വരുന്നൂ പുതിയ സ്ലിം സ്ലീം സോനാക്ഷി

By Lakshmi

ബോളിവുഡിലെയും മറ്റും ഇന്നത്തെ സ്ലിം സുന്ദരിമാരുടെ പഴയകാല രൂപം കണ്ടാല്‍ പലരും അന്തിച്ചുപോകാറുണ്ട്. ഇന്ന് സൈസ് സീറോയും സ്ലിം ബ്യൂട്ടിയുമെല്ലാമായി നടക്കുന്ന പലരും അത്യധ്വാനം ചെയ്ത് ശരീരഭാരം നന്നേ കുറച്ചാണ് സിനിമയിലെത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിലെ പ്രധാനതാരമാണ് സോനാക്ഷി സിന്‍ഹ. ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ ബോളിവുഡിന്റെ മനം കവര്‍ന്ന സോനാക്ഷിയുടെ പഴയ രൂപം കണ്ടാല്‍ എങ്ങനെ സോനാക്ഷി ഇത്രയും മെലിഞ്ഞുവെന്ന് അതിശയിച്ചുപോകുന്നതില്‍ അത്ഭുതമില്ല. അത്രയും വണ്ണമുണ്ടായിരുന്നു സോനാക്ഷിയ്ക്ക്.

ഇപ്പോഴിതാ വീണ്ടും തടികുറയ്ക്കാനൊരുങ്ങുകയാണ് സോനാക്ഷി. തേവര്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് സോനാക്ഷി വീണ്ടും സ്ലിം ആകുന്നത്. നടന്‍ ഷാഹിദ് കപൂറിന്റെ ട്രെയിനറുടെ സഹായത്തോടെയാണ് സോനാക്ഷി മെലിയുന്നത്. കഠിനവ്യായാമവും കര്‍ശനമായ ഭക്ഷണച്ചിട്ടകളുമാണത്രേ താരമിപ്പോള്‍ പിന്തുടരുന്നത്. ഇപ്പോള്‍ ബോളിവുഡിലെ പല സ്ലിം സുന്ദരിമാര്‍ക്കും സോനാക്ഷിയുടെ ശരീരം കണ്ട് അസൂയ വന്നുതുടങ്ങിയെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

സോനാക്ഷിയുടെ തേവര്‍

വരുന്നൂ പുതിയ സ്ലിം സ്ലീം സോനാക്ഷി

മഹേഷ് ബാബുവിന്റെ സൂപ്പര്‍ഹിറ്റ് തെലുങ്കു ചിത്രമായ ദുക്കുഡുവിന്റെ ഹിന്ദി റീമേക്കാണ് തേവര്‍. അര്‍ജുന്‍ കപൂറാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ബോണി കപൂറാണ് നിര്‍മ്മാതാവ്.

പാരമ്പര്യവുമായി ബോളിവുഡില്‍

വരുന്നൂ പുതിയ സ്ലിം സ്ലീം സോനാക്ഷി

നടനും രാഷ്ട്രീയ നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെയും പൂനം സിന്‍ഹയുടെയും മകളായ സോനാക്ഷി. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത് അഭിനയത്തിലുള്ള പാരമ്പര്യവുമായിട്ടാണ്.

കോസ്റ്റിയൂം ഡിസൈനര്‍

വരുന്നൂ പുതിയ സ്ലിം സ്ലീം സോനാക്ഷി

സോനാക്ഷി തന്റെ കരിയര്‍ ആരംഭിച്ചത് ഒരു കോസ്റ്റിയൂ ഡിസൈനറായിട്ടാണ്. 2005ല്‍ പുറത്തിറങ്ങിയ മേരാ ദില്‍ ലേകെ ദേഖോ എന്ന ചിത്രത്തിനുവേണ്ടിയാണ് സോനാക്ഷി ആദ്യം വസ്ത്രാലങ്കാരം നടത്തിയത്.

മോഡലങ്ങില്‍

വരുന്നൂ പുതിയ സ്ലിം സ്ലീം സോനാക്ഷി

വസ്ത്രാലങ്കാരത്തില്‍ തുടരുമ്പോഴാണ് സോനാക്ഷി 2008ല്‍ ആദ്യമായി ലാക്‌മേ ഫാഷന്‍ വീക്കിന് വേണ്ടി റാംപിലെത്തിയത്. പിന്നാലെ 2009ലും ലാക്‌മേ ഫാഷന്‍ വീക്കില്‍ സോനാക്ഷി പങ്കെടുത്തു.

