ദുൽഖറിന് വേണ്ടി നടി സോനം വീണ്ടും പേര് മാറ്റി!! താരം ഇനി മുതൽ സോയ സിങ് സോളങ്കി...
തന്റെ പേര് വീണ്ടും മാറ്റിയിരിക്കുകയാണ്
പേര് മാറ്റൽ ബോളിവുഡിൽ സ്ഥിരം കണ്ടു വരുന്ന കാഴ്ചയാണ്. വിവാഹത്തിനു ശേഷം ബോളിവുഡ് താരങ്ങൾ തങ്ങളുടെ പേരിനോടൊപ്പം ഭർത്താവിന്റെ പേരോ അവരുടെ കുടുംബ പേരോ ചേർക്കും. പിന്നീട് അവരുടെ സോഷ്യൽ മീഡിയ പേജുകളിലും ആ പേര് തന്നെയായിരിക്കും. എന്നാൽ ചില താരങ്ങൾ വിവാഹത്തിനു ശേഷവും സ്വന്തം പേരിൽ തന്നെ അറിയപ്പെടും.

ബോളിവുഡിലെ ക്യൂട്ട് ആന്റ് ബോൾഡ് താരമാണ് സോനം കപൂർ. താരം തന്റെ പേര് വീണ്ടും മാറ്