twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കടുത്ത സ്ത്രീ വിരുദ്ധത പ്രകടമാവുന്ന ചിത്രമാണ് കബീര്‍ സിങ്ങെന്ന് ഗായിക! ഷാഹിദ് കപൂറിനെതിരെ വിമര്‍ശനം

    By Midhun Raj
    |

    വിജയ് ദേവരകൊണ്ടയുടെ അര്‍ജുന്‍ റെഡ്ഡി തെന്നിന്ത്യ ഒന്നടങ്കം ഏറ്റെടുത്തൊരു ചിത്രമായിരുന്നു. നടന്റെ കരിയറില്‍ തന്നെ വഴിത്തിരിവായ സിനിമ വലിയ വിജയവും സ്വന്തമാക്കിയിരുന്നു. അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പായ കബീര്‍ സിങ് അടുത്തിടെയായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഷാഹിദ് കപൂറിന്റെ കരിയര്‍ ബെസ്റ്റെന്ന് വിലയിരുത്തപ്പെട്ട ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചത്.

    മികച്ച പ്രതികരണങ്ങള്‍ വന്ന സമയത്ത് തന്നെ സിനിമയെ വിമര്‍ശിച്ചുകൊണ്ടും നിരവധി പേര്‍ എത്തിയിരുന്നു. കബീര്‍ സിങില്‍ സ്ത്രീ വിരുദ്ധത പ്രകടമാവുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഒരു വിഭാഗം ആളുകള്‍ എത്തിയിരുന്നത്. സിനിമയ്‌ക്കെതിരെയുളള വിമര്‍ശനം കൂടികൊണ്ടിരിക്കുകയാണ്. എറ്റവുമൊടുവിലായി ഗായിക സോന മോഹപത്രയായിരുന്നു കബീര്‍ സിങിനെ വിമര്‍ശിച്ച് എത്തിയിരുന്നത്.

    കബീര്‍ സിങ്ങിലെ സ്ത്രീ വിരുദ്ധത

    കബീര്‍ സിങ്ങിലെ സ്ത്രീ വിരുദ്ധത

    കബീര്‍ സിങ് കണ്ട് ഒരു വിഭാഗം പേര്‍ പ്രശംസിക്കുന്ന സമയത്ത് തന്നെയാണ് കുറച്ചാളുകള്‍ ചിത്രത്തിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എത്തുന്നത്. ആണത്തത്തെ ആഘോഷമാക്കി മാറ്റുന്ന ചിത്രമാണ് കബീര്‍ സിങെന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്. പല രംഗങ്ങളും സ്ത്രീകളെ താഴ്ത്തികെട്ടുന്ന തരത്തിലുളളതാണെന്നും വിമര്‍ശകര്‍ തുറന്നുപറയുന്നു. ഇത്തരം ചിത്രങ്ങളെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കരുതെന്നാണ് ഒരു പക്ഷം ആളുകള്‍ പറയുന്നത്.

    സോനയുടെ വിമര്‍ശനം

    സോനയുടെ വിമര്‍ശനം

    ഷാഹിദ് കപൂറിനെ പ്രശംസിച്ചുകൊണ്ടുളള നകുല്‍ മെഹ്തയുടെ ട്വീറ്റിനെ വിമര്‍ശിച്ചായിരുന്നു ഗായിക സോന മഹാപത്ര രംഗത്തെത്തിയിരുന്നത്. രാഷ്ട്രീയം മാറ്റിവെച്ച് ഷാഹിദിന്റെ പ്രകടനത്തെ പ്രശംസിക്കണം എന്ന് നകുല്‍ പറഞ്ഞതിനാണ് സോനയുടെ വിമര്‍ശനം വന്നത്. രാഷ്ട്രീയം മാറ്റിവെച്ച് അപകടകരമായ ചിത്രത്തെ എങ്ങനെ ചര്‍ച്ച ചെയ്യുമെന്നായിരുന്നു ഗായിക ചോദിച്ചത്.

