»   » തനിക്ക് കിട്ടാത്ത ശ്രദ്ധ ഐശ്വര്യയ്ക്ക് കിട്ടയപ്പോള്‍ സോനം കപൂറിന് അസൂയ?

തനിക്ക് കിട്ടാത്ത ശ്രദ്ധ ഐശ്വര്യയ്ക്ക് കിട്ടയപ്പോള്‍ സോനം കപൂറിന് അസൂയ?

Written By:
Subscribe to Filmibeat Malayalam

പതിനഞ്ചാം കാന്‍ ഫിലിം ഫെസ്റ്റില്‍ ഐശ്വര്യ റായി പര്‍പ്പിള്‍ നിറത്തിലുള്ള ലിപ്സ്റ്റിക് ചുണ്ടിലിട്ടതും ജനശ്രദ്ധ കിട്ടിയതും അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലെ കളിയാക്കിയ ട്രോളുകളുമെല്ലാം ഒരുവിധം കെട്ടടങ്ങി കഴിഞ്ഞതാണ്. ഇപ്പോഴിതാ ആ വിഷയം മറ്റൊരു ബോളിവുഡ് നടി കുത്തിയിളക്കുന്നു. മറ്റാരുമല്ല അനില്‍ കപൂറിന്റെ മകള്‍ സോനം കപൂര്‍. ജനശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഐശ്വര്യ പര്‍പ്പിള്‍ നിറത്തിലുള്ള ലിപ്സ്റ്റിക് ചുണ്ടിലിട്ടതെന്ന് സോനം കപൂര്‍ പറയുന്നു.

എല്ലാവരും നല്ല ഫാഷനില്‍ മേക്കപ്പൊക്കെ ഇട്ട് നടക്കുന്നത് ആളുകളുടെ ശ്രദ്ധ പിടിയ്ക്കാന്‍ വേണ്ടി തന്നെയാണ്. ഐശ്വര്യയുടെ ആവശ്യവും ഇത് തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്. അവരാഗ്രഹിച്ചത് നേടുകയും ചെയ്തു. നല്ല കാര്യം തന്നെ. ഐശ്വര്യ എവിടെയും ട്രെന്റിങാണ്. തുടര്‍ച്ചയായി കാന്‍ ഫിലിം ഫെസ്റ്റില്‍ എത്തുക എന്നതും വലിയൊരു കാര്യമാണ്.

 aiswarya-sonam

എന്നാല്‍ താനും മുമ്പ് ഇതുപോലെ പര്‍പ്പിള്‍ നിറത്തിലും കറുപ്പ് നിറത്തിലുമൊക്കെയുള്ള ലിപിസ്റ്റിക്കുകള്‍ ഇട്ടിരുന്നു. എന്നാല്‍ അന്നൊന്നും ആരും അത് ശ്രദ്ധിച്ചില്ല എന്നും സോനം കപൂര്‍ പറഞ്ഞു.

ഇതാദ്യമല്ല സോനം ഐശ്വര്യയെ ഇത്തരത്തില്‍ കളിയാക്കുന്നത്. ഐശ്വര്യ തന്റെ അച്ഛനൊപ്പം അഭിനയിച്ചതാണെന്നും അതിനാല്‍ താന്‍ അവരെ ആന്റി എന്നേ വിളിക്കുകയുള്ളൂ എന്നും നേരത്തെ സോനം പറഞ്ഞിരുന്നു. ഇത് ബോളിവുഡില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു. ഇപ്പോള്‍ തനിക്ക് കിട്ടാത്ത ശ്രദ്ധ ഐശ്വര്യയ്ക്ക് കിട്ടിയതിലുള്ള അസൂയയാണ് സോനത്തിനെന്ന് ചിലര്‍ പറയുന്നു

-
-
-
-
-
-
-
-
-
-
-
English summary
Sonam Kapoor Taunts Aishwarya Rai? Says That She Applied Purple Colour To Get Attention

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam