»   » ഷൂ കച്ചവടക്കാരനായ കാമുകന് ബോളിവുഡ് നടി സോനം കപൂര്‍ നല്‍കിയ പിറന്നാള്‍ സമ്മാനം???

ഷൂ കച്ചവടക്കാരനായ കാമുകന് ബോളിവുഡ് നടി സോനം കപൂര്‍ നല്‍കിയ പിറന്നാള്‍ സമ്മാനം???

Posted By: Karthi
Subscribe to Filmibeat Malayalam

സെലിബ്രിറ്റികളുടെ പ്രണയവും വിവാഹ വിശേഷങ്ങളും അവരേക്കാള്‍ മുമ്പേ അറിയുന്നവരാണ് പപ്പരാസികള്‍. സ്വകാര്യതിയിലേക്ക് കടന്നു കയറ്റം നടത്തുന്നതെന്ന് തോന്നുമെങ്കിലും ചിലപ്പോഴൊക്കെ പപ്പരാസികളുടെ കണ്ടെത്തലുകളും ശരിയാകാറുണ്ട്.

ദുല്‍ഖറിന്റേയും പ്രണവിന്റേയും ആദ്യ ചിത്രങ്ങള്‍ തമ്മിലുള്ള ബന്ധം??? ഈ താരം തന്നെ ആ ഘടകം!!!

വാണി കപൂറിന് സെക്‌സി ലുക്ക് നല്‍കുന്നതെന്ത്??? താരം പറയുന്നതിങ്ങനെ...

അനില്‍ കപൂറിന്റെ മകളും ബോളിവുഡ് നടിയുമായ സോനം കപൂറും പപ്പാരാസികളുടെ കണ്‍വെട്ടത്ത് നിന്നും അകലെയല്ല. താരത്തിന്റെ കാമുകന്‍ ഷൂസ് കച്ചവക്കാരാനാണെന്നാണ് പപ്പരാസികളുടെ കണ്ടെത്തല്‍.

സോനം കപൂറിന്റെ കാമുകന്‍

ഷൂസ് കച്ചവടക്കാരന്‍ എന്ന പറഞ്ഞെങ്കിലും വെറും ഷൂസ് കച്ചവടക്കാരനല്ല സോനം കപൂറിന്റെ കാമുകന്‍. തുകല്‍ ഉത്പ്പന്നങ്ങളുടെ വ്യവസായത്തില്‍ മികച്ച പേരുള്ള ആനന്ദ അഹൂജയാണ് സോനത്തിന്റെ കാമുകന്‍. ദില്ലി സ്വദേശിയാണ് ആനന്ദ്.

പൊതുവായ ഇഷ്ടങ്ങള്‍

ആനന്ദ് അഹൂജയ്ക്കും സോനം കപൂറിനും ഇടയിലുള്ള സമാനമായ ഇഷ്ടങ്ങളാണ് ഇരുവരേയും അടുപ്പിച്ചത്. ബാസ്‌ക്കറ്റ് ബോളും ജിമ്മും എല്ലാം ഇതില്‍ ഉള്‍പ്പെടും. സോനത്തിന്റെ സുന്ദരനായ ഈ കാമുകന് പിന്നാലെയാണ് പപ്പരാസികള്‍.

പിറന്നാള്‍ സമ്മാനം

തന്റെ കാമുകനായ ആനന്ദ് അഹൂജയുടെ പിറന്നാള്‍ ദിനത്തില്‍ സോനം കപൂര്‍ അദ്ദേഹത്തിന് സമ്മാനിച്ചത് ഒരു ബിഎംഎക്‌സ് ബൈക്ക് ആയിരുന്നു. ആനന്ദ് ഇതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് എല്ലാവരും ഇക്കാര്യം ശ്രദ്ധിച്ചത്.

വന്‍ ബിസിനസുകാരന്‍

ദില്ലിയിലെ വന്‍ ബിസിനസ്സുകാരനാണ് ആനന്ദ് അഹൂജ. ബിസിനസില്‍ അദ്ദേഹം ഉപരിപഠനം നടത്തിയത് വാര്‍ട്ടന്‍ ബിസിനസ് സ്‌കൂളിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സോനത്തിന്റെ കുടുംബത്തിനൊപ്പം ആനന്ദും ലണ്ടനിലുണ്ടായിരുന്നു.

കുടുംബം അംഗീകരിച്ച പ്രണയം

സോനം കപൂറിന്റെ കാമുകന്‍ എന്നതിനപ്പുറം കപൂര്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ആനന്ദ് പ്രിയങ്കരനാണ് സഹോദരി പ്രിയും പിതാവ് അനില്‍ കപൂറും മാതാവ് സുനിതയും ഈ പ്രണയത്തിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് വിവരം.

അവധി ആഘോഷിക്കാന്‍ ലണ്ടനില്‍

സോനം കപൂറും ആനന്ദ് അഹൂജയും അവധി ആഘോഷിക്കാന്‍ ലണ്ടനിലാണുള്ളത്. അവിടെ വച്ചായിരുന്നു ആനന്ദിന്റെ പിറന്നാള്‍ ആഘോഷങ്ങളും. തനിക്ക് സോനം നല്‍കിയ സമ്മാനത്തിന്റെ ചിത്രവും സോനത്തിനൊപ്പമുള്ള ചിത്രവും ആനന്ദ് പങ്കുവച്ചിരുന്നു.

English summary
Sonam Kapoor gifted rumoured boyfriend Anand Ahuja a new bike for his birthday. They are currently vacationing in New York.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam