പനി മാറി സോനം കപൂര്‍ ആശുപത്രി വിട്ടു
എച്ച് 1 എന്‍ 1 ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബോളിവുഡ് താരം സോനം കപൂര്‍ ആശുപത്രി വിട്ടു.
മുംബൈ കോകിലബെന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോനത്തിന്റെ രോഗം പൂര്‍ണ്ണമായും ഭേദമായതായി ബന്ധുക്കള്‍ അറിയിച്ചു.

സൂരജ് ആര്‍ ബര്‍ജാത്യ സംവിധാനം ചെയ്യുന്ന പ്രേം രത്തന്‍ ധന്‍ പയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംങ്ങിനിടെയാണ് സോനം രോഗബാധിതയായത്. സെറ്റില്‍ വച്ച് കടുത്ത പനി ബാധിച്ച നടിയെ രാജ്‌കോട്ടയിലെ സ്‌റ്റെര്‍ലിങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സോനം കപൂറില്‍ എച്ച്1 എന്‍1 (പന്നിപ്പനി) വൈറസ് ബാധിച്ചിരിയ്ക്കുന്നു എന്ന് സ്ഥിരീകരിച്ചത്.
സല്‍മാന്‍ ഖാന്‍ നായകനാകുന്ന പ്രേം രതന്‍ ധന്‍ പയോ യുടെ നവംബറില്‍ തീയ്യറ്ററുകളിലെത്തും.


Click it and Unblock the Notifications











