അച്ഛന്റെ കാമുകിയുമായി സാമ്യമുണ്ട്! ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രണയകഥ മകള്‍ സൊനാക്ഷിയെ ബാധിച്ചതിങ്ങനെ
ബോളിവുഡ് സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടി സൊനാക്ഷി സിന്‍ഹ വിവാഹിതയായിരിക്കുകയാണ്. നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകള്‍ എന്നതിലുപരി മുന്‍നിര നടി കൂടിയായ സൊനാക്ഷി ഏറെക്കാലത്തെ പ്രണയത്തിനോടുവിലാണ് സഹീര്‍ ഇക്ബാല്‍ എന്നയാളെ വിവാഹം കഴിച്ചത്.
വിവാഹത്തോട് അനുബന്ധിച്ച് നടിയ്‌ക്കെതിരെ വ്യാപക സൈബര്‍ ആക്രമണം നേരിടേണ്ടതായി വന്നിരുന്നു. ഇരുവരുടെയും മതമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണം. എന്നാല്‍ രണ്ട് മതാചാരങ്ങളും ഇല്ലാതെ രജിസ്റ്റര്‍ മാര്യേജിലൂടെയാണ് ഇരുവരും വിവാഹിതരായത്. പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ സാന്നിധ്യത്തിലായിരുന്നു താരവിവാഹം.

അതേ സമയം മകളുടെ വിവാഹത്തിന് പിന്നാലെ ശത്രുഘ്‌നന്‍ സിന്‍ഹയെ കുറിച്ചുള്ള ചില വാര്‍ത്തകളും പ്രചരിക്കുകയാണിപ്പോള്‍. മകളുടെ പ്രണയത്തെ ആദ്യം വീട്ടുകാര്‍ ചേര്‍ന്ന് എതിര്‍ക്കുകയായിരുന്നു. എന്നാല്‍ പ്രണയത്തിന്റെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കാന്‍ ശത്രുഘ്‌നനേക്കാള്‍ നന്നായി മറ്റാരുണ്ടെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മാത്രമല്ല നടന്റെ ചില പ്രണയകഥകളും ചര്‍ച്ചയാവുകയാണ്.
ഒരിക്കല്‍ ശത്രുഘ്നന്‍ സിന്‍ഹ തന്റെ സഹനടിയായി അഭിനയിച്ചിരുന്ന റീന റോയി എന്ന നടിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടയിലാണ് പൂനം സിന്‍ഹ കടന്ന് വരുന്നത്. അവരുമായി പ്രണയത്തിലാവുകയും അവരെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. പൂനവുമായിട്ടുള്ള വിവാഹത്തിന് ശേഷം, ശത്രുഘ്‌നന്‍ സിന്‍ഹ തന്റെ ആദ്യ പ്രണയമായ റീന റോയിയുടെ അടുത്തേക്ക് മടങ്ങി.
വിവാഹിതനായ നടന്‍ മറ്റൊരു നടിയുമായി അടുപ്പത്തിലേക്ക് പോയത് ഗോസിപ്പുകള്‍ക്ക് കാരണമായി. എന്നാല്‍ മറ്റൊരു വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ വീണ്ടും പ്രണയത്തിലാവാമായിരുന്നു. അതല്ലാത്തത് കൊണ്ട് സാധിക്കില്ലെന്ന നിലപാടിലായിരുന്നു റീന റോയി. എന്നിരുന്നാലും ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ഇത് പേരുദോഷമായി മാറി.
എന്നാല്‍ പിതാവിന്റെ വിവാഹേതരബന്ധത്തെ കുറിച്ച് ഒരിക്കല്‍ സൊനാക്ഷി സിന്‍ഹയോട് ചിലര്‍ ചോദ്യങ്ങളുമായി എത്തിയിരുന്നു. വളരെ പക്വതയോടെയാണ് നടി ഈ ചോദ്യങ്ങളെ കൈകാര്യം ചെയ്തതും മറുപടി പറഞ്ഞതും.

'ഞാന്‍ ജനിക്കുന്നതിന് മുന്‍പ് എന്നോ നടന്ന സംഭവിച്ച കാര്യങ്ങളാണ് ഇതൊക്കെ എന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ വളര്‍ന്നപ്പോള്‍ ഇക്കാര്യങ്ങളൊക്കെ ഞാനും മനസ്സിലാക്കാന്‍ തുടങ്ങി. പക്ഷേ, വര്‍ഷങ്ങള്‍ക്കുമുമ്പ് അച്ഛന്‍ ചെയ്ത കാര്യത്തിന് ഞാന്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതൊക്കെ അച്ഛന്റെ ഭൂതകാലമാണ്. എല്ലാവര്‍ക്കും ഒരു ഭൂതകാലമുണ്ട്.
അതുകൊണ്ട് ഞാന്‍ അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. അതൊന്നും ശ്രദ്ധിക്കാറ് പോലുമില്ല. ഇത് നല്ല തലക്കെട്ടുകള്‍ കൊടുത്ത് ചില ആളുകള്‍ ചീഞ്ഞ ഗോസിപ്പുകളായി പറഞ്ഞ് നടക്കുന്ന കാര്യമാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ കുടുംബമാണെന്നും' സൊനാക്ഷി പറയുന്നു.
ദബാംഗിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നപ്പോള്‍ മുതലാണ് പിതാവിന്റെ ഭൂതകാലത്തെ കഥകള്‍ പറഞ്ഞ് സൊനാക്ഷിക്ക് പരിഹാസം നേരിടേണ്ടി വന്നത്. മാത്രമല്ല നടിയുടെ രൂപം റീന റോയിയുടെ മുഖവുമായി താരതമ്യപ്പെടുത്തി കമന്റുകളും വന്നിരുന്നു. എന്നാല്‍ പല അഭിമുഖങ്ങളിലും, 'താന്‍ എന്റെ അമ്മയെപ്പോലെയാണെന്നും' മറ്റ് കാര്യങ്ങളൊന്നും പറയരുതെന്നും നടി പറഞ്ഞിരുന്നു.
ഇടയ്ക്ക റീന റോയ് പോലും ഇതൊരു അപകീര്‍ത്തികരമായ ഗോസിപ്പ് ആണെന്ന് പറഞ്ഞിരുന്നു. മാത്രമല്ല സൊനാക്ഷി പൂനം സിന്‍ഹയെ പോലെയാണെന്ന് സമ്മതിക്കുകയും ചെയ്തു.


Click it and Unblock the Notifications











