'നിനക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ'; ​അമ്മയാകാൻ പോകുന്ന സന്തോഷത്തിൽ ​സോനം കപൂർ!

ബോളിവുഡ് താരം സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ. സോനം കപൂർ തന്നെയാണ് താൻ ​ഗർഭിണിയാണെന്നും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നും സോഷ്യൽമീഡിയ വഴി അറിയിച്ചത്. ഒപ്പം ഭർത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പമുള്ള ചില ​ഗർഭകാല ചിത്രങ്ങളും സോനം കപൂർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. വീണ്ടുമൊരു താരദമ്പതികൾ കൂടി മാതാപിതാക്കളാകാൻ പോകുന്ന സന്തോഷത്തിലാണ് ബോളിവുഡും. സോനം കപൂർ ​ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ ആരാധകരും സുഹൃത്തുക്കളും എല്ലാവരും ആഹ്ലാദത്തിലാണ്.

ഭർത്താവ് ആനന്ദിന്റെ മടിയിൽ തലവെച്ച് കിടന്ന് വയറിൽ കൈകൾ ചേർത്ത് വെച്ച് കിടക്കുന്ന സോനം കപൂറാണ് ചിത്രങ്ങളിൽ ഉള്ളത്. 'നാല് കൈകൾ.... ഞങ്ങൾക്ക് കഴിയുന്ന ഏറ്റവും മികച്ച രീതിയിൽ നിന്നെ വളർത്താൻ.... രണ്ട് ഹൃദയങ്ങൾ. അത് നിനക്ക് വേണ്ടി ഏകീകൃതമായി മിടിക്കു... ഓരോ ചുവടും.... ഒരു കുടുംബം. നിന്നെ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല' എന്ന് കുറിച്ചുകൊണ്ടാണ് കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്ന സന്തോഷം സോനം കപൂർ പങ്കുവെച്ചത്. എവരിഡെ ഫിനോമിനൽ, കമിങ് ദിസ് ഫാൾ 2022 എന്നീ ഹാഷ്ടാ​ഗുകൾക്കൊപ്പമാണ് സോനം കപൂർ ചിത്രങ്ങൾ പങ്കുവെച്ചത്.

അമ്മയാകാനൊരുങ്ങി സോനം

സോനത്തിന്റെ പുതിയ സോഷ്യൽമീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ ബന്ധുക്കളായ‌ ഖുശിയും അൻഷുല കപൂറും ആശംസകളും സ്നേഹവും അറിയിച്ചു. സോനത്തിന്റെ പ്രിയ സുഹൃത്ത് കരീന കപൂർ ഖാൻ 'നിന്നെ ഓർത്ത് ഞാൻ ഒരുപാട് സന്തോഷിക്കുന്നു'വെന്നാണ് കുറിച്ചത്. ഇവരെ കൂടാതെ വാണി കപൂർ, ദിയാ മിർസ, രവീണ ടണ്ടൻ, ഷനായ കപൂർ, ഭൂമി പെഡ്‌നേക്കർ, അനന്യ പാണ്ഡെ, ജാൻവി കപൂർ, താഹിറ കശ്യപ് തുടങ്ങിയവരും ദമ്പതികൾക്ക് ആശംസകൾ നേർന്നു. മൂന്ന് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷം 2018ൽ ആണ് ആനന്ദ് അഹൂജയും സോനം കപൂറും വിവാഹിതരായത്. 2015ൽ സിനിമ പ്രമോഷന്റെ ഭാ​ഗ​ഗമായി ലണ്ടനിൽ പോയപ്പോഴാണ് സോനം ആദ്യമായി ആനന്ദ് അഹൂജയെ പരിചയപ്പെടുന്നത്. പിന്നീട് ആ ബന്ധം സൗഹൃ​​ദത്തിൽ നിന്നും പ്രണയമായി മാറി. ബോളിവുഡിന് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് നടി സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും.

വൈറലായി ​ഗർഭകാല ചിത്രങ്ങൾ

ബിസിനസുകാരനായ ആനന്ദ് അഹൂജ ജോലിയുടെ ഭാ​ഗമായി ലണ്ടനിലാണ് സ്ഥിരതാമസം. സിനിമാതിരക്കുകൾക്ക് ശേഷം സോനവും ലണ്ടവനിൽ പോയി താമസിക്കുകയാണ് പതിവ്. സമാനമായ ചിന്തകളും ലോകത്തെക്കുറിച്ച് വിശാലമായ വീക്ഷണവുമുള്ള ഒരാളെ കണ്ടെത്തിയതിൽ താൻ ഭാ​ഗ്യവതിയാണെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട് സോനം കപൂർ. സിനിമയ്ക്ക് അകത്ത് നിന്നുള്ള ഒരാളെ തനിക്ക് പങ്കാളിയായി സങ്കൽപ്പിക്കാൻ പോലുമാകില്ലെന്ന് സോനം അടുത്തിടെ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 'സമാന ചിന്താഗതിക്കാരനും ഫെമിനിസ്റ്റുമായ ഒരാളെ കണ്ടുമുട്ടിയതിൽ ഞാൻ ഭാ​ഗ്യവതിയാണ്. സിനിമയിൽ നിന്നുമൊരാളെ ഞാൻ കണ്ടെത്താതിരുന്നതിൽ ‌ഞാൻ ദൈവത്തോട് നന്ദി പറയുന്നു. കാരണം അവരുടെ ലോകവീക്ഷണം വളരെ പരിമിതമാണ്. അവരുടെ ചിന്തകളെല്ലാം ബോളിവുഡിൽ എന്ത് സംഭവിക്കുന്നു എന്നത് മാത്രമാണ്.'

Recommended Video

Interview With Dulquer Salmaan and Sonam Kapoor | Zoya Factor | FilmiBeat Malayalam
ഭർത്താവിനെ കുറിച്ച് സോനം

'എല്ലാ രാത്രിയും ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ച ആദ്യ വർഷമാണിത്. സാധാരണയായി ഞങ്ങൾ വളരെയധികം യാത്ര ചെയ്യുന്നവരാണ്. പരസ്പരം ഞങ്ങൾ‌ പരസ്പരം അഭിനിവേശമുള്ളവരാണെന്നും ഒന്നിച്ചുള്ള നിമിഷങ്ങൾ ഒരുപാട് ആസ്വദിക്കുന്നുവെന്നും തിരിച്ചറിയാൻ ഞങ്ങൾക്ക് സാധിച്ചു' 2021 അവസാനിക്കാറായപ്പോൾ സോനം കപൂർ ഭർത്താവിനെ കുറിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു. ദുൽഖർ സൽമാൻ നായകനായ ബോളിവുഡ് ചിത്രം ദി സോയ ഫാക്ടറിലാണ് സോനം കപൂർ അവസാനമായി അഭിനയിച്ചത്.

Read more about: sonam kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X