For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സോനം കപൂറും ആനന്ദും! വൈറലായി ചിത്രം! കാണൂ

  |

  ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് സോനം കപൂര്‍. നടന്‍ അനില്‍ കപൂറിന്റെ മകളായ സോനം ശ്രദ്ധേയ സിനിമകള്‍ ചെയ്താണ് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. ബോളിവുഡിലെ സ്‌റ്റൈലിഷ് നായികമാരില്‍ ഒരാളായിട്ടു കൂടിയാണ് സോനം അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ആനന്ദ് അഹൂജയുമായുളള നടിയുടെ വിവാഹം നടന്നിരുന്നത്.

  ആദരിക്കപ്പെടുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരം! ദിലീപിനെ പിന്തുണച്ച ശ്രീനിവാസനോട് രേവതി

  ആരാധകരും ബോളിവുഡും ഒന്നടങ്കം ആഘോഷിച്ച വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇപ്പോഴിതാ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ തിരക്കുകളിലാണ് ഇരുവരുമുളളത്. കഴിഞ്ഞ വര്‍ഷം മെയ് ഏട്ടിനായിരുന്നു സോനവും ബിസിനസുകാരനുമായ ആനന്ദ് അഹൂജയുമായുളള വിവാഹം നടന്നിരുന്നത്.

  sonam kapoor-anand ahuja

  ആദ്യമായി രണ്ടുപേരും പരസ്പരം കൈമാറിയ മോതിരത്തിന്റെ ചിത്രം വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ആനന്ദ് അഹൂജ എത്തിയിരുന്നത്. ഒപ്പം ഭാര്യയ്ക്ക് വിവാഹ വാര്‍ഷിക ആശംസയും ആനന്ദ് അഹൂജ നേര്‍ന്നിരുന്നു. ബോളിവുഡിലെ കൂള്‍ കപ്പിളായിട്ടാണ് സോനം കപൂറും ആനന്ദും അറിയപ്പെടുന്നത്. വിവാഹ ശേഷവും സോനം കപൂര്‍ ബോളിവുഡില്‍ സജീവമായിരുന്നു.

  വീരേ ദി വെഡ്ഡിങ്, സഞ്ജു, ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗ എന്നീ സിനിമകളായിരുന്നു നടിയുടെതായി പുറത്തിറങ്ങിയിരുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പമുളള സോയ ഫാക്ടര്‍ എന്ന ചിത്രമാണ് സോനത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.

  View this post on Instagram

  Some of my favorite #shoefies w my 🐰(scroll 👉🏼 to see our first one ever) ... I love posting these not because I love shoes (and you KNOW I love shoes) but because the idea of looking down reminds me to stay present, grounded and most importantly grateful! I could tell you exactly where we were and what we were feeling at the time I took these.... Today, to reflect on 1 year of marriage and 3 years being together - nothing could be more of a blessing than to have your life partner be your best friend and also be the person that is supportive but pushes you to be better... to be the person that is unconditionally loving but will tell you when you're wrong ... and to be the person that will lead you into and through your fears - not allowing you to run away from them. Happy Anniversary to my ♥️ @sonamkapoor .. you're my guiding star! ⭐ ...#everydayphenomenal !

  A post shared by anand s ahuja (@anandahuja) on

  ബോള്‍ഡ് മാത്രമല്ല,പാര്‍വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണ്! നടിയെ അഭിനന്ദിച്ച് ഷഹബാസ് അമന്‍

  ട്രോളുകള്‍ക്ക് എന്തിനാണ് വഴങ്ങുന്നത്! ബിക്കിനി ചിത്രം നീക്കിയ ജോസഫ് നായികയോട് കസ്തൂരി

  English summary
  sonam kapoor-anand ahuja first wedding anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X