വിവാഹത്തിന് മുന്‍പേ ഒരുമിച്ചായിരുന്നു, ഇപ്പോള്‍ ഗര്‍ഭിണിയും! നടി സൊനാക്ഷി ഗര്‍ഭിണിയാണെന്ന് സോഷ്യല്‍ മീഡിയ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വന്നത്. സൊനാക്ഷിയും ഭര്‍ത്താവ് സഹീര്‍ ഇഖബാലും വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. ഇരുവരും വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ളവരായതിനാല്‍ വിവാഹമെങ്ങനെ നടക്കുമെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ മാതൃകാപരമായി രജിസ്റ്റര്‍ മ്യാരേജിലൂടെയാണ് താരങ്ങള്‍ ഒരുമിച്ചത്. മാത്രമല്ല വളരെ ലളിതമായ രീതിയിലാണ് ഇരുവരും വിവാഹാഘോഷങ്ങള്‍ സംഘടിപ്പിച്ചതും. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും സഹീറും ചില കാര്യങ്ങള്‍ എല്ലാവരില്‍ നിന്നും ഒളിപ്പിച്ച് വെച്ചിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്.

sonakshi-sinha

വിവാഹത്തിന് തൊട്ട് പിന്നാലെ സൊനാക്ഷിയെ കുറിച്ചുള്ള ചില അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്. അതിലൊന്ന് നടി ഗര്‍ഭിണിയാണോ എന്ന ചോദ്യമാണ്. നടിമാരായ ആലിയ ഭട്ട്, സ്വര ഭാസ്‌കര്‍ തുടങ്ങിയ നടിമാര്‍ വിവാഹത്തിന് തൊട്ടുപിന്നാലെ തങ്ങള്‍ ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതുപോലെ സൊനാക്ഷിയും കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതായിട്ടാണ് ഊഹാപോഹങ്ങള്‍ വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം സൊനാക്ഷിയും ഭര്‍ത്താവും ഒരു ആശുപത്രിയുടെ പുറത്ത് കാണപ്പെട്ടതോടെയാണ് നടി ഗര്‍ഭിണിയാണോ എന്ന ചോദ്യങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. മുംബൈയിലെ ലീലാവതി ആശുപത്രിക്ക് പുറത്ത് നിന്നും സൊനാക്ഷിയും സഹീറും അവരുടെ കാറില്‍ കയറി പോകുന്നതിന്റെയടകകം ദൃശ്യങ്ങളാണ് പാപ്പരാസികള്‍ പുറത്ത് വിട്ടിരിക്കുന്നത്.

വിവാഹിതരാകുന്നതിന് മുമ്പ് 7 വര്‍ഷത്തോളമായിട്ട് സൊനാക്ഷിയും സഹീറും പ്രണയബന്ധത്തിലായിരുന്നു. മാത്രമല്ല ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭാര്യാഭര്‍ത്താക്കന്മാരാകുന്നതിന് മുമ്പ് ഇരുവരും ഒരു വര്‍ഷത്തോളം ലിവ്-ഇന്‍ റിലേഷന്‍ഷില്‍ ജീവിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.

sonakshi-sinha

അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഇരുവരും മാതാപിതാക്കളാവാന്‍ പോവുകയാണെന്നത് സത്യമായിരിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. എന്നാൽ ആശുപത്രിയിലുള്ള പിതാവ് ശത്രുഘ്നൻ സിൻഹയെ കാണാനാണ് ഇരുവരും എത്തിയതെന്നാണ് മറ്റൊരു വിവരം. ഇത്തരം വാര്‍ത്തകളിലെ വസ്തുത എന്താണെന്ന് വ്യക്തമല്ലെങ്കിലും വൈകാതെ താരദമ്പതിമാര്‍ മറുപടിയുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രണയത്തിലായെങ്കിലും ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. മിശ്രവിവാഹമായത് കൊണ്ട് താരങ്ങള്‍ വീട്ടുകാരില്‍ നിന്നടക്കം എതിര്‍പ്പുകള്‍ നേരിടേണ്ടതായി വന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹീറിനെ വിവാഹം കഴിക്കാനുള്ള സൊനാക്ഷിയുടെ തീരുമാനത്തില്‍ സിന്‍ഹ കുടുംബം തൃപ്തരല്ലെന്നാണ് തുടക്കം മുതല്‍ വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ഇടയ്ക്ക് സഹീറുമായി വേര്‍പിരിഞ്ഞ് നടി മാതാപിതാക്കളുടെ കൂടെ ജീവിക്കുകയാണെന്നും ഗോസിപ്പുകള്‍ വന്നു.

മകള്‍ സൊനാക്ഷിയുടെ മിശ്രവിവാഹത്തില്‍ നടന്‍ കൂടിയായ ശത്രുഘ്‌നന്‍ സിന്‍ഹ അസന്തുഷ്ടനാണെന്നാണ് ആരോപണങ്ങള്‍ വന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ നടത്തിയവര്‍ക്കെതിരെ മറുപടിയുമായിട്ടാണ് നടന്‍ എത്തിയത്. മാത്രമല്ല അവര്‍ക്കുള്ള മറുപടിയായി മകളുടെ വിവാഹം മുന്നില്‍ നിന്ന് നടത്തി കൊടുത്തത് ശത്രുഘ്‌നനന്‍ സിന്‍ഹയായിരുന്നു.

More from Filmibeat

Read more about: sonakshi sinha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X