For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജീവിതം എന്നേക്കുമായി മാറിയിരിക്കുന്നു, ഇതൊരു തുടക്കം മാത്രം'; ആൺകുഞ്ഞിന് ജന്മം നൽകി നടി സോനം കപൂർ!

  |

  ബോളിവുഡ് സുന്ദരി നടി സോനം കപൂർ ആൺകുഞ്ഞിന് ജന്മം നൽകി. താരം തന്നെയാണ് സോഷ്യൽമീ‍ഡിയ വഴി കുഞ്ഞ് പിറന്ന സന്തോഷം ആരാധകരേയും പ്രിയപ്പെട്ടവരേയും അറിയിച്ചത്. '20.08.2022ന് ഞങ്ങൾ ഞങ്ങളുടെ സുന്ദരനായ ആൺകുഞ്ഞിനെ വരവേറ്റു. തുറന്ന ഹൃദയത്തോടെ തലകുനിച്ചുകൊണ്ട് ഡോക്ടർമാർക്കും നഴ്സുമാർക്കും ഫ്രണ്ട്സിനും കുടുംബാം​ഗങ്ങൾക്കും ഞങ്ങളെ ഈ യാത്രയിൽ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നു.'

  'ഇതുവെറുമൊരു തുടക്കം മാത്രം. ഞങ്ങൾ‌ക്കറിയാം ഇനിയങ്ങോട്ട് ജീവിതം എന്നേക്കുമായി മാറി'യെന്ന് സോനം കപൂറും ആനന്ദ് അഹൂജയും മകൻ ജനിച്ച സന്തോഷം പങ്കുവെച്ച് കുറിച്ചു.

  Also Read: ഹനാന്റെ പ്രണയം സ്വീകരിക്കുമോ? ഷെയ്ന്‍ നിഗം നല്‍കി മറുപടി

  ​ഗർഭകാലം മുഴുവൻ ഭർത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പം ലണ്ടനിലാണ് സോനം കപൂർ ചിലവഴിച്ചത്. പ്രസവ തിയ്യതി അടുത്ത സമയത്താണ് താരം തിരികെ ഇന്ത്യയിലെത്തി കുടുംബത്തോടൊപ്പം സമയം ചില വഴിച്ചത്. ഇന്ത്യയിൽ തിരികെ എത്തിയപ്പോൾ ബോളിവുഡിലെ താരത്തിന്റെ സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും എല്ലാം ചേർന്ന് ആഘോഷപൂർവമായ ബേബി ഷവർ നടത്തിയിരുന്നു.

  ഈ വർഷം മാർച്ചിൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് തങ്ങൾ അച്ഛനമ്മമാരാവാൻ പോകുന്നുവെന്ന സന്തോഷവാർത്ത ആനന്ദും സോനം കപൂറും അറിയിച്ചത്.

  Also Read: അവനെന്നെ വഞ്ചിച്ചു; കാമുകനെ കൈയ്യോടെ പിടി കൂടിയതോടെ ആദ്യത്തെ പ്രണയം താന്‍ ഉപേക്ഷിച്ചതാണെന്ന് നടി ജാക്വലിന്‍

  2008ലായിരുന്നു സോനം കപൂറും ആനന്ദ് ആഹുജയും തമ്മിലുള്ള വിവാഹം നടന്നത്. ദീര്‍ഘനാളത്തെ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോയ ഫാക്ടറാണ് സോനം ഒടുവില്‍ വേഷമിട്ട ചിത്രം. പിന്നീട് എകെ വേഴ്‌സസ് എകെ എന്ന വെബ് സീരീസില്‍ അഭിനയിച്ചു.

  ഷോം മാഖിജയുടെ ബ്ലൈന്റാണ് സോനത്തിന്റേതായി പുറത്തിറങ്ങാന്‍ തയ്യാറെടുക്കുന്ന ചിത്രം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇതിന്റെ ചിത്രീകരണം പൂർത്തിയായതാണ്. അന്ധയായ പെൺകുട്ടിയുടെ വേഷത്തിലാണ് സോനം ഈ സിനിമയിൽ എത്തുന്നത്.

