കുഞ്ഞിന് തൊട്ടിൽ വേണം; സോനം കപൂറും ഭർത്താവ് ആനന്ദും ചെലവാക്കിയ തുക!
ബോളിവുഡിലെ ഫാഷൻ ഐക്കൺ ആണ് സോനം കപൂർ. ഫാഷനിൽ പുത്തൻ തരംഗം ബോളിവുഡിലേക്ക് കൊണ്ടുവരുന്നത് സോനം കപൂറിന്റെ കടന്ന് വരവോടെയാണ്. ബഹുരാഷ്ട്ര ബ്രാന്റുകൾ ഇന്ത്യയിൽ എപ്പോഴും തങ്ങളുടെ മുഖമായി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നത് സോം കപൂറിനെയാണ് അത്രമാത്രം വ്യത്യസ്തവും നൂതനവുമാണ് സോനം കപൂറിന്റെ ഫാഷൻ ചോയ്സുകൾ. 2018 ലാണ് സോനം കപൂർ വിവാഹം കഴിച്ചത്. ബിസിനസ്കാരനായ ആനന്ദ് അഹൂജ ആയിരുന്നു ഭർത്താവ്.
വിവാഹ ശേഷം നടി ലണ്ടനിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. അടുത്തിടെയാണ് സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും ആൺകുഞ്ഞ് പിറന്നത്. വായു കപൂർ അഹൂജ എന്നാണ് സോനം മകന് നൽകിയിരിക്കുന്ന പേര്. മകന്റെ ഫോട്ടോ ഇതുവരെ നടി ആരാധകരെ കാണിച്ചിട്ടില്ല. മുഖം കാണിക്കാത്ത രീതിയിൽ കുഞ്ഞിന്റെ വീഡിയോകളും ഫോട്ടോകളും പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ സോനം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. തൊട്ടിലിലിരുന്ന് കളിക്കുന്ന കുഞ്ഞിന്റെ കാലുകളാണ് വീഡിയോയിൽ കാണാനാവുന്നത്. ഇതിൽ കുഞ്ഞിനെ കിടത്തിയ തൊട്ടിലാണ് ഇപ്പോൾ ആരാധക ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്. അമേരിക്കൻ ബ്രാൻഡ് ആയ നൂനയുടെ തൊട്ടിൽ ആണിത്. 24,422 രൂപയാണ് ഇതിന്റെ വില.

കുഞ്ഞ് വലുതാവുമ്പോൾ ഇതൊരു സീറ്റ് പോലെയും ഉപയോഗിക്കാം. ആഡംബര പ്രിയരായ സോനം ഒരു തൊട്ടിലിനാണോ ഇത്രയും രൂപ ചെലവാക്കിയത് എന്ന് ചോദിക്കുന്നവരും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തുന്നുണ്ട്. സോനം കപൂറിന്റെ കുടുംബവും ഭർത്താവ് ആനന്ദിന്റെ കുടുംബവും ധനികരമാണ്. നടൻ അനിൽ കപൂറിന്റെ മകളാണ് സോനം കപൂർ, സഹോദരി റിയ കപൂറിന് സ്വന്തമായി സിനിമാ നിർമാണ കമ്പനിയും ഉണ്ട്.

ബോളിവുഡിലെ ഏറ്റവും ചെലവേറിയെ വിവാഹങ്ങളിൽ ഒന്നായിരുന്നു സോനം കപൂറിന്റേത്. 90 ലക്ഷം രൂപയാണ് വിവാഹ ദിവസം ധരിച്ച ലെഹങ്കയ്ക്ക് സോനം ചെലവാക്കിയത്. താലിക്ക് 55 ലക്ഷം രൂപയും. ബോളിവുഡിൽ വൻ താരനിര അണിനിരന്ന വിവാഹമായിരുന്നു സോനം കപൂറിന്റേത്. സാവരിയ എന്ന സിനിമയിലൂടെയാണ് സോനം കപൂർ സിനിമാ രംഗത്തെത്തുന്നത്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത സിനിമയിൽ രൺബീർ കപൂർ ആയിരുന്നു നായകൻ.

സിനിമ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും രൺബീറും സോനവും പിന്നീട് ബോളിവുഡിലെ മുൻനിര താരങ്ങളായി. രാഞ്ജന, സോയ ഫാക്ടർ, വീർ ദി വെഡ്ഡിംഗ്, ഖുബ്സൂരത്ത് തുടങ്ങി നിരവധി സിനിമകളിലൂടെ സോനം കപൂർ കരിയറിൽ തന്റേതായ ഇടം നേടി. സിനിമയ്ക്ക് പുറമെ ഫാഷനിലും സോനം ശ്രദ്ധ പുലർത്തുന്നു. പ്രസവ ശേഷം വീണ്ടും വിനോദ ലോകത്ത് സജീവമാവുകയാണ് സോനം.

കഴിഞ്ഞ ദിവസം പ്രസവ ശേഷമുള്ള വണ്ണം കുറച്ച് സോനം പൊതുവേദിയിൽ എത്തിയത് ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു, വിവാഹ ശേഷം സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവാണ് സോനം. തിരക്ക് പിടിച്ച് സിനിമകൾ ചെയ്യുന്നതിന് പകരം നല്ല സിനിമകൾക്കായി കാത്തിരിക്കുകയാണ് നടി. മകൻ ജനിച്ച ശേഷം തന്റെ ഉത്തരവാദിത്വങ്ങൾ കൂടിയെന്നും കരിയറിന് മാത്രമല്ല പ്രാധാന്യമെന്നും സോനം കപൂർ അടുത്തിടെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications