നടി സൊനാക്ഷി സിന്‍ഹ അറസ്റ്റിലായിരുന്നോ? വൈറലായ വീഡിയോയ്ക്ക് പിന്നിലെ കാരണം ചികഞ്ഞ് ആരാധകര്‍!
പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സൊനാക്ഷി സിന്‍ഹ. കോസ്റ്റ്യൂം ഡിനൈസനറായി തുടക്കം കുറിച്ച സൊനാക്ഷി ദബാംഗിലൂടെയാണ് അഭിനേത്രിയായത്. സല്‍മാന്‍ ഖാന്റെ നായികയായുള്ള ആ വരവിലൂടെ താരത്തിന്റെ ജീവിതവും മാറി മറിയുകയായിരുന്നു. ആ വര്‍ഷത്തെ മികച്ച സിനിമകളിലൊന്ന് കൂടിയായിരുന്നു ദബാംഗ്. നിരവധി അവസരങ്ങളായിരുന്നു പിന്നീട് ഈ താരത്തെ തേടിയെത്തിയത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം ഓരോ തവണയും എത്തിയത്. ഇതിനോടകം തന്നെ ശക്തമായ ആരാധകപിന്തുണയും താരത്തിന് സ്വന്തമാണ്. താരവുമായി ബന്ധപ്പെട്ട് അത്ര നല്ല കാര്യമല്ല ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
സൊനാക്ഷി സിന്‍ഹ അറസ്റ്റില്‍ എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വാര്‍ത്തകളുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലൂടെയുമായി വീഡിയോയും പ്രചരിച്ചിരുന്നു. വീഡിയോ വൈറലായി മാറിയതിന് പിന്നാലെയായാണ് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള ആശങ്കയുമായി ആരാധകരുമെത്തിയത്. ഷൂട്ടിംഗിനിടയിലെ രംഗങ്ങളാണോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വീഡിയോയില്‍ കാണുന്നത് തന്നെത്തന്നെയാണെന്നും എന്നാല്‍ ആ സംഭവം ശരിയല്ലെന്നുമാണ് താരം പ്രതികരിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പങ്കുവെക്കാമെന്നും താരം പ്രതികരിച്ചിട്ടുണ്ട്.

സൊനാക്ഷിയെ കൈവിലങ്ങ് അണിയിച്ച് നടത്തിക്കൊണ്ട് പോവുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. എന്നെ നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാവില്ലെന്ന തരത്തിലുള്ള ചോദ്യങ്ങളും താരം ഉന്നയിക്കുന്നുണ്ട്. താന്‍ ആരാണെന്ന് അറിയാമോ എന്നും പറയുന്നുണ്ട്. പ്രമോഷന്റെ ഭാഗമായുള്ള വീഡിയോ ആവാം ഇതെന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ ഇതാണ്.


Click it and Unblock the Notifications











