For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിന് ജന്മം നൽകുന്നത് ഒരു സ്വാർത്ഥ തീരുമാനമാണ്; അമ്മയായതിന് പിന്നാലെ സോനം കപൂർ

  |

  കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി സോനം കപൂർ കുഞ്ഞിന് ജൻമം നൽകിയത്. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഔദ്യോ​ഗിക പ്രസ്താവനയിലൂടെയാണ് നടി ഇക്കാര്യം ആരാധകരെ അറിയിച്ചത്. തനിക്കും ഭർത്താവ് ആനന്ദ് അഹുജയ്ക്കും ആൺകുഞ്ഞ് ജനിച്ചെന്നും ഒപ്പം നിന്ന എല്ലാവർക്കും നന്ദി എന്നുമായിരുന്നു സോനം അറിയിച്ചത്. പിന്നീട് ബോളിവുഡിലെ നിരവധി പ്രമുഖർ നടിക്ക് ആശംസകൾ അറിയിച്ചു. കരീന കപൂർ, കരൺ ജോഹർ തുടങ്ങി നിരവധി പേർ സോനത്തിനെയും ആനന്ദ് അഹുജയെയും അഭിനന്ദിച്ചു.

  ഇപ്പോഴിതാ അമ്മയായതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് സോനം കപൂർ. കുഞ്ഞ് ജനിച്ചതിനാൽ ഇനി തന്റെ ജീവിതത്തിലെ മുൻ​ഗണനകളിൽ വ്യത്യാസം വരുമെന്ന് സോനം പറയുന്നു. 'എന്റെ മുൻ​ഗണനകൾ മാറും. കുഞ്ഞ് എന്റേതായി. ഈ ലോകത്തേക്ക് വരാൻ അവർ തീരുമാനിച്ചതല്ല എന്നതാണ് സത്യം. നിങ്ങളാണ് കുഞ്ഞിനെ ജനിപ്പിച്ചത്. അതിനാൽ അതൊരു സ്വാർത്ഥ തീരുമാനമാണ്,' സോനം കപൂർ വോ​ഗിനോട് പറഞ്ഞു.

  Also Read: 100 കോടി വീതം സ്വന്തമാക്കി മമ്മൂട്ടിയും ദുൽഖറും; ബോക്‌സോഫീസിൽ വാപ്പയും മകനും ചേര്‍ന്ന് റെക്കോർഡ് സൃഷ്ടിച്ചു

  2018 ലാണ് സോനം കപൂറും ആനന്ദ് അഹുജയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. വിവാഹ ശേഷം കൂടുതലായും ഭർത്താവിനൊപ്പം ലണ്ടനിലായിരുന്നു സോനം താമസിച്ചിരുന്നത്. ​ഗർഭിണിയായ ശേഷം സിനിമകളിൽ നിന്നും പൂർണമായും മാറി നിന്നു. ബോളിവുഡിലെ ഫാഷൻ സങ്കൽപ്പങ്ങൾ മാറ്റി മറിച്ച നടിയായാണ് സോനം കപൂർ അറിയപ്പെടുന്നത്. വ്യത്യസ്ത ഫാഷൻ ചോയ്സുകളുള്ള സോനം എപ്പോഴും റെഡ് കാർപറ്റ് ഇവന്റുകളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

  Also Read: പ്രിയങ്കയുടെ ഭർത്താവ് നിക്ക് ജോനാസ് ഗേ ആയിരുന്നോ?, മുൻ കാമുകി സെലീന ഗോമസ് പറഞ്ഞത്

  സാവരിയ എന്ന സഞ്ജയ് ലീല ബൻസാലി ചിത്രത്തിലൂടെയാണ് സോനം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് നീരജ, രാഞ്ജന, ഖുബ്സൂരത്ത് തുടങ്ങിയ സിനിമകളിൽ സോനം ശ്ര​ദ്ധിക്കപ്പെട്ടു. നടൻ അനിൽ കപൂറിന്റെ മകളാണ് സോനം. ​ഗർഭിണിയായ കാലത്തുണ്ടായ ആരോ​ഗ്യ പ്രശ്നങ്ങളെ പറ്റി നേരത്തെ സോനം തുറന്നു പറഞ്ഞിരുന്നു. ​

  Also Read: ആവാർഡ് വാങ്ങാൻ ക്ഷണിച്ചു; ഫിലിം ഫെയറിനെതിരെ കേസ് കൊടുത്ത് കങ്കണ; അന്തസ്സിനെതിരെന്ന് നടി

  ​ഗർഭിണിയായ ശേഷം ആദ്യ മൂന്ന് മാസം വളരെ ബുദ്ധിമുട്ടായിരുന്നു. ​ഗർഭകാലം എത്ര ബുദ്ധിമുട്ടാണെന്ന് ആരും പറഞ്ഞ് തരില്ല. അത് എത്ര മനോഹരമാണെന്നേ പറയൂ. എല്ലാ ദിവസവും ശരീരത്തിൽ മാറ്റങ്ങൾ വന്നു കൊണ്ടിരുന്നു. ‌ഉറക്കത്തിന്റെ സമയ ക്രമം തെറ്റി. അർധരാത്രിക്ക് ബാത്ത് റൂമിൽ പോവേണ്ടി വരും.

  ഈ മാറ്റങ്ങൾ ഉള്ളപ്പോൾ തന്നെ തന്റെ ശരീരത്തിനെ മുമ്പൊരിക്കലും താനിത്ര സ്നേഹിച്ചിട്ടില്ലെന്നായിരുന്നു സോനം കപൂർ പറഞ്ഞത്. പ്രസവ ശേഷം മുംബെെയിൽ മാതാപിതാക്കളുടെയൊപ്പം ആറ് മാസം താമസിക്കാനാണ് സോനത്തിന്റെ തീരുമാനമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ക്രെെം ത്രില്ലറായ ബ്ലെെൻഡ് എന്ന സിനിമ സോനത്തിന്റേതായി റിലീസ് ചെയ്യാനുണ്ട്.

  Read more about: sonam kapoor
  English summary
  sonam kapoor about motherhood; says parenthood is a selfish decision
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X