ദബാംങിലൂടെ അരങ്ങേറ്റം

വരുന്നൂ പുതിയ സ്ലിം സ്ലീം സോനാക്ഷി

സല്‍മാന്‍ ഖാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ദബാംങിലൂടെയാണ് സോനാക്ഷി നടിയായി അരങ്ങേറ്റം കുറിച്ചത്. ചിത്രം വമ്പന്‍ ഹിറ്റായതോടെ സോനാക്ഷിയെ ബോളിവുഡ് ഭാഗ്യതാരമായി അംഗീകരിച്ചു.

പുരസ്‌കാരങ്ങള്‍

വരുന്നൂ പുതിയ സ്ലിം സ്ലീം സോനാക്ഷി

ആദ്യ ചിത്രത്തിന് തന്നെ ഫിലിം ഫേര്‍ ഉള്‍പ്പെടുയുള്ള പുരസ്‌കാരങ്ങള്‍ സോനാക്ഷി സ്വന്തമാക്കിയിട്ടുണ്ട്.

2012ല്‍ 4 ചിത്രങ്ങള്‍

വരുന്നൂ പുതിയ സ്ലിം സ്ലീം സോനാക്ഷി

2011ല്‍ ചിത്രങ്ങള്‍ ഒന്നും സോനാക്ഷി ചെയ്തിരുന്നില്ല. എന്നാല്‍ 2012ല്‍ സോനാക്ഷി നായികയായ നാല് ചിത്രങ്ങളാണ് ഇറങ്ങിയത്. റൗഡി റാത്തോഡ്, ജോക്കര്‍, സണ്‍ ഓഫ് സര്‍ദാര്‍, ദബാംങ് 2 എന്നിവയായിരുന്നു 2012ലെ സോനാക്ഷിയുടെ ചിത്രങ്ങള്‍. നാല് ചിത്രങ്ങളും മോശമല്ലാത്ത അഭിപ്രായം നേടിയ ചിത്രങ്ങളാണ്.

ലൂടേരയിലൂടെ വീണ്ടും പ്രശംസ

വരുന്നൂ പുതിയ സ്ലിം സ്ലീം സോനാക്ഷി

2013ല്‍ പുറത്തിറങ്ങിയ രണ്‍വീര്‍ സിങ് നായകനായ ലൂടേര എന്ന ചിത്രത്തിലെ അഭിനയത്തിന് സോനാക്ഷി വീണ്ടും പ്രേക്ഷക, നിരൂപക പ്രശംസ പിടിച്ചുപറ്റി. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാനും സോനാക്ഷി മടികാണിച്ചില്ല.

ഐറ്റം ഡാന്‍സ്

വരുന്നൂ പുതിയ സ്ലിം സ്ലീം സോനാക്ഷി

പ്രഭുദേവ സംവിധാനം ചെയ്ത റാംബോ രാജ്കുമാര്‍ എന്ന ചിത്രത്തില്‍ സൂപ്പര്‍ ഐറ്റം ഡാന്‍സ് ചെയ്ത് സോനാക്ഷിശ്രദ്ധ നേടി. ചിത്രത്തില്‍ ഷാഹിദ് കപൂറായിരുന്നു നായകന്‍. ബോള്‍ഡ് നായികയായിട്ടാണ് ആര്‍ രാജ്കുമാറില്‍ സോനാക്ഷി എത്തിയത്.

മൃഗസ്‌നേഹിയായ സോനാക്ഷി

വരുന്നൂ പുതിയ സ്ലിം സ്ലീം സോനാക്ഷി

മൃഗങ്ങളെ അതിരറ്റ് സ്‌നേഹിക്കുന്ന സോനാക്ഷി മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പോരാടുന്ന പെറ്റയുടെ കാംപെയിനില്‍ പങ്കെടുക്കാറുണ്ട്.

പുതിയ ചിത്രങ്ങള്‍

വരുന്നൂ പുതിയ സ്ലിം സ്ലീം സോനാക്ഷി

ഹോളിഡേ- എ സോള്‍ജ്യര്‍ ഈസ് നെവര്‍ ഓഫ് ഡ്യൂട്ടി, ആക്ഷന്‍ ജാക്‌സണ്‍, തേവര്‍ എന്നിവയാണ് അണിയറയില്‍ തയ്യാറാകുന്ന സോനാക്ഷി ചിത്രങ്ങള്‍.


More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X