Sonam Kapoor: മറ്റൊരു താരപുത്രി കൂടി വിവാഹിതയാവുന്നു, ആനന്ദ് അഹൂജയെ സ്വന്തമാക്കാന്‍ സോനം കപൂര്‍!

അനുഷ്‌ക ശര്‍മ്മ വിരാട് കോലി വിവാഹത്തിന് ശേഷം ബോളിവുഡില്‍ വിവാഹത്തിന്റെ പരമ്പരയാണ്. രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരാവാന്‍ പോവുകയാണെന്നും തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞെന്നുമുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് താരപുത്രിയായ സോനം കപൂര്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്.

ബിസിനസ്സുകാരനായ ആനന്ദ് അഹൂജയപും സോനം കപൂറും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ചാണ് ഇവര്‍ വിവാഹിതരാവാന്‍ പോവുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രണയദിനത്തില്‍ ആനന്ദിനൊപ്പമുള്ള മനോഹരമായൊരു ചിത്രവും ഈ ലോകത്തെ ഭാഗ്യവതിയായ കാമുകിയാണെന്നും അനില്‍ കപൂറിന്റെ മകളായ സോനം കപൂര്‍ കുറിച്ചിരുന്നു.

വിവാഹത്തീയതി നിശ്ചയിച്ചു

വിവാഹത്തീയതി നിശ്ചയിച്ചു

മെയ് 11, 12 നുമായി ആചാരപ്രകാരമുള്ള ചടങ്ങുകളോടെയ ജനീവയില്‍ വെച്ച് ഇരുവരും വിവാഹിതരാവുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മുംബൈ മിറര്‍ ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. സോനം കപൂറിന്റെ വിവാഹത്തിനായി അനില്‍ കപൂര്‍ അതിഥികളെ വിളിച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മെഹന്ദി ചടങ്ങുകളോടൊപ്പം പരമ്പരാഗത ഹിന്ദു വിവാഹ ചടങ്ങുകളുമാണ് നടത്തുന്നതെന്നും ഇവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

വിവാഹ വേദി തീരുമാനിച്ചത് 3 മാസത്തിന് ശേഷം

വിവാഹ വേദി തീരുമാനിച്ചത് 3 മാസത്തിന് ശേഷം

വിവാഹം എവിടെ വെച്ച് നടത്തണമെന്ന കാര്യത്തില്‍ സോനം കപൂര്‍ ആശങ്കയിലായിരുന്നു. വേദി നിശ്ചയിക്കുന്നതിനായി 3 മാസത്തോളം സമയം വേണ്ടി വന്നിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജയ്പൂര്‍, ഉദയ്പൂര്‍, തുടങ്ങിയ സ്ഥലങ്ങളായിരുന്നു ആദ്യം ലിസ്റ്റിലുണ്ടായിരുന്നത്. പിന്നീടത് ജെനീവയിലേക്ക് മാറ്റുകയായിരുന്നു. വിവാഹ നിശ്ചയ ചടങ്ങുകള്‍ എവിടെ വെച്ചാണ് നടത്തുന്നതെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. ജെനീവയിലെ സ്വിസ് മാച്ചിന്റെ അംബാസഡര്‍ കൂടിയാണ് സോനം കപൂര്‍. അതുമായി ബന്ധപ്പെട്ട് ജനീവ സന്ദര്‍ശിച്ചപ്പോഴാണ് അവിടെ വെച്ച് വിവാഹം നടത്തിയാലോയെന്ന് താരപുത്രി തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഒരുക്കങ്ങള്‍ തുടങ്ങി

ഒരുക്കങ്ങള്‍ തുടങ്ങി

വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. അബു ജാനിയും സന്ദീപ് ഖോസലയും ചേര്‍ന്നാണ് വധുവിന്റെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്. തന്റെ ജീവിതത്തിലെ ബിഗ് ഡേയില്‍ അങ്ങേയറ്റം മനോഹരമായിരിക്കണം എല്ലാവരുമെന്ന കാര്യത്തില്‍ താരപുത്രിക്ക് നിര്‍ബന്ധമുണ്ട്. കുടുംബാംഗങ്ങള്‍ക്കുള്ള വസ്ത്രവും ഇവരാണ് തയ്യാറാക്കുന്നത്. ബിസിനസ്സുകാരനും ഭാനെ ഫാഷന്‍ സ്റ്റോറിന്റെ സാരഥിയുമായ ആനന്ദ് അഹൂജയും വിവാഹത്തിനുള്ള ഒരുക്കങ്ങളിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പ്രണയത്തെക്കുറിച്ച് അറിഞ്ഞത്

പ്രണയത്തെക്കുറിച്ച് അറിഞ്ഞത്

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളായ അനില്‍ കപൂറിന്റെ 60ാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആനന്ദ് അഹൂജയും എത്തിയിരുന്നു. ലണ്ടനില്‍ വെച്ച് 2016 ലായിരുന്നു ആഘോഷം നടത്തിയത്. അന്നായിരുന്നു ഇവരുടെ പ്രണയത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. നേരത്തെ മറ്റ് പല സ്ഥലങ്ങളിലും ഇരുവരെയും ഒരുമിച്ച് കണ്ടിട്ടുണ്ടെങ്കിലും പ്രണയം പരസ്യമായത് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തതിന് ശേഷമാണ്. രണ്ട് വര്‍ഷത്തെ പ്രണയസാഫല്യത്തിന് കൂടിയാണ് സമാപ്തിയാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X