സൊനാക്ഷിയ്ക്ക് ഏറ്റവും മോശം നടിയ്ക്കുള്ള പുരസ്‌കാരം!
ഏറ്റവും മികച്ച പ്രകടനത്തിന് പുരസ്‌കാരം നല്‍കി പ്രോത്സാഹിപ്പിക്കുന്നതുപോലെ ഏറ്റവും മോശം പ്രകടനത്തിനും പുരസ്‌കാരം നല്‍കി പ്രചോദിപ്പിക്കുന്നത് നല്ലതാണ്. അങ്ങനെയുള്ള ഗോള്‍ഡന്‍ റാസ്‌ബേരി അവാര്‍ഡിന്റെ ഇന്ത്യന്‍ പതിപ്പായ ഗോള്‍ഡന്‍ കേല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
ഇപ്പോള്‍ കോളിവുഡിലും പരിചിതയായ നടി സൊനാക്ഷി സിന്‍ഹയ്ക്കാണ് ഏറ്റവും മോശം നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. ഇത് മൂന്നാം തവണയാണ് സൊനാക്ഷിയ്ക്ക് ഏറ്റവും മോശം നടിയ്ക്കുള്ള പുരസ്‌കാരം ലഭിയ്ക്കുന്നത്.

ആക്ഷന്‍ ജാക്‌സന്‍, ലിങ്ക, ഹോളിഡേ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് നടിയെ ഏറ്റവും മോശം നടിയ്ക്കുള്ള ഏഴാമത് ഗോള്‍ഡന്‍ കേല പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കത്രീന കൈഫ്, സോനം കപൂര്‍, തമന്ന, കാജ്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരെ പിന്തള്ളിയാണ് സൊനാക്ഷി ഒന്നാം സ്ഥാനത്തെത്തിയത്.
ഏറ്റവും മോശം നടനുള്ള ഗോള്‍ഡന്‍ കേല പുരസ്‌കാരം സ്വന്തമാക്കിയത് അര്‍ജുന്‍ കപൂറാണ്. ഗുണ്ടെ ഉള്‍പ്പടെ കഴിഞ്ഞ വര്‍ഷമിറങ്ങിയ എല്ലാ ചിത്രങ്ങളും പരിഗണിച്ചാണ് അര്‍ജുന് ഈ പുരസ്‌കാരം നല്‍കിയത്.


Click it and Unblock the Notifications