For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹോർമോൺ കുത്തിവെപ്പ് ഉണ്ടായിരുന്നു; 37ാം വയസ്സിൽ ​അമ്മയായതിനെക്കുറിച്ച് സോനം കപൂർ

  |

  കഴിഞ്ഞ ദിവസമാണ് തങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചെന്ന സന്തോഷ വാർത്ത നടി സോനം കപൂറും ഭർത്താവ് ആനന്ദ് അഹുജയും ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ ദമ്പതികൾക്ക് ആശംസകളുമായി ഇതിനകം എത്തി. സോനം കപൂറിന്റെ കുടുംബാം​ഗങ്ങളും കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടു. നടിയുടെ സഹോദരി റിയ കപൂർ ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

  Recommended Video

  37ാം വയസ്സിൽ ​അമ്മയായതിനെക്കുറിച്ച് സോനം കപൂർ

  സോനം കപൂറിന്റെ ആദ്യത്തെ കുഞ്ഞാണിത്. 37ാം വയസ്സിലാണ് സോനം കുഞ്ഞിന് നൽകുന്നത്. ഈ പ്രായത്തിൽ അമ്മയാവുമ്പോൾ എടുത്ത മുൻകരുതലുകളെ പറ്റിയും ​ഗർഭകാലത്തെ അനുഭവങ്ങളും സോനം അടുത്തിടെ സംസാരിച്ചിരുന്നു. ലണ്ടനിൽ ഭർത്താവിനൊപ്പം കഴിയുകയായിരുന്നു സോനം . ക്രിസ്മസ് ദിനത്തിലാണ് സോനം ​ഗർഭിണിയാവുന്നത്'

  'ഭർത്താവ് ആനന്ദ് അഹുജ അന്ന് കൊവിഡ് പിടിപെട്ട് തൊട്ടടുത്ത മുറിയിൽ ഐസൊലേഷനിലായിരുന്നു. ഭർത്താവിനെ ഈ സന്തോഷ വാർത്ത അറിയിക്കാൻ ഉടനെ വീഡിയോ കോൾ ചെയ്തു. പിന്നീട് മാതാപിതാക്കളെയും ഈ വിവരം അറിയിച്ചെന്നും സോനം വ്യക്തമാക്കി. വോ​ഗിനോടാണ് നടിയുടെ പ്രതികരണം

  Also Read: നീ ആ ആസിഫ് അലിയെ കണ്ട് പഠിക്കെന്ന് മകനെ ഉപദേശിച്ച സിദ്ദിഖ്; കാരണമിതാണ്

  '​ഗർഭിണിയായ സമയത്ത് ലണ്ടനിൽ കൊവിഡ് കേസുകൾ തുടരെ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഒരുവേള എനിക്കും പനി വന്നു. ഭയപ്പെട്ടു പോയ ഞാൻ ഉടനെ ​ഗർഭിണിയായിരിക്കെ കൊവിഡ് വന്നാൽ എന്ത് ചെയ്യുമെന്ന് ​ഗൂ​ഗിൾ ചെയ്തു.

  'എന്റെ വയറിലും തുടയിലും പ്രൊ​ഗെസ്റ്റെറോൺ ഷോട്ടുകൾ കുത്തിവെക്കുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ശരീരത്തിൽ എല്ലായിടത്തും. കാരണം അമ്മയാവുന്നതിനുള്ള എന്റെ പ്രായം കഴിഞ്ഞിരുന്നു. 32 ന് ശേഷം ​ഗർഭിണിയാവുന്ന സ്ത്രീകളെക്കുറിച്ച് എല്ലാവർക്കും ടെൻഷൻ ആണ്'

  Also Read: 'ബ്രൂസ് ലീ' കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട ഒന്നും ഷെയർ ചെയ്യരുതെന്ന് ഉണ്ണിമുകുന്ദൻ; റോബിൻ ഇല്ലേയെന്ന് ആരാധകർ

  'അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് പറയും. ​ഗർഭകാല പ്രമേഹവും മറ്റും വരുമെന്ന് പറയും. പക്ഷെ ഞാൻ എനിക്കിപ്പോഴും യുവത്വം തോന്നുന്നു. എനിക്ക് എന്റെ അച്ഛന്റെ ജീനാണ് ( അനിൽ കപൂർ). ഞാനിപ്പോഴും ചെറുപ്പമാണ് കാണാൻ. കുഴപ്പമാെന്നും ഉണ്ടാവില്ലെന്ന് പറഞ്ഞു സോനം കപൂർ പറഞ്ഞതിങ്ങനെ'

  Also Read: ഞാന്‍ മരിച്ചാല്‍ ഇങ്ങനെയാണെന്ന് മനസിലായി; ആദരാഞ്ജലി പോസ്റ്റര്‍ കണ്ട് ട്രോളന്മാരെ ട്രോളി നടി കുളപ്പുള്ളി ലീല

  അതേസമയം ​ഗർഭിണിയായ ആദ്യ മൂന്ന് മാസക്കാലം തനിക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി സോനം നേരത്തെ തുറന്നു പറഞ്ഞിരുന്നു. ഉറക്കത്തിന്റെ സമയക്രമം തെറ്റും. അർധ രാത്രിയായിരിക്കും ബാത്ത് റൂമിൽ പോവേണ്ടി വരിക. എല്ലാ ദിവസവും ശരീരത്തിൽ മാറ്റം വന്നു കൊണ്ടിരിക്കുമെന്നും സോനം പറഞ്ഞു.

  പക്ഷെ ഈ മാറ്റങ്ങൾ ഉള്ളപ്പോൾ തന്നെ മുമ്പത്തേക്കാളധികം തന്റെ ശരീരത്തെ താൻ സ്നേഹിക്കുന്നെന്നും സോനം അന്ന് പറഞ്ഞു. 2018 ലാണ് സോനം കപൂറും ആനന്ദ് അഹുജയും വിവാഹിതരായത്. ഏറെനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹ ശേഷം ഭർത്താവിനൊപ്പം ലണ്ടനിലേക്ക് സോനം താമസം മാറി.

  Read more about: sonam kapoor
  English summary
  sonam kapoor about her healthy pregnancy at the age of 37; reveals she had taken progesterone shots
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X