  സഞ്ജയ് ലീല ബൻസാലി ചിത്രം സാവരിയയിലൂടെയാണ് സോനം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. രൺബീർ കപൂറായിരുന്നു ചിത്രത്തിലെ നായകൻ.

  അതേസമയം ​ഗർഭകാലത്തെല്ലാം സോനം സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. ഗര്‍ഭകാലത്തിന്‍റെ അവസാന മൂന്ന് മാസങ്ങളില്‍ വീട്ടില്‍ വെച്ചുകൊണ്ട് വര്‍ക്കൗട്ട് ചെയ്യുന്ന സോനം കപൂറിന്റെ വീഡിയോ വൈറലായിരുന്നു. സ്ട്രെച്ചിംഗ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

  ഗര്‍ഭകാലത്തും ഫിറ്റ്നസ് ശ്രദ്ധിക്കാമെന്നത് വീണ്ടും ​ഗർഭിണികളെ ഓർമിപ്പിക്കുന്നതായിരുന്നു സോനം കപൂറിന്റെ വീഡിയോ. ഭര്‍ത്താവ് ആനന്ദ അഹൂജയില്‍ നിന്ന് ഗര്‍ഭകാലത്തില്‍ തനിക്ക് ലഭിക്കുന്ന പിന്തുണയെ കുറിച്ച് സോനം തന്നെ പലപ്പോഴായി പങ്കുവെച്ചിരുന്നു.

  ഓരോ നിമിഷവും പ്രണയത്തിലെന്ന ക്യാപ്ഷനോടെ ​ഗർഭാവസ്ഥയിൽ ഇരിക്കുന്ന സോനത്തിന്റെ ഫോട്ടോകൾ ആനന്ദ് അഹൂജ പങ്കുവെച്ചപ്പോഴും ശ്രദ്ധനേടിയിരുന്നു.

  ഗർഭിണിയായിരിക്കെ തനിക്ക് വന്ന ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി തുറന്ന് പറഞ്ഞ സോനത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റും ശ്രദ്ധനേടിയിരുന്നു. നീര് വന്ന തടിച്ച കാലുകളുടെ ഫോട്ടോയാണ് സോനം തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരുന്നത്. ​

  ഗർഭകാലം അത്ര മനോഹരമല്ലെന്നാണ് സോനം ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. 'ഗർഭിണിയായി ആദ്യ മൂന്ന് മാസം വളരെ ബുദ്ധിമുട്ടായിരുന്നെന്നാണ് നടി പറഞ്ഞത്. ഗർഭകാലം എത്ര ബുദ്ധിമുട്ടേറിയതാണെന്ന് ആരും പറഞ്ഞ് തരില്ല.'

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  'അത് എത്ര മനോഹരമാണെന്നേ പറയൂ. എല്ലാ ദിവസവും ശരീരത്തിൽ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഉറക്കത്തിന്റെ സമയക്രമം തെറ്റി. അർധരാത്രിക്ക് ചിലപ്പോൾ ബാത്ത്റൂമിൽ പോവേണ്ടി വരും.'

  'പക്ഷെ ഈ മാറ്റങ്ങൾ നിലനിൽക്കുമ്പോൾ തന്നെ എന്റെ ശരീരത്തെ ഇതിന് മുമ്പ് ഞാനിത്രയും സ്നേഹിച്ചിട്ടില്ല. ഗർഭിണിയായ ശേഷം കഴിക്കുന്ന ഭക്ഷണത്തിലും മേക്കപ്പുകളിലും വളരെ ശ്രദ്ധയുണ്ട്. ഇത് രണ്ടും ജനിക്കാൻ പോവുന്ന കുഞ്ഞിനെ നേരിട്ട് ബാധിക്കുന്നതാണ്. അതിനാൽ പ്രകൃതിദത്തമായ വസ്തുക്കൾ മാത്രമാണ് ശരീരത്തിൽ ഉപയോ​ഗിച്ചത്. ഒപ്പം വ്യായാമം ചെയ്യും' സോനം കുറിച്ചു.

  Read more about: sonam kapoor
  English summary
  Sonam Kapoor and husband Anand Ahuja blessed with baby boy, social media post goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X