India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളുടെ സൈസ് എന്തുതന്നെ ആയാലും ആളുകൾ എപ്പോഴും അതിനെ കുറിച്ച് അഭിപ്രായമിടും: സോനാക്ഷി സിൻഹ

  |

  ഒരു കോസ്റ്റ്യൂം ഡിസൈനറായി കരിയർ ആരംഭിച്ച് ഒടുവിൽ ബോളിവുഡിലെ അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് സോനാക്ഷി സിൻഹ.
  2010 ൽ പുറത്തിറങ്ങിയ 'ദബാംഗ്' എന്ന സൂപ്പർഹിറ്റ് സൽമാൻഖാൻ ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം ആ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡും കരസ്ഥമാക്കിയിരുന്നു.

  നിരവധി മിനിര ബോളിവുഡ് നായകന്മാരുടെ നായികയായി ഹിറ്റുകൾ സമ്മാനിച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഡബിൾ എക്സെൽ അതിന്റെ അനൗൺസ്‌മെന്റ് വേളയിൽ തന്നെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ചിത്രത്തിൽ സൊനാക്ഷിക്കൊപ്പം ഹുമ ഖുറേഷിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

  കുറച്ച് മാസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ശരീരഭാരം കൂടുതലുള്ള രണ്ട് സ്ത്രീകഥാപാത്രങ്ങളെയാണ് ഇരുവരും ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

  ശരീരഭാരം കൂടിയ സ്ത്രീകൾ സമൂഹത്തിൽ അനുഭവിക്കേണ്ടിവരുന്ന പരിഹാസങ്ങളെ പറ്റിയും പ്രതിബന്ധങ്ങളെപ്പറ്റിയുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി സോനാക്ഷിയും ഹ്യൂമായും തങ്ങളുടെ ശരീരഭാരം വർധിപ്പിക്കുകയുണ്ടായി.

  ചിത്രം ചർച്ചചെയ്യുന്ന വിഷയത്തെപ്പറ്റി അടുത്തിടെ സോനാക്ഷി നൽകിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ ജനശ്രദ്ധ ആകർഷിക്കുന്നത്.
  ഈ പുതിയ കാലഘട്ടത്തിൽ സ്ത്രീകളെ ചുറ്റിപ്പറ്റിയുള്ള നിരവധി കഥകൾ സിനിമയാക്കപ്പെടുന്നുണ്ടെന്നും കഴിഞ്ഞ ഒരു പതിറ്റാണ്ട് മുൻപ് ഉണ്ടായിരുന്ന രീതികളിൽ നിന്നും സിനിമ ഒരുപാട് മുന്നോട്ട് സഞ്ചരിച്ചുവെന്നും സോനാക്ഷി വ്യക്തമാക്കി.

  ഒ ടി ടി യിലും അല്ലാതെയും ഇറങ്ങുന്ന സ്ത്രീ കേന്ദ്രീകൃതമായ കഥകൾ ഈ മേഖലയിൽ സംഭവിക്കുന്ന പരിണാമത്തിന്റെ വ്യക്തമായ ഒരു രേഖയാണെന്നും സോനാക്ഷി സാക്ഷ്യപ്പെടുത്തുന്നു.

  പുരുഷ കേന്ദ്രികൃതമായ സമൂഹത്തിൽ ഒരു ചെറിയ സ്ഥലം ലഭിക്കുക എന്നതിൽ നിന്നും തങ്ങൾക്കും തങ്ങളുടേതായ ഐഡന്റിറ്റി ഉണ്ടെന്നും തങ്ങളുടെ കുറവുകൾ മനസിലാക്കി അതിൽ നിന്നെല്ലാം മുന്നോട്ട് കുതിക്കാൻ ശ്രമിക്കുന്ന സ്ത്രീകളുടെ നിരവധി കഥകൾ ഇന്ന് സിനിമയായി മാറുന്നുണ്ട്.

  സ്ത്രീകഥകളുടെ ചിത്രീകരണം മനോഹരമായ ഒരു മാറ്റത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതുപോലുള്ള ഒരു സമയത്ത്, ഹുമ ഖുറേഷിയും സൊനാക്ഷി സിൻഹയും ശരീരഭാരം ഉള്ള സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ സങ്കല്പത്തെക്കുറിച്ചുമെല്ലാം സംസാരാരിക്കുന്ന ഒരു ചിത്രത്തിന്റെ ഭാഗമായത് ആരാധകർക്കും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.

