»   » സോനാക്ഷി സിന്‍ഹ ഗിന്നസ് റെക്കോര്‍ഡിലേക്കോ?

സോനാക്ഷി സിന്‍ഹ ഗിന്നസ് റെക്കോര്‍ഡിലേക്കോ?

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ ഗിന്നസ് റെക്കോര്‍ഡിലേക്ക് ഒരു ശ്രമം നടത്തുകയാണ്. ലോക വനിതാ ദിനത്തിലാണ് സോനാക്ഷിയുടെ ഈ പുതിയ പരീക്ഷണം. അതിന് വേണ്ടി താരം മുബൈയിലേക്ക് പോകാന്‍ ഒരുങ്ങി കഴിഞ്ഞു.

മത്സരം എന്താണന്നല്ലേ? ഏറ്റവും വേഗത്തില്‍ കൂടുതല്‍ നഖങ്ങളില്‍ നെയില്‍ പോളിഷ് ചെയ്യുകയാണ് ലക്ഷ്യം. ആയിരത്തോളം വനിതകള്‍ക്കൊപ്പമാണ് താരം മുബൈയില്‍ വച്ച് മത്സരിക്കുക.

sonakshi-sinha

പോളണ്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോസ്‌മെറ്റിക് ബ്രാന്റഡായ ഇഗ്ലോട്ടിനൊപ്പം ഇന്ത്യന്‍ ബ്രാന്റായ മേജര്‍ ബ്രാന്റ്‌സും ചേര്‍ന്നാണ് മത്സരത്തിന് വേണ്ടി വേദി ഒരുക്കുന്നത്. ഒപ്പം കമ്പിനിയുടെ ഏറ്റവും പുതിയ നെയില്‍ പോളിഷ് പരിചയപ്പെടുത്തുകയും ചെയ്യും.

മുബൈയിലെ പള്ളേടിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്. വനിതാ ദിനത്തില്‍ ഒരു ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതിന് തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് സോനാക്ഷി പറയുന്നു.

English summary
Sonakshi Sinha to participate in Guinness World Records attempt.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam