രാജകുമാരിയെ പോലെ സോനം!! ആശംസയുമായി ബോളിവുഡ് താരങ്ങൾ, വിവാഹ ചിത്രങ്ങൾ കാണാം

സിഖ് മാതാചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം

കാത്തിരുന്ന ആ നിമിഷം വന്നെത്തി. ബോളിവുഡ് ക്യൂട്ട് സുന്ദരി സോനം കപൂറിന്റെ കഴുത്തിൽ ബിസിനസുകാരനായ ആനന്ദ് അഹൂജ താലി ചാർത്തി. സിഖ് മാതാചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. ഇരു കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്.

sonam

അമുരാധ വാകിൽ തയ്യാറാക്കിയ ചുമന്ന നിറത്തിലുള്ള ലെഹങ്ക ധരിച്ചാണ് വിവാഹ വേദിയിൽ സേനം പ്രത്യക്ഷപ്പെട്ടത്. ആനന്ദ് സ്വർണ്ണ നിറമുള്ള ഷെർവാണിയാണ് ധരിച്ചിരുന്നത്. മുംബൈയിൽ സോനത്തിന്റെ ആന്റി കവിതയുടെ ഹെറിറ്റേജ് ബംഗ്ലാവിൽ വെച്ചായിരുന്നു വിവാഹം. അമിതാഭ് ഭച്ചൻ, അഭിഷേക് ബച്ചൻ, റാണിമുഖർജി, ജാക്വിലിൻ ഫെർണാണ്ട്സ്, സെയ്ഫ് അലികാൻ, കരീന കപൂർ, കരിഷ്മ കപൂർ എന്നിവരും നവദമ്പതികൾക്ക് ആശംസ നേരാനെത്തിയിരുന്നു.

 ലീലയിൽ വിരുന്നു

ലീലയിൽ വിരുന്നു

വളരെ കുറച്ചു ക്ഷണിക്കപ്പെട്ട് അതിഥികൾ മാത്രമായിരുന്നു സോനത്തിന്റെ വിവാഹത്തിനെത്തിയത്. അനിൽ കപൂറിന്റെ സഹോദരൻ ബോണി കപൂറിന്റെ ഭാര്യയും നടിയുമായി ശ്രീദേവിയുടെ മരണത്തെ തുടർന്നാണ് വിവാഹം ലളിതമായി നടത്തുന്നതെന്ന് നേരത്തെ തന്നെ കപൂർ കുടുംബം അറിയിച്ചിരുന്നു. എന്നാൽ വൈകുന്നേരും ഹോട്ടൽ ലീലയിൽ ബോളിവുഡ് താരങ്ങൾക്കായി ഗംഭീരം വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. അത് ബോളിവുഡിലെ താരങ്ങൾ ഒന്നടങ്കം എത്തിച്ചേരുമെന്ന് റിപ്പേർട്ടുകൾ പുറത്തു വരുന്നുണ്ട്.

 സുന്ദരിയായി ശ്രീദേവിയുടെ മലാഖ കുട്ടികൾ

സുന്ദരിയായി ശ്രീദേവിയുടെ മലാഖ കുട്ടികൾ

സോനത്തിന്റെ മൊഹന്ദി കേമമായിട്ടാണ് സഹോദരങ്ങൾ ആഘോഷിച്ചത്. പാട്ടും ഡാൻസുമായി ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. വെള്ള വസ്ത്രം ധരിച്ചാണ് മെഹന്ദിയ്ക്ക് ജാൻവിയും, ഖുഷിയും, അൻഷുലിയുമെത്തിയത്. ഇവരുടെ ചിത്രങ്ങൾ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു. എന്നാൽ വിവാഹത്തിനും ഇവർ അതിഗംഭീരമായിട്ടാണ് എത്തിയത്. ലെഹങ്ക ധരിച്ചായിരുന്നു ഇവർ എത്തിയത്. പിങ്ക് കളറിലുളള കുർത്തയായിരുന്നു ബോണി കപൂറിന്റേത് അതേ നിറത്തിലുള്ള ലഹങ്കയായിരുന്നു ജാൻവിയും ധരിച്ചത്. ഖുഷി മഞ്ഞ നിറത്തിലുള്ളത് .

 ന‌ീലയിൽ  തിളങ്ങി അർജുൻ കപൂർ

നീലയിൽ തിളങ്ങി അർജുൻ കപൂർ

നീല നിറത്തിലുളള ഓവർ കോട്ടോടു കൂടിയ വസ്ത്രം ധരിച്ചാണ് അർജുൻ കപൂർ വിവാഹത്തിനെത്തിയത്. സഹോദരി ആൻഷുലി റേസും ക്രീം കളറിലുള്ള ലെഹങ്കയാണ് ധരിച്ചിരുന്നത്. നീല വസ്ത്രത്തിൽ അതീവ സുന്ദരനായിട്ടായിരുന്നു അർജുൻ കപൂറിന്റെ എൻട്രി. കരീന കപൂറും , സഹോദരി കരീഷ്മയും സൈഫ് അലീഖാനും മകൻ തൈമൂറും വിവാഹത്തിനെത്തിയിരുന്നു. കരീനയും കരീഷ്മയും ലെഹങ്ക ധരിച്ചാണ് എത്തിയത്. സെയ്ഫും മകൻ തൈമൂറും ഒരേ നിറത്തിലുള്ള കുർത്തയായിരുന്നു ധരിച്ചിരുന്നത്.

  ബിഗ്ബിയും കുടുംബവും

ബിഗ്ബിയും കുടുംബവും

ബിഗ്ബിയും കുടുംബവും വിവാഹത്തിന് പങ്കെടുക്കാൻ മുംബൈയിൽ എത്തിയിരുന്നു. അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും മകൾ ശ്വേതയുമാണ് വിവാഹത്തിനെത്തിയത്. വെള്ള നിറത്തിലുളള വസ്ത്രം ധരിച്ചാണ് ഇവർ എത്തിയത്. തലയിൽ തലപ്പാവും ബിഗ്ബിയും മകനും ധരിച്ചിരുന്നു. സോനത്തിന്റെ വിവാഹത്തിന് സ്വര ഭാസ്ക്കറും എത്തിയിരുന്നു. സ്ത്രീകളെല്ലാവരും ലഹഹ്കയാണ് ധരിച്ചിരുന്നത്. പുരുഷന്മാർ കുർത്തയും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X