  ചിത്രത്തിന്റെ ഓഫർ ലഭിച്ചപ്പോൾ താൻ വളരെ സന്തോഷിച്ചിരുന്നുവെന്ന് സോനാക്ഷി വെളിപ്പെടുത്തി. ഹുമയുമായി അല്ലാതെ മറ്റാരുമായും താൻ ഈ പ്രൊജക്റ്റ് ചെയ്യുമായിരുന്നില്ലെന്നും സോനാക്ഷി പറയുന്നു.

  'സൈസ് ഷെയിമിങ് വലിയ ഒരു സാമൂഹിക പ്രശ്നമാണ്. സോനാക്ഷി അതേപ്പറ്റി പറയുന്നത് ഇങ്ങനെയാണ് 'നിങ്ങളുടെ സൈസ് എന്തുതന്നെയായാലും, ആളുകൾ എല്ലായ്പ്പോഴും അതിനെക്കുറിച്ച് ചർച്ചചെയ്യും, ഇത് തികച്ചും അനാവശ്യമായ കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

  ലിംഗം, നിറം, വംശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിർത്തുന്നതിനെക്കുറിച്ച് നാമെല്ലാം അനന്തമായി സംസാരിക്കുന്നു എന്നാൽ എന്തുകൊണ്ട് സൈസ് ഷെയ്‌മിങ്ങിനെക്കുറിച്ച് നാംസാരിക്കുന്നില്ല? നമ്മൾ വിവേചനം കാണിക്കാൻ പാടില്ലാത്ത കാര്യങ്ങളുടെ പട്ടികയിൽ ഇതും ഉണ്ടായിരിക്കണം.' സോനാക്ഷി പറഞ്ഞു.

  താൻ ഇപ്പോഴും സൈസ് ഷെയിമിങ്ങിന് ഇരയാകാറുണ്ടെന്നും സോനാക്ഷി വെളിപ്പെടുത്തുകയുണ്ടായി.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  'ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം ഒരു സിനിമ ചെയേണ്ടത് വളരെ അത്യാവശ്യമാണ്. കഴിവുള്ള രണ്ടു സ്ത്രീകൾ അവർക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാൻ ആഗ്രഹിക്കുന്നു.

  എന്നാൽ ഇത് യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുമ്പോൾ എന്തുകൊണ്ട് ആളുകൾ അംഗീകരിക്കുന്നില്ല? അവർക്ക് ദഹിക്കാൻ ഇത്ര ബുദ്ധിമുട്ട് ഉണ്ടാവുന്നത് എന്തുകൊണ്ട് ?' സോനാക്ഷി ചോദിക്കുന്നു.

  ചിത്രത്തിലെ കഥാപാത്രങ്ങൾക്കുവേണ്ടി ശരീരഭാരം വർധിപ്പിക്കാൻ ഇരുവരും വളരെ പണിപ്പെട്ടെന്നും. താനും ഹ്യൂമായും ഭക്ഷണപ്രിയരാണെന്നും അതുകൊണ്ട് തന്നെ ആ അനുഭവം ഒരുപാട് ആസ്വദിച്ചുവെന്നും താരം വ്യക്തമാക്കി.

  കഥാപാത്രത്തിന്റെ മൈൻഡ്‌സെറ്റിൽ എത്തുന്നതിനു ഭാരം ഒരു വലിയ ഘടകം ആയിരുന്നത് പോലെ തന്നെ ചിത്രത്തിന്റെ ഷൂട്ടിന് ശേഷം തങ്ങൾ തിരിച്ച് പഴയപടി ആവണം എന്നത് തങ്ങളുടെ മനസിനെ പറഞ്ഞു മനസിലാക്കേണ്ടിയിരുന്നതും വളരെ പ്രധാനമായിരുന്നുവെന്ന് സോനാക്ഷി പറഞ്ഞു.

  Read more about: sonakshi sinha
  English summary
  Sonakshi Sinha Opens Up People's Attitude Towards Body And Weight, Says She Is Facing Still Shaming
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X