എന്നെക്കൊണ്ട് എങ്ങനെ അത് സാധിച്ചു, മനീഷ കൊയ്‌രാളയോട് ക്ഷമ ചോദിച്ചു; സൊനാക്ഷി സിന്‍ഹ
ദബാംഗ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന ബോളിവുഡ് നടിയാണ് സൊനാക്ഷി സിന്‍ഹ. ശത്രുഘ്‌നന്‍ സിന്‍ഹയുടെയും പൂനം സിന്‍ഹയുടെയും മകളാണ് സൊനാക്ഷി. സൊനാക്ഷി ഏറ്റവും ഒടുവില്‍ അഭിനയിച്ചത് സഞ്ജയ് ലീല ബന്‍സാലിയുടെ ഹീരാമണ്ഡി: ദ ഡയമണ്ട് ബസാര്‍ എന്ന സീരീസിലാണ്.
സീരീസില്‍ ഡബിള്‍ റോളിലാണ് സൊനാക്ഷി എത്തിയത്. സരഹന ആപ എന്ന കഥാപാത്രമായും രഹനയുടെ മകളായ ഫരീദാന്‍ എന്ന കഥാപാത്രത്തെയുമാണ് സൊനാക്ഷി അവതരിപ്പിച്ചത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സൊനാക്ഷി പറഞ്ഞത്, തന്റെ കൂടെ അഭിനയിച്ച മുതിര്‍ന്ന നടി മനീഷ കൊയ്‌രാളയോട് താന്‍ ക്ഷമ ചോദിച്ചുവെന്നാണ്.

സീരീസ് കണ്ട ശേഷമാണ് ക്ഷമ ചോദിച്ചതെന്നും സൊനാക്ഷി പറഞ്ഞു. സൊനാക്ഷിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇന്‍സ്റ്റന്റ് ബോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് സൊനാക്ഷി ഇക്കാര്യം തുറന്നു പറഞ്ഞത്. അഭിമുഖത്തിനിടെ ഫാരീദാന്‍ എന്ന കഥാപാത്രത്തെ സൊനാക്ഷി അവതരിപ്പിച്ച രീതിയെ അവതാരക അഭിനന്ദിച്ചിരുന്നു.
മനീഷ കൊയ്‌രാള അവതരിപ്പിച്ച മല്ലികാജാന്‍ എന്ന കഥാപാത്രവുമായുള്ള കെമിസ്ട്രിയും ശത്രുതയും വലിയ ഗംഭീരമായി അവതരിപ്പിച്ചുവെന്നായിരുന്നു അവതാരക പ്രശംസിച്ചത്. ഈ സമയത്താണ് സൊനാക്ഷി സിന്‍ഹ മനീഷ കൊയ്‌രാളയോട് ക്ഷമ ചോദിച്ചതായി പറഞ്ഞത്.
'എനിക്ക് അവരെ ഒത്തിരി ഇഷ്ടമാണ്. സീരീസ് മുഴുവന്‍ കണ്ട ശേഷം ഞാന്‍ മനീഷ കൊയ്‌രാളയോട് ചെന്ന് ക്ഷമ ചോദിച്ചു. എന്നെ സംബന്ധിച്ചിടത്തോളം, ഞാന്‍ ചിന്തിച്ചത് ഇത് ഞാന്‍ എങ്ങനെ ചെയ്തു എന്നാണ്. ഇത് ചെയ്യാനുള്ള ധൈര്യം എനിക്ക് എങ്ങനെ വന്നു എന്നാണ്. അവര്‍ അടിപൊളിയാണ്. അതാണ് ഒരു നല്ല അഭിനേതാവിനൊപ്പം വര്‍ക്ക് ചെയ്യുമ്പോഴുള്ള കാര്യം. ഒപ്പം അഭിനയിക്കുമ്പോള്‍ അവര്‍ നമ്മളെ ബൂസ്റ്റ് ചെയ്ത് നമുക്കും അഭിനയിക്കാനുള്ള സാധ്യത ഉണ്ടാക്കി തരും,' സൊനാക്ഷി സിന്‍ഹ പറഞ്ഞു.
താന്‍ ഒരിക്കലും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഗുഡ് ബുക്കില്‍ ഇടംപിടിക്കാനായി ശ്രമിച്ചിട്ടില്ല. ചെയ്യുന്നത് നല്ലതാണെങ്കില്‍ അദ്ദേഹം തന്നെ നമ്മള്‍ ചെയ്ത വര്‍ക്കിനെ അഭിനന്ദിക്കും. തനിക്ക് കുറേ സീനുകള്‍ ഒന്നും ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നില്ല. അത് കഴിഞ്ഞ് തന്റെ ഒരു സീന്‍ അദ്ദേഹം ഷൂട്ട് ചെയ്‌തെന്നും അത് എല്ലാം മാറ്റിയെന്നും സൊനാക്ഷി പറയുന്നു.

തങ്ങള്‍ക്ക് ഇരുവര്‍ക്കും ഒരു റാപ്പോ ഉണ്ടായിരുന്നെന്നും ആ ഷോട്ടിന് താന്‍ തന്നാല്‍ ആവുന്ന പോലെ മുഴുവനായും ഇടപഴകിയാണ് അഭിനയിച്ചത്. അത് അദ്ദേഹത്തിന് ഇഷ്ടമായെന്നും അഭിനന്ദിച്ചെന്നും സൊനാക്ഷി പറഞ്ഞു. ഹീരാമണ്ഡിക്ക് ഒരു സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.
ഹീരാമണ്ഡി എന്ന സ്ഥലത്തെ വേശ്യാലയവും ഡയമണ്ട് കച്ചവടവുമൊക്കെയാണ് ഹീരാമണ്ഡിയുടെ പ്രമേയം. സ്വാതന്ത്ര്യ സമരത്തിന് മുമ്പുള്ള കാലഘട്ടമാണ് സീരിസില്‍ കാണിച്ചത്. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം മികച്ചതായിരുന്നെങ്കിലും സാധാരണ സഞ്ജയ് ലീല ബന്‍സാലി ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ ഹീരാമണ്ഡിക്ക് കിട്ടിയിട്ടില്ല എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം.


Click it and Unblock the Notifications











