എന്നോട് കളിച്ചാൽ ഇതാകും ഫലം! ബോളിവുഡിലെ ആക്ഷൻ ഹീറോയെ കൈ വച്ച് താരസുന്ദരി, കാണൂ
ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിഷൻ മംഗൾ. അക്ഷയ് കുമാർ, വിദ്യാ ബാലൻ, താപ്സി, നിത്യ മേനോൻ, കൃതി കുൽഹാരി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ചർച്ച ചെയ്യുന്നത് ഇന്ത്യയുടെ ചൊവ്വ ദൗത്യത്തെ കുറിച്ചാണ്. ആഗസ്റ്റ് 15 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിലാണ് താരങ്ങൾ.

ഇപ്പോൾ സോഷ്യൽ മീഡിയയയിൽ വൈറലാകുന്നത് ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു രസകരമായ വീഡിയോയാണ്. ചിത്രത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കവെ അക്ഷയ് കുമാറിനെ കസേരയിൽ നിന്ന് താഴേയ്ക്ക് തള്ളി വീഴ്ത്തുകയാണ് നടി സോനാക്ഷി സിൻഹ. നടിയുടെ ഒട്ടും പ്രതീക്ഷിക്കാതെയുളള ഈ പ്രവർത്തി കാണികളായ സഹതാരങ്ങളെ ഞെട്ടിപ്പിച്ചിട്ടുണ്ട്.
താപ്സി സംസാരിച്ചതിനു ശേഷമായിരുന്നു നടന്റെ ഊഴം . ഇതിനിടയിൽ കസേര പുറകിലേയ്ക്ക് ചരിച്ച് എന്തോ പറയാൻ തുടങ്ങവെയാണ് സോനാക്ഷി കസേരയിൽ നിന്ന് താരത്ത തളളിയത്. കസേരയ്ക്കൊപ്പം അക്ഷയും നിലത്തേയ്ക്ക് വീണു. പെട്ടെന്നുളള വീഴ്ചയിൽ താരം പേടിക്കുകയും ചെയ്തു. അൽപ സമയത്തിനകം അവിടെ ചിരി നിറയുകയായിരുന്നു. എന്നെആരെങ്കിലും വെറുപ്പിച്ചാൽ ഇതാകും ചെയ്യുകയെന്ന് നടി പറഞ്ഞു. ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് സോനാക്ഷി സിൻഹയും അക്ഷയ് കുമാറും.


Click it and Unblock the Notifications