കെഎല്‍ രാഹുല്‍ ബോളിവുഡ് നടിയുമായി പ്രണയത്തില്‍? താരത്തിന്റെ മറുപടി ഇങ്ങനെ! കാണൂ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് കെഎല്‍ രാഹുല്‍. ഓപ്പണിംഗ് ബാറ്റ്‌സ്മാനായും വണ്‍ഡൗണായും വിക്കറ്റ് കീപ്പറായുമൊക്കെ രാഹുല്‍ അധിക മല്‍സരങ്ങളിലും തിളങ്ങാറുണ്ട്. നിലവില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ടീമിലും കെഎല്‍ രാഹുല്‍ ഇടംപിടിച്ചിരുന്നു. ലോകകപ്പ് തിരക്കുകള്‍ക്കിടെയാണ് താരത്തെ സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്.
കെഎല്‍ രാഹുലും നടി സോനല്‍ ചൗഹാനും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിങ്ങിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. വാര്‍ത്ത ഓണ്‍ലെെനില്‍ മൊത്തം വൈറലാകുകയും ചെയ്തിരുന്നു. അതേസമയം വാര്‍ത്ത നിഷേധിച്ച് നടി സോനല്‍ ചൗഹാന്‍ തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു. അത്തരം വാര്‍ത്തകളില്‍ ഒരു സത്യവുമില്ലെന്നാണ് നടി പറയുന്നത്.

അദ്ദേഹം നല്ല ക്രിക്കറ്ററാണെന്നും പ്രതിഭയുളള ആളാണെന്നും നടി പറയുന്നു. എന്നാല്‍ രാഹുലുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ശരിയല്ല. സോനല്‍ ചൗഹാന്‍ വെളിപ്പെടുത്തി. ജന്നത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു സോനല്‍ ചൗഹാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെന്നിന്ത്യയിലും ബോളിവുഡിലുമായി നിരവധി സിനിമകളില്‍ നടി അഭിനയിച്ചു.


Click it and Unblock the Notifications