    നടന്മാര്‍ക്ക് യാതാരു ഉത്തരവാദിത്വവുമില്ലേ

    നടന്മാര്‍ക്ക് യാതാരു ഉത്തരവാദിത്വവുമില്ലേ

    നടന്മാര്‍ക്ക് ഇതിലൊന്നും യാതൊരുവിധ ഉത്തരവാദിത്വമില്ലേയെന്നും ഗായിക ചോദിക്കുന്നുണ്ട്. സമൂഹത്തെ പിന്നോട്ടടിക്കുന്ന ഇത്തരം കഥാപാത്രങ്ങളെ എറ്റെടുക്കുന്നതിലൂടെ ആ നടന് യാതൊരു ഉത്തരവാദിത്വവുമില്ലേ എന്നാണ് സോന മഹാപത്ര ചോദിച്ചത്. ഇങ്ങനെയാണോ നമ്മള്‍ എല്ലാവരും ആകേണ്ടതെന്നും നടി ചോദിച്ചു. കബീര്‍ സിങ്ങിനെയും ഷാഹിദിനെയും പുകഴ്ത്തിയ ദേശീയ വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ്മയെയും സോന വിമര്‍ശിച്ചിരുന്നു. സിനിമയിലെ പുരുഷാധിപത്യം ശ്രദ്ധിച്ചില്ലേയെന്നും ഈ സാഹചര്യം സ്ത്രീകള്‍ക്ക് ഉണ്ടായാല്‍ എന്ത് പ്രതീക്ഷയാണ് ഉണ്ടാകാന്‍ പോകുന്നത് എന്നാണ് നടി ട്വിറ്ററില്‍ കുറിച്ചത്.

    നിശബ്ദയാകേണ്ടി വരുന്ന നായിക

    നിശബ്ദയാകേണ്ടി വരുന്ന നായിക

    പ്രണയ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായിരുന്നു കബീര്‍ സിങ്. കോളേജില്‍ വെച്ച് തുടങ്ങുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന ബ്രേക്കപ്പുമൊക്കെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. നായകനു മുന്നില്‍ പലപ്പോഴും നിശബ്ദയാകേണ്ടി വരുന്ന നായികയാണ് ചിത്രത്തിലേത്. പ്രണയിനിക്ക് പുറമെ ജോലിക്കാരി വരെ നായകനു മുന്നില്‍ നിശബ്ദയായി നില്‍ക്കുന്ന കാഴ്ചയാണ് ചിത്രത്തിലുളളത്. കൈ തട്ടി ഗ്ലാസ് നിലത്തു വീണു പൊട്ടിപോകുന്ന വേലക്കാരിയെ അക്രമ മനോഭാവവുമായി വിടാതെ പിന്തുടരുന്ന നായകനെ കബീര്‍ സിങ്ങില്‍ കാണിക്കുന്നുണ്ട്.

     ഇത്തരം രംഗങ്ങള്‍ക്കെതിരെയാണ്

    ഇത്തരം രംഗങ്ങള്‍ക്കെതിരെയാണ്

    കബീര്‍ സിങ്ങിലെ ഇത്തരം രംഗങ്ങള്‍ക്കെതിരെയാണ് വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നത്. തെലുങ്ക് പതിപ്പ് സംവിധാനം ചെയ്ത സന്ദീപ് വാങ്ക തന്നെയാണ് ബോളിവുഡിലും ചിത്രം എടുത്തിരിക്കുന്നത്. തെലുങ്കില്‍ വമ്പന്‍ വിജയങ്ങളിലൊന്നായ അര്‍ജുന്‍ റെഡ്ഡി ബോളിവുഡിലേക്ക് എടുക്കാന്‍ ഷാഹിദ് കപൂര്‍ താല്‍പര്യം പ്രകടപ്പിക്കുകയായിരുന്നു. തെലുങ്ക് പതിപ്പില്‍ ശാലിനി പാണ്ഡെ അവതരിപ്പിച്ച നായികാ വേഷം ബോളിവുഡില്‍ കിയാര അദ്വാനിയാണ് ചെയ്തിരിക്കുന്നത്.

    വിജയുടെ ബിഗില്‍ മൂന്നാം പോസ്റ്ററും തരംഗമാകുന്നു! അറ്റ്ലീ ചിത്രത്തിനായുളള കാത്തിരിപ്പില്‍ ആരാധകര്‍വിജയുടെ ബിഗില്‍ മൂന്നാം പോസ്റ്ററും തരംഗമാകുന്നു! അറ്റ്ലീ ചിത്രത്തിനായുളള കാത്തിരിപ്പില്‍ ആരാധകര്‍

    പതിനെട്ടാം പടിയില്‍ മരണമാസ് ലുക്കില്‍ മെഗാസ്റ്റാര്‍! ജോണ്‍ എബ്രഹാം പാലയ്ക്കലിന്റെ ചിത്രം വൈറലാകുന്നുപതിനെട്ടാം പടിയില്‍ മരണമാസ് ലുക്കില്‍ മെഗാസ്റ്റാര്‍! ജോണ്‍ എബ്രഹാം പാലയ്ക്കലിന്റെ ചിത്രം വൈറലാകുന്നു

    English summary
    sona mohapatra criticized kabeer singh movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X