്ത പ്രണയം ഉണ്ടായിരുന്നെങ്കിലും ആ ബന്ധം വിവാഹത്തിലേക്ക് എത്താതെ തകര്‍ന്നു പോയത് സല്‍മാന്‍ അവരെ ചതിച്ചത് കൊണ്ടാണെന്ന് പറയുകയാണ് നടി സോമി അലി. സംഗീതയുമായി വിവാഹം ഉറപ്പിച്ചിരിക്കുന്ന സമയത്താണ് സല്‍മാന്‍ സോമിയുമായി ഇഷ്ടത്തിലാവുന്നത്. അവരുടെ റിലേഷന്‍ കാരണം സംഗീതയുടെ ജീവിതം തകര്‍ന്നത് എങ്ങനെയാണെന്ന് മുന്‍പൊരിക്കല്‍ നടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സോമിയുടെ പഴയ അഭിമുഖത്തിലെ വാക്കുകള്‍ വൈറലാവുകയാണ്.

salman-khan-somi-ali-

സോമി അലിയുടെ വാക്കുകള്‍ ഇങ്ങനെയാണ്... ' സല്‍മാന്‍ ഖാനും സംഗീതയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്തുകള്‍ പ്രിന്റ് ചെയ്തിരുന്നു. അതിനുശേഷം സല്‍മാനെ എന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് സംഗീത കയ്യോടെ പിടികൂടി. അന്ന് അദ്ദേഹം എന്റെ കൂടെയുണ്ടായിരുന്നു. സംഗീതയോട് സല്‍മാന്‍ എന്ത് ചെയ്തു അത് തന്നെയാണ് പിന്നീട് എന്നോട് ചെയ്തത്. കര്‍മ്മ എന്നു പറയുന്നത് ഉണ്ടെന്ന് പിന്നീട് ഞാന്‍ വളര്‍ന്നപ്പോള്‍ എനിക്ക് മനസ്സിലായി.

താനും സല്‍മാന്‍ ഖാനുമായിട്ടുള്ള ബന്ധം ഒരിക്കലും നല്ല രീതിയില്‍ മുന്നോട്ട് പോയിട്ടില്ലായിരുന്നു. അദ്ദേഹം ശാരീരികമായി പോലും എന്നെ ഉപദ്രവിച്ചിരുന്നു. അടുത്തിടെയും ഒരു അഭിമുഖത്തില്‍ സോമി സല്‍മാനില്‍ നിന്നും നേരിടേണ്ടി വന്ന ശാരീരിക ഉപദ്രവങ്ങളെ പറ്റി പറഞ്ഞിരുന്നു.

സല്‍മാന്‍ ഖാന്റെ മുന്‍ കാമുകിമാരായ സംഗീതയുമായിട്ടും കത്രീന കൈഫുമായിട്ടും അദ്ദേഹത്തിന് ഇപ്പോഴും നല്ല സൗഹൃദമുണ്ട്. എന്നിട്ടും സോമിയുമായി അങ്ങനൊരു സൗഹൃദം ഇല്ലാത്തത് എന്താണെന്നായിരുന്നു നടിയോട് അഭിമുഖത്തില്‍ ചോദിച്ചത്. 'സല്‍മാന്‍ എന്നോട് പെരുമാറിയ രീതി വേറെയായിരുന്നു. ഞാന്‍ അനുഭവിച്ചതിന്റെ പകുതിപോലും സംഗീതയും കത്രീനയും അനുഭവിച്ചിട്ടില്ല. തന്നെപ്പോലെ ഐശ്വര്യ റായിക്ക് സല്‍മാനില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ട്.

salman-khan-somi-ali-

ഐശ്വര്യയുടെ തോളല്ല് വരെ പൊട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായിട്ടാണ് അറിഞ്ഞത്. കത്രീനയെ സംബന്ധിച്ച് ആ ബന്ധം എങ്ങനെയായിരുന്നു എന്നതിനെപ്പറ്റി എനിക്ക് വ്യക്തതയില്ല. സല്‍മാന്‍ എന്നെ ശാരീരികമായി ഒത്തിരി ഉപദ്രവിച്ചിരുന്നു. അതിക്രമം കണ്ട് സഹിക്കാന്‍ കഴിയാതെ വീട്ടുജോലിക്കാരന്‍ വാതിലില്‍ മുട്ടിയ സംഭവമുണ്ട്. ഉപദ്രവിക്കരുത് എന്നും അവരെ വെറുതെ വിടാനും അദ്ദേഹം സല്‍മാനോട് അപേക്ഷിച്ചിരുന്നു.

നടി തബു എന്റെ വേദന കണ്ട് കരഞ്ഞിട്ടുണ്ട്. അക്കാലത്ത് കടുത്ത നടുവേദന വന്നതിനെ തുടര്‍ന്ന് ഏറെക്കാലം ഞാന്‍ കിടപ്പിലായിരുന്നു.. അന്ന് സല്‍മാന്‍ കാണാന്‍ പോലും വന്നില്ല. അദ്ദേഹവുമായിട്ടുള്ള ബന്ധത്തില്‍ ഞാന്‍ അനുഭവിച്ചത് എന്തൊക്കെയാണെന്ന് തന്റെ അമ്മയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമേ അറിയൂ' എന്നുമാണ് സോമി മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്.

More from Filmibeat

Read more about: salman khan somy ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X