പ്രിയതമന്‍ ഹൃത്വിക്ക് റോഷനെ പോലെ ഒരാളായിരിക്കണം! വിവാഹരഹസ്യം തുറന്ന് പറഞ്ഞ് സൊനാക്ഷി സിന്‍ഹ
ബോളിവുഡില്‍ ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര നടിയായി ഉയര്‍ന്ന താരമാണ് സൊനാക്ഷി സിന്‍ഹ. സൊനാക്ഷി യുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കാറുണ്ടായിരുന്നു. സല്‍മാന്‍ ഖാന്റെ ദബാംഗ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സൊനാക്ഷി സൂപ്പര്‍ താര ചിത്രങ്ങളിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ മിനിസ്‌ക്രീന്‍ പരിപാടികളും താരം എത്താറുണ്ടായിരുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമായ നടിക്ക് വലിയ ആരാധക പിന്തുണയാണ് ലഭിക്കാറുളളത്. അടുത്തിട നടന്നൊരു അഭിമുഖത്തില്‍ തന്റെ വിവാഹത്തക്കുറിച്ചും വിവാഹസങ്കല്‍പ്പങ്ങളെക്കുറിച്ചും സൊനാക്ഷി മനസു തുറന്നിരുന്നു. എങ്ങനെയുളള പുരുഷനെയാണ് ഭര്‍ത്താവായി ലഭിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് അഭിമുഖത്തില്‍ ചോദിച്ചപ്പോഴാണ് സൊനാക്ഷി ഇതേക്കുറിച്ച് സംസാരിച്ചിരുന്നത്.

ഹൃത്വിക്കിനെക്കുറിച്ച് സൊനാക്ഷി
ജീവിതത്തില്‍ അര്‍ഹിക്കുന്ന ഇടം തരുന്ന ആളായിരിക്കണമെന്നും ഒരു കാര്യത്തിലും തളര്‍ത്താത ആളായിരിക്കണമെന്നും അഭിമുഖത്തില്‍ സൊനാക്ഷി പറഞ്ഞു. തന്റെ ജീവിതത്തില്‍ ആകര്‍ഷണം തോന്നിയ ആള്‍ ഹൃത്വിക്ക് റോഷനാണെന്നും നടി പറഞ്ഞിരുന്നു. കഹോനാ പ്യാര്‍ ഹേ ആണ് തന്റെ ഇഷ്ടചിത്രമെന്നും സിനിമ കണ്ടതിനു ശേഷമാണ് ഹൃത്വിക്കിനോട് ആകര്‍ഷണം തോന്നിയതെന്നും നടി പറഞ്ഞു. ബ്രൈഡ്‌സ് ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സൊനാക്ഷി സിന്‍ഹ ഇക്കാര്യം പറഞ്ഞിരുന്നത്.

സൊനാക്ഷി പറഞ്ഞത്
വിവാഹിതരാകാന്‍ പോകുന്ന യുവതികളോട് പറയാനുളള കാര്യവും അഭിമുഖത്തില്‍ സൊനാക്ഷി പറഞ്ഞിരുന്നു. ഒരിക്കലും തെറ്റായ കാരണത്തിനു വേണ്ടി വിവാഹതിരാകരുതെന്നാണ് നടി അഭിമുഖത്തില്‍ പറഞ്ഞത്. ബോളിവുഡ് താരദമ്പതികളായ ശത്രുഖ്‌നന്‍ സിംഹയുടെയും പൂനം സിന്‍ഹയുടെയും മകളായ സൊനാക്ഷി 2010ല്‍ സല്‍മാന്‍ ഖാന്റെ നായികയായിട്ടായിരുന്നു തുടക്കം കുറിച്ചിരുന്നത്.

കൈനിറയെ ചിത്രങ്ങള്‍
സല്‍മാന്റെ ദബാംഗ് എന്ന സിനിമയിലൂടെ തുടങ്ങി ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുളള അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. ദബാംഗിന്റെതായി പുറത്തിറങ്ങിയ രണ്ടാം ഭാഗത്തിലും സൊനാക്ഷി തന്നെയായിരുന്നു നായികാവേഷത്തില്‍ എത്തിയിരുന്നത്. ഹാപ്പി ഫിര്‍ ജായേഗി എ്ന്ന ചിത്രമായിരുന്നു സൊനാക്ഷിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന സിനിമ.കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ദബാംഗ് 3 യിലും നായിക
സല്‍മാന്‍ ഖാന്റെ ദബാംഗ് 3 യിലും സൊനാക്ഷി തന്നെയാണ് നായികാ വേഷത്തില്‍ എത്തുന്നത്. പ്രീ പൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷമായിരിക്കും തിയ്യേറ്ററുകളിലേക്ക് എത്തുക. ദബാംഗ് 3യ്ക്കു പുറമെ ടോട്ടല്‍ ധമാല്‍,കളങ്ക്,മൊഗുള്‍,അനുരാഗ് ബസു ചിത്രം, ഭാട്ട്‌ലാ ഹൗസ് തുടങ്ങിയ സിനിമകകളും സൊനാക്ഷി സിന്‍ഹയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.


Click it and Unblock the Notifications











