മദ്യത്തിന്റെ കെട്ടുവിടാതെ സെറ്റിലെത്തുന്ന നായകന്‍മാര്‍, സൂപ്പര്‍താരങ്ങള്‍ക്കെതിരെ സൊനാക്ഷി സിന്‍ഹ!
കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള വെളിപ്പടുത്തലുകള്‍ നടത്തി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. സിനിമാപ്രവര്‍ത്തകരെയും പ്രേക്ഷകരേയും ഞെട്ടിക്കുന്ന തരത്തിലുള്ള കാര്യമായിരുന്നു പലരും വെളിപ്പെടുത്തിയത്. അതിന് പിന്നാലെയാണ് സിനിമയ്ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ തുറന്നുപറച്ചിലുകളുമായി അഭിനേത്രികള്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ വൈറലാവുന്നത്. ദബാംഗിലൂടെ പ്രേക്ഷക മനം കവര്‍ന്ന സൊനാക്ഷി സിംഹയുടെ തുറന്നുപറച്ചിലിനെക്കുറിച്ചാണ് ഇപ്പോള്‍ സിനിമാലോകം ചര്‍ച്ച ചെയ്യുന്നത്.
സിനിമാസെറ്റിലെ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. ബോളിവുഡിലെ നായകന്‍മാരെക്കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തലില്‍ എല്ലാവരും ആകെ അമ്പരന്നിരിക്കുകയാണ്. അധികമാരും തുറന്നുപറയാത്ത കാര്യങ്ങളെക്കുറിച്ചാണ് താരം തുറന്നടിച്ചത്. ആരെക്കുറിച്ചാണ് താരം പറഞ്ഞതെന്നറിയാനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.സിനിമയ്ക്ക് പിന്നിലെ അണിയറക്കഥകള്‍ ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്. സൊനാക്ഷിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ചിത്രീകരണത്തിനിടയിലെ മോശം അനുഭവം
സൂപ്പര്‍ നായികമാരില്‍ പലരും തുറന്നുപറയാന്‍ മടിക്കുന്ന ദുരനുഭവത്തെക്കുറിച്ചാണ് സൊനാക്ഷി സിംഹ വെളിപ്പെടുത്തിയിട്ടുള്ളത്. നായകന്‍മാരുടെ സെറ്റിലെ പെരുമാറ്റം പലപ്പോഴും അസഹനീയമാണെന്ന് താരം പറയുന്നു. ഒന്നൊന്നായി അക്കമിട്ട് നിരത്തിയാണ് താരം പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഏത് സെറ്റില്‍ വെച്ചാണ് ഈ അനുഭവം നേരിടേണ്ടി വന്നതിനെക്കുറിച്ച് താരം വ്യക്തമാക്കിയിട്ടില്ല.

നായകന്‍മാരുടെ വരവ്
രാവിലെ കുളിച്ച് വൃത്തിയുള്ള വസ്തരവും ധരിച്ച് സെറ്റിലെത്തുന്ന രീതിയാണ് നായികമാരുടേത്. എന്നാല്‍ അത്ര നല്ല വരവായിരിക്കില്ല നായകന്‍മാരുടേത്. തലേന്ന് കഴിച്ച മദ്യത്തിന്റെ ഹാങ്ങോവറില്‍ നിന്നും മുക്തനാവാത്ത തരത്തിലായിരിക്കും നായകന്‍മാരുടെ വരവ്. വരവില്‍ മാത്രമല്ല പിന്നീടുള്ള പ്രവര്‍ത്തിയിലും ഇത് പ്രതിഫലിക്കുമെന്നും ഇവര്‍ പറയുന്നു. ഇത്തരക്കാര്‍ക്കൊപ്പം പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ നായികയെന്ന നിലയില്‍ താന്‍ കംഫര്‍ട്ടല്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

ആരും എതിര്‍ക്കാറില്ല
നടന്‍മാരുടെ വരവിനെക്കുറിച്ച് കൃത്യമായി അറിയാവുന്നവരാണ് അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ അവര്‍ പോലും ഈ രീതിയെക്കുറിച്ച് ചോദ്യം ചെയ്യാറില്ല. സമയം വൈകി വരുന്നതോ, മദ്യത്തിന്റെ ഹാങ്ങോവറുമായി എത്തുന്നതോയൊന്നും അവര്‍ക്ക് വിഷയമല്ല. സംവിധായകനോ നിര്‍മ്മാതാവോ ഇത്തരം രീതികളെക്കുറിച്ച് പ്രതികരിക്കാത്തതാണ് നായകര്‍ക്ക് പ്രചോദനമാവുന്നത്.

മുതലെടുപ്പ് നടത്താറുണ്ട്
ചില രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ നായകന്‍മാര്‍ മുതലെടുപ്പ് നടത്താറുണ്ടെന്നും സൊനാക്ഷി പറയുന്നു. ഇവുകിച്ചേര്‍ന്നുള്ള രംഗം ചിത്രീകരിക്കുന്നതിനിടയില്‍ പലപ്പോഴും നായകന്‍ ഈ അവസരം മുതലെടുക്കാറുണ്ട്. ഒറിജിനാലിറ്റി കിട്ടിയ സന്തോഷത്തിലായിരിക്കും സംവിധായകന്‍. നായികയാവട്ടെ എത്രയും പെട്ടെന്ന് ഈ അവസ്ഥയില്‍ നിന്നും മോചിതയാവാനുള്ള മാനസികവാസ്ഥയിലായിരിക്കും.

ബലാത്സംഗത്തിന് സമാനമായി
മദ്യത്തിന്റെയും വിയര്‍പ്പിന്റെയും നാറ്റം അടിക്കുമ്പോള്‍ പലപ്പോഴും ഓക്കാനം വരാറുണ്ട്. ചുംബന സീനുകളാണ് ചിത്രീകരിക്കുന്നതെങ്കില്‍ ചിലരൊക്കെ ബലാത്സംഗത്തിന് സമാനമായാണ് ആ രംഗത്തെ കാണാറുള്ളത്. ഇതുവരെയുള്ള സിനിമാജീവിതത്തില്‍ നേരിടേണ്ടി വന്ന തിക്താനുഭവങ്ങളെക്കുറിച്ച് താരം വെളിപ്പെടുത്തിയതോടെ സിനിമാപ്രവര്‍ത്തകര്‍ ആകെ വെട്ടിലായിരിക്കുകയാണ്.

സൂപ്പര്‍താര ചിത്രങ്ങളിലേക്കില്ല
മുന്‍നിര താരങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ തന്റെ തീരുമാനത്തെക്കുറിച്ചും സൊനാക്ഷി വ്യക്തമാക്കിയിട്ടുണ്ട്. ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ ഇനി താന്‍ അഭിനയിക്കില്ല, സൂപ്പര്‍താര ചിത്രങ്ങളുടെ ഭാഗമായി അഭിനയിക്കാനും തനിക്ക് താല്‍പര്യമില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











