വിവാഹം കഴിഞ്ഞോന്ന് ചോദിച്ചോണ്ട് ഇരിക്കുന്നത് എന്തിനാണ്? വിക്കി-കത്രീന വിവാഹത്തിന് പിന്നാലെ സോനാക്ഷിയുടെ ചോദ്യം

സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള നടിമാരില്‍ ഒരാളാണ് സോനാക്ഷി സിന്‍ഹ. പലപ്പോഴും രസകരമായ പോസ്റ്റുകള്‍ പങ്കിടാറുള്ള സോനാക്ഷി അടുത്തിടെ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞ രസകരമായ കാര്യം വൈറലായി മാറിയിരിക്കുകയാണ്. 'വിവാഹം കഴിക്കുകയും കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോട് ഒന്ന് ശാന്തരാകൂ' എന്നായിരുന്നു നടി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം നടി കത്രീന കൈഫിന്റെയും നടന്‍ വിക്കി കൗശലിന്റെയും വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷമുള്ള പോസ്റ്റുമായിട്ടാണ് സോനാക്ഷി എത്തിയത്.

' ഇനി എന്റെ എല്ലാ സുഹൃത്തുക്കളും ഈ നരകത്തെ ഒന്ന് ശാന്തമാക്കാന്‍ സാധിക്കുമോ? ഒന്നുകില്‍ അവര്‍ വിവാഹം കഴിക്കുകയോ വിവാഹനിശ്ചയം നടത്തുകയോ അല്ലെങ്കില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുകയോ ചെയ്യും. സുഹൃത്തുക്കളെ നിങ്ങള്‍ ശാന്തരാകൂ.. എന്നും പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞിട്ടും താരങ്ങളുടെ പേരില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ക്ക് നടി മറുപടി നല്‍കിയതാണെന്നാണ് അറിയുന്നത്. അതേ സമയം വിക്കി കൗശലിനും കത്രീന കൈഫിനും ആശംസകള്‍ അറിയിച്ചാണ് നടി എത്തിയത്. 'നിങ്ങള്‍ രണ്ട് പേര്‍കകും സ്‌നേഹത്തിന്റെ സന്തോഷത്തിന്റെയും നല്ലൊരു ജീവിതം ആശംസിക്കുന്നു' എന്നാണ് നടി കുറിച്ചത്.

sonakshi-sinha

ഇതിനിടയില്‍ സോനാക്ഷി പ്രണയത്തിലാണെന്ന് പറഞ്ഞ് കിംവദന്തികള്‍ പ്രചരിക്കുന്ന കാമുകന്‍ സഹീര്‍ ഇഖ്ബാലിന് ജന്മദിന സന്ദേശം അയച്ച് കൊണ്ടും നടി എത്തിയിരുന്നു. കാമുകനെ കുറിച്ച് രസകരമായൊരു കുറിപ്പ് എഴുതിയതിനൊപ്പം അവനൊപ്പമുള്ള ഫോട്ടോസും സോനാക്ഷി പങ്കുവെച്ചിരുന്നു. ''ഈ ഗ്രഹത്തിലെ ഏറ്റവും ശല്യപ്പെടുത്തുന്ന മനുഷ്യനാകാന്‍ സാധ്യതയുള്ള ആള്‍ക്ക് ജന്മദിനാശംസകള്‍. കൂടാതെ, ഈ ഗ്രഹത്തിലെ ഏറ്റവും അത്ഭുതകരമായ മനുഷ്യന്‍ ആരായിരിക്കാം. എങ്ങനെയാണ് ഇത് സാധ്യമാവുന്നത്? എങ്ങനെയുണ്ട് ഇങ്ങനെ? നിങ്ങള്‍ ജനിച്ചതിന് നന്ദി എന്നുമാണ് സോനാക്ഷി കുറിച്ചത്.

ഇതോടെ സോനാക്ഷിയുടെ വിവാഹം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിക്കാന്‍ തുടങ്ങി. മുന്‍പ് പല തവണയും സമാനമായ രീതിയില്‍ നടി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. അന്നും ആരാധകര്‍ വാര്‍ത്തയിലെ സത്യമെന്താണെന്ന് അറിയാന്‍ ആഗ്രഹിച്ചെങ്കിലും സോനാക്ഷി കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല. നിലവില്‍ വിക്കി-കത്രീന വിവാഹം കൂടി കഴിഞ്ഞതിനാല്‍ വൈകാതെ സോനാക്ഷി സിന്‍ഹ കൂടി വിവാഹിതയായേക്കും എന്നാണ് അഭ്യൂഹങ്ങള്‍.

Read more about: sonakshi sinha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X