»   » പ്രണയ കഥ പൊളിയ്ക്കാന്‍ സോനാക്ഷിയുടെ തെളിവ്

പ്രണയ കഥ പൊളിയ്ക്കാന്‍ സോനാക്ഷിയുടെ തെളിവ്

Posted By:
Subscribe to Filmibeat Malayalam
Sonakshi Sinha,
നടി സോനാക്ഷി സിന്‍ഹയെ ചുറ്റിപറ്റി ഒരു ഗോസിപ്പ് പരന്നു തുടങ്ങിയിട്ടുണ്ട്. നടി പ്രണയത്തിലാണെന്നാണ് ബി ടൗണിലെ പാപ്പരാസികളുടെ കണ്ടുപിടുത്തം. ബി ടൗണിലെ പല നടിമാരേയും ചുറ്റി പറ്റി ഇത്തരം കഥകള്‍ പ്രചരിക്കുന്നത് സാധാരണമാണ്. എന്നാല്‍ സോനാക്ഷിയെ പറ്റി പ്രചരിച്ച കഥയിലെ നായകന്‍ ആരാണെന്ന കാര്യം മാത്രം ആര്‍ക്കും പിടികിട്ടിയിരുന്നില്ല.

എന്തായാലും നായകനില്ലാത്ത പ്രണയകഥയ്‌ക്കെതിരെ നടി രംഗത്തെത്തിയിരിക്കുകയാണ്. വെറുതെ പ്രണയം നിഷേധിയ്ക്കുകയൊന്നുമല്ല നടി. തന്നെ പറ്റി പ്രചരിക്കുന്ന കഥ തെറ്റാണെന്ന് വ്യക്തമാക്കുന്ന തെളിവും നടിയുടെ കയ്യിലുണ്ടത്രേ.  പ്രണയകഥ അടിസ്ഥാനരഹിതമാണ്. ഇത്തരം കഥകള്‍ അടിച്ചിറക്കുന്നവരോട് തന്റെ അടുത്ത വര്‍ഷത്തെ ഷെഡ്യൂള്‍ പരിശോധിയ്ക്കാനാണ് താരം പറയുന്നത്.

നിന്നു തിരിയാന്‍ പോലും സമയമില്ലാത്തത്ര ബിസിയാണ് താന്‍. പിന്നെയല്ലേ പ്രണയം. ഇതാണ് സോനാക്ഷിയുടെ മറുപടി. അതിനിടെ ഫറാ ഖാന്‍ ചിത്രത്തില്‍ നിന്ന് സോനാക്ഷി ഔട്ടായി. ഷാരൂഖ് നായകനാവുന്ന ഹാപ്പി ന്യൂ ഇയറില്‍ നിന്നാണ് സോനാക്ഷി പുറത്തായത്. ജോക്കറില്‍ നായികയായിരുന്ന സോനാക്ഷി ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടു നിന്നതാണ് ഫറയെ പ്രകോപിപ്പിച്ചതത്രേ.

English summary
Sonakshi Sinha has been in the limelight since making her debut with Dabangg in 2010, be it for her figure or the men she is supposed to be dating.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam