സോനത്തിന്റെ മെഹന്ദിയിൽ തിളങ്ങിയത് ഈ സുന്ദരിമാർ !! താരപുത്രിമാരുടെ ആഘോഷം ഒന്നു കണ്ടു നോക്കൂ

ക്ഷണിക്കപ്പെട്ട അതിഥികളുടെ എണ്ണം കുറവാണെങ്കിലും ആർഭാഢത്തിനും പൗഢിയ്ക്കും ഒരു കുറവുമില്ല.

ബോളിവുഡ് ഒന്നടങ്കം താര വിവാഹത്തിനുള്ള തിരക്കിലാണ്. ബോളിവുഡ് താര സുന്ദരി സോനം കപൂറിന്റേയും വ്യാവസായിയുമായ ആനന്ദ് ആഹൂജയുടേയും വിവാഹം ബോളിവുഡ് ഒന്നടങ്കം കൊണ്ടാടുകയാണ്. മെയ് 8 ചൊവ്വാഴ്ച ഉച്ചയോടെയാണ് വിവാഹം നടക്കുക. ഇതിന്റെ തയ്യാറെടുപ്പുകൾ കഴിഞ്ഞ ഒരു മാസം മുൻപ് തന്നെ തുടങ്ങി കഴിഞ്ഞിരുന്നു. മെയ് 7 നായിരുന്നു സോനത്തിന്റെ മെഹന്ദി ചടങ്ങുകൾ നടന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്ര മാണ് മെഹന്ദിയിൽ പങ്കെടുത്തത്.

താരത്തിന്റെ മെഹന്ദി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ക്ഷണിക്കപ്പെട്ട അതിഥികളുടെ എണ്ണം കുറവാണെങ്കിലും ആർഭാഢത്തിനും പൗഢിയ്ക്കും ഒരു കുറവുമില്ല. സോനത്തിന്റ മെഹനദിയിൽ യുവകപൂർ സഹോദരങ്ങളായിരുന്നു ഹൈലൈറ്റ്, ഖുഷിയും ജാൻവി, അജുൻ കപൂർ, സഹോദരി, മറ്റു സഹോദരങ്ങൾ ഉൾപ്പെടെയുള്ളവർ ആഘോഷത്തിൽ തിളങ്ങി നിന്നിരുന്നു.

 ചടങ്ങിൽ ആടിപ്പടി താരപുത്രിമാർ

ചടങ്ങിൽ ആടിപ്പടി താരപുത്രിമാർ

സോനത്തിന്റെ വിവാഹം കപൂർ സഹോദരങ്ങൾ ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മെഹന്ദി ചടങ്ങിൽ പാട്ടും നൃത്തവും ഒരു മേളം തന്നെയായിരുന്നു. താരങ്ങളുടെ ആഘോഷത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കപൂർ സഹോദരങ്ങളോടൊപ്പം തകർത്തടുന്ന സോനത്തിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങാവുകയാണ്.

 അടിപ്പാടി കപൂർ സഹോദരങ്ങൾ

അടിപ്പാടി കപൂർ സഹോദരങ്ങൾ


സഹോദരിയുടെ വിവാഹം ആഗോഷമാക്കുകയാണ് കപൂർ സഹോദരങ്ങൾ. മെഹന്ദി രാവില്‍ അര്‍ജുന്റെ നേതൃത്വത്തില്‍ തകർപ്പൻ ഡാന്‍സ് പെര്‍ഫോമന്‍സും അരങ്ങേറിയിരുന്നു. അർജുൻ മാത്രമല്ല ബോളിവുഡ് ഒന്നടങ്കം സോനത്തിന്റെ സന്തോഷത്തിൽ മതി മറന്ന് ആടിയിരുന്നു. താരങ്ങളുടെ നൃത്ത് വീഡിയോ ഇപ്പോൾ സേഷ്യൽ മീഡിയയിൽ വൈറലാണ്. മ

  വെള്ളയിൽ മുങ്ങി മെഹന്ദി  ആഘോഷം

വെള്ളയിൽ മുങ്ങി മെഹന്ദി ആഘോഷം

വെളള വസ്ത്രം ധരിച്ചാണ് അതിഥികൾ മെഹന്ദി ചടങ്ങിനെത്തിയത്. വെള്ളയും അതിനോടു അനുബന്ധിച്ചുളള നിറങ്ങളുമാണ് മെഹന്ദി രാവിന് കപൂർ കുടുംബം തീരുമാനിച്ചിരുന്ന ഡ്രസ്സ് കോഡ്. പ്രമുഖ ഡിസൈനർ ബ്രാന്റായ അബു ജനി സന്ദീപ് ഖോസ്ല ഡിസൈൻ ചെയ്ത വസ്ത്രമാണ് സോനം ധരിച്ചിരുന്നത്. ഐവറിയും വെള്ളയും ഗോൾഡും ഇടകലർന്ന ലെഹങ്കയായിരുന്നു വേഷം. അതു പോലെ രഘുവേന്ദ്ര റാത്തോർ ഡിസൈൻ ചെയ്ത ഐവറി വെള്ള നിറത്തിലുള്ള കുർത്തയും നെഹ്റു കോളർ ജാക്കറ്റുമണിഞ്ഞാണ് ആന്നദ് അഹൂജ് മെഹന്ദിയിൽ പങ്കെടുക്കാനായെത്തിയത്.

വിവാഹം തകർക്കും

വിവാഹം തകർക്കും

ഇന്ത്യൻ പരമ്പരാഗത വസ്ത്രമാണ് വിവാഹത്തിന്റെ ഡ്രസ് കോഡ്. ബോളിവുഡ് താരങ്ങൾ ചടങ്ങിനായി അനിൽ കപൂറിന്റെ മുംബൈയിലത്തെ വസതിയിൽ എത്തി ചേർന്നു കൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരങ്ങളായ വരുൺധാവൻ, അർജുൻ കപൂർ, ജാക്വിലിൻ ഫെർണാണ്ടസ്, സംവിധായകൻ കിരൺ ജോഹർ തുടങ്ങിയവർ താരത്തിന്റെ വസതിയിൽ എത്തിച്ചേർന്നുണ്ട്. മെഹന്ദി പോലെ തന്നെ കല്യാണവും ഗംഭീരമാക്കാനാണ് താര കുടുംബത്തിന്റെ തീരുമാനം. വിവാഹത്തിന് മാറ്റ് കൂട്ടാൻ ബോളിവുഡ് താരങ്ങളുടെ നൃത്തവുമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X