ജോലിക്കാർ എന്നെ വിവരം അറിയിച്ചു, സൽമാനും ഐശ്വര്യയും അടുത്തതിങ്ങനെ; മുൻ കാമുകി സൊമി അലി

ബോളിവുഡിൽ ഇപ്പോഴും ചർച്ചയാകുന്ന കാര്യമാണ് സൽമാൻ ഖാനും ഐശ്വര്യ റായും തമ്മിലുണ്ടായ പ്രണയവും ബ്രേക്കപ്പും. വർഷങ്ങൾക്കിപ്പുറവും ഇക്കാര്യം ചർച്ചയാകുന്നതിന് കാരണം ഇവരുടെ താരമൂല്യവും പ്രണയ കാലത്തുണ്ടായ പ്രശ്നങ്ങളുമാണ്. ഐശ്വര്യ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാതായത് സൽമാനുമായുള്ള ബ്രേക്കപ്പിന് ശേഷമാണ്. അത്രമാത്രം ഇക്കാര്യം ബി ടൗൺ മാധ്യമങ്ങളിൽ ചർച്ചയായി. സൽമാനുമായുള്ള അടുപ്പം ഐശ്വര്യക്ക് കരിയറിലും നഷ്ടങ്ങളുണ്ടാക്കി.

മറ്റൊരു പ്രണയ ബന്ധത്തിലായിരിക്കെയാണ് ഐശ്വര്യയുമായി സൽമാൻ ഖാൻ അടുക്കുന്നത്. സൊമി അലി എന്നാണ് സൽമാന്റെ മുൻ കാമുകിയുടെ പേര്. സൽമാൻ ഐശ്വര്യയുമായി അടുത്തതോടെ സൊമി ഈ ബന്ധം ഉപേക്ഷിക്കുകയും അമേരിക്കയിലേക്ക് താമസം മാറുകയും ചെയ്തു. പിന്നീട് നിരവധി തവണ സൊമി സൽമാനെതിരെ സംസാരിച്ചിട്ടുണ്ട്.

Aishwarya Rai  Salman Khan

ഇപ്പോഴിതാ ഐശ്വര്യ-സൽമാൻ ബന്ധം താനറിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് സൊമി അലി. ഹം ദിൽ കെ ചുകെ സനം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും അടുത്തതെന്ന് സൊമി പറയുന്നു. ഷൂട്ടിം​ഗിലായിരുന്ന സൽമാൻ തന്റെ കോളുകൾ എടുത്തില്ല. ഇതോടെ ഞാൻ സംവിധായകൻ സഞ്ജയ് ലീല ഭൻസാലിയെ വിളിച്ചു. സൽമാൻ ഷൂട്ടിം​ഗ് തിരക്കിലാണെന്ന് അദ്ദേഹം പറഞ്ഞു. ഷൂട്ടിം​ഗ് തിരക്കാണെങ്കിൽ എങ്ങനെ താങ്കൾ ഫോണെടുത്തെന്ന് ഞാൻ ചോദിച്ചു. സംവിധായകന് ഉത്തരമില്ലായിരുന്നെന്നും സൊമി അലി ഓർത്തു.

സൽമാന്റെ ജോലിക്കാരിൽ നിന്നാണ് ഇരുവരും അടുത്തത് താനറിയുന്നത്. അവർ തന്റെ ഭാ​ഗത്തായിരുന്നു. ആ ബന്ധം പൂത്തുലയുമെന്ന് എനിക്ക് ഉള്ളിൽ തോന്നി. താൻ സൽമാനുമായുള്ള പ്രണയം അവസാനിപ്പിക്കാൻ സമയമായെന്ന് അപ്പോൾ മനസിലാക്കിയെന്നും സൊമി അലി വ്യക്തമാക്കി. സൽമാന്റെ ജിമ്മിലേക്ക് അക്കാലത്ത് ഐശ്വര്യ വന്ന് തുടങ്ങിയെന്ന് സൊമി അലി ഖാൻ ഓർത്തു.

Aishwarya Rai  Salman Khan

സൽമാൻ പ്രണയ കാലത്ത് തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് സൊമി അലി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ബ്രേക്കപ്പിന്റെ സമയത്ത് ഐശ്വര്യയും ഇതേ ആരോപണം ഉന്നയിച്ചു. ഐശ്വര്യ അഭിനയിക്കുന്ന സെറ്റുകളിലെത്തി സൽമാൻ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവായി. ഇതോടെ ഷാരൂഖ് ഖാന്റെ അഞ്ച് സിനിമകളിൽ നിന്നും ഐശ്വര്യയെ ഒഴിവാക്കി. പൊസസീവ് ആയിരുന്ന സൽമാൻ നിരന്തരം തന്നെ ബുദ്ധിമുട്ടിച്ചതോടെയാണ് ബന്ധം പിരിഞ്ഞതെന്ന് ഐശ്വര്യ തുറന്ന് പറഞ്ഞിട്ടുണ്ട്. ​ഗുരുതരമായ ആരോപണങ്ങൾ സൽമാനെതിരെ ഐശ്വര്യ അന്ന് ഉന്നയിച്ചു.

ശാരീരികവും മാനസികമായ ഉപദ്രവം, മദ്യപിച്ച് വന്ന് അധിക്ഷേപിക്കൽ‌, സഹ​ പ്രവർത്തകരോടൊപ്പം അഭിനയിക്കുമ്പോൾ സംശയം തുടങ്ങിയ പ്രശ്നങ്ങൾ സൽമാനുണ്ടാക്കിയെന്ന് ഐശ്വര്യ തുറന്നടിച്ചു. ഒരു ബോളിവുഡ് നടി മാത്രമല്ല ഐശ്വര്യ. ലോക സുന്ദരി പട്ടം നേടിയ, ആ​ഗോള ഫാഷൻ, സിനിമാ ലോകം ഉറ്റു നോക്കുന്ന താരമാണ് അന്ന് ഐശ്വര്യ റായ്. നടിയുടെ ആരോപണങ്ങൾ സൽമാന്റെ പ്രതിച്ഛായയെ വലിയ തോതിൽ ബാധിച്ചു.

സൽമാനെക്കുറിച്ച് ഐശ്വര്യ പൊതുവേദികളിലൊന്നും ഏറെക്കാലമായി സംസാരിക്കാറില്ല. 2007 ലാണ് നടി അഭിഷേക് ബച്ചനെ വിവാഹം ചെയ്യുന്നത്. അതേസമയം സൽമാൻ ഖാൻ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. തന്റെ വിവാഹപ്രായം കഴിഞ്ഞെന്നാണ് 58 കാരനായ സൽമാൻ അടുത്തിടെ പറഞ്ഞത്. സിനിമാ രം​ഗത്ത് സൽമാൻ ഇപ്പോഴും സജീവമാണ്. എന്നാൽ ഐശ്വര്യ തുടരെ സിനിമകൾ ചെയ്യുന്നില്ല. പൊന്നിയിൻ സെൽവനാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച വിജയം നേടി.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X