»   » വിമര്‍ശിച്ചപ്പോള്‍ കുടുംബത്തിലെ കാര്യം മറന്നുപോയോ ? അഭയ് ഡിയോള്‍ ചോദിച്ചു വാങ്ങിയത് മുട്ടന്‍ പണി!!!

വിമര്‍ശിച്ചപ്പോള്‍ കുടുംബത്തിലെ കാര്യം മറന്നുപോയോ ? അഭയ് ഡിയോള്‍ ചോദിച്ചു വാങ്ങിയത് മുട്ടന്‍ പണി!!!

Posted By:
Subscribe to Filmibeat Malayalam

മറ്റുള്ളവരെ കുറ്റം പറായന്‍ എല്ലാവരും മിടുക്കന്മാരാണ്. എന്നാല്‍ സ്വന്തം കുടുംബത്തില്‍ ആരേലും അതു തന്നെ ചെയ്തിട്ടുണ്ടോന്ന് ആദ്യം വിലയിരുത്തിയിട്ടു വേണം വിമര്‍ശിക്കാന്‍ ഇറങ്ങാന്‍ ഇല്ലെങ്കില്‍ അഭയ് ഡിയോളിനെ പോലെ നാണംകെട്ടു പോവും.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യം രാജ്യത്ത് വംശീയ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് അഭയ് പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജോണ്‍ എബ്രഹാം, സോനം കപൂര്‍, വിദ്യ ബാലന്‍, ദീപിക പദുകോണ്‍ തുടങ്ങി പല താരങ്ങള്‍ക്കുമെതിരെ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ അത് താരം ചോദിച്ചു വാങ്ങിയ പണിയായിരുന്നു.

അഭയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി രംഗത്ത്

അഭയ് ഡിയോള്‍ സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയതിന് പിന്നാലെ അഭയ്ക്ക് മറുപടിയുമായി സോനം കപൂര്‍ രംഗത്തെത്തുകയായിരുന്നു.

വിമര്‍ശിച്ചപ്പോള്‍ പെങ്ങളെ ഒഴിവാക്കാന്‍ പാടുണ്ടോ ?

മറ്റ് താരങ്ങളെ വിമര്‍ശിക്കാന്‍ സമയം കണ്ടെത്തിയ അഭയ് പെങ്ങളെ മറന്നു പോയിരിക്കുകയായിരുന്നു. അഭയുടെ കസീന്‍ സഹോദരിയായ ഇഷ ഡീയോള്‍ ഗാര്‍നീയര്‍ ഫെയര്‍നസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനിയിച്ചിരുന്നു. എന്നാല്‍ അവരെ ഒഴിവാക്കിയാണ് താരം മറ്റ് താരങ്ങളെ വിമര്‍ശിച്ചത്. തുടര്‍ന്ന് സോനം ട്വീറ്ററിലുടെ തുറന്ന യുദ്ധത്തിന് തയ്യാറാവുകയായിരുന്നു.

പരസ്യങ്ങള്‍ രാജ്യത്ത് വിദ്വേഷം ഉണ്ടാക്കും

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യം രാജ്യത്ത് വിദ്വേഷം ഉണ്ടാക്കുന്നതിനിടാക്കുമെന്നാണ് അഭയ് ഫേസ്ബുക്കിലുടെ പറഞ്ഞിരുന്നത്. മാത്രമല്ല അത്തരം പരസ്യത്തിലഭിനയിച്ച താരങ്ങളെ മുഴുവന്‍ അഭയ് വിമര്‍ശിച്ചിരുന്നു.

കാഴ്ചപാടുകളെ അഭിനന്ദിക്കുന്നു

അഭയുടെ കാഴ്ചപാടുകളെ അഭിനന്ദിക്കുകയാണെന്നും എന്നാല്‍ എന്തുകൊണ്ടാണ് താങ്ങളുടെ കുടുംബത്തില്‍ നിന്നുള്ളവരെ വിമര്‍ശിക്കാന്‍ മറന്നു പോയതെന്നാണ് സോനം ചോദിച്ചത്. ഇഷയുടെ പരസ്യമടക്കം താരം പങ്കുവെച്ചിരുന്നു.

അഭയുടെ മറുപടി

സോനം പറയുന്നത് തെറ്റാണെന്നും എന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒന്നു കൂടി വായിക്കാനും താരം പറയുന്നു.

പത്തു വര്‍ഷം മുമ്പ് അഭിനയിച്ച പരസ്യമാണത്

പത്തു വര്‍ഷം മുമ്പാണ് താന്‍ അത്തരം പരസ്യചിത്രത്തില്‍ അഭിനയിച്ചത്. അന്ന് അതിനെക്കുറിച്ച് തനിക്ക് യാതൊന്നുമറിയില്ലായിരുന്നെന്നും പറഞ്ഞ് വീണ്ടും സോനം മറുപടി കൊടുത്തു.

ചാറ്റ് ഡീലിറ്റ് ചെയ്ത് താരം

കുറെ വാക്കു തര്‍ക്കങ്ങള്‍ക്ക് ശേഷം സോനം തന്റെ ട്വീറ്റുകളെല്ലാം ഡീലിറ്റ് ചെയ്യുകയായിരുന്നു. പക്ഷെ അതെന്തുകൊണ്ടാണെന്ന്് ആര്‍ക്കും മനസിലായിട്ടുമില്ല.

English summary
Sonam Kapoor tried to troll Abhay Deol by dragging his cousin Esha Deol to the scene. Read how Abhay gave it back to her..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X