ഹനുമാൻ ആർക്ക് വേണ്ടിയാണ് സഞ്ജീവിനി കൊണ്ടു വന്നത്? നടിയ്ക്ക് രാമായണം കൊടുത്ത എട്ടിന്റെ പണി
പൊതുവിഞ്ജാനത്തിന്റെ പേരിൽ താരങ്ങൾ പലപ്പോഴും ട്രോൾ ആക്രമണത്തിന് ഇരയാകാറുണ്ട്. വിഞ്ജാന പ്രദമായ റിയാലിറ്റി ഷോകളിൽ അതിഥിയായി എത്തുമ്പോഴാണ് താരങ്ങൾ ട്രോൾ ആക്രമണത്തിന് ഇരയാവുക. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സോനാക്ഷി സിൻഹയെ ചുറ്റിപ്പറ്റിയുളള ട്രോളുകളാണ്.

അമിതാഭ് ബച്ചൻ അവതാരകനായി എത്തുന്ന കോൻ ബനേഗ ക്രോർപതി എന്ന ടെലിവിഷൻ പരിപടിയിൽ അതിഥിയായി എത്തിയിരുന്നു. വെളളിയാഴ്ച സംപ്രേക്ഷണം ചെയ്ത് പരിപാടിയിലെ സ്പെഷ്യൽ എപ്പിസോഡിലാണ് താരം എത്തിയത്. രാജസ്ഥാനിൽ നിന്നുമുള്ള എൻജിഒ ജീവനക്കാരിയായ റൂമ ദേവിയെ പിന്തുണയ്ക്കാൻ വേണ്ടിയായിരുന്നു താരം എത്തിയത്. പരിപാടിയിലെ രാമായണവുമായി ബന്ധപ്പെട്ട ചോദ്യമാണ് താരത്തെ കുഴക്കിയത്.
ഇതിഹാസമനുസരിച്ച് ഹനുമാൻ ആർക്ക് വേണ്ടിയാണ് സഞ്ജീവിനി കൊണ്ടു വന്നത്. സുഗ്രീവൻ, ലക്ഷ്മണൻ, സീത, രാമൻ എന്നിങ്ങനെ ഓപ്ഷനും നൽകി. കൃത്യമായ ഉത്തരം അറിയാത്തതിനാൽ ഇരുവരും ലൈഫ്ലൈൻ തിരഞ്ഞെടുക്കുകയായിരുന്നു. ഉത്തരം ശരിയായി പറയുകയും ചെയ്തു. എന്നാൽ ഇത് ചിലരെ ചൊടിപ്പിച്ചിരുന്നു. താരത്തിന് പുരാണം വശമില്ലേ എന്ന് പേരിലായിരുന്നു ട്രോളുകളും വിമർശനങ്ങളും ഉയർന്നത്.


Click it and Unblock the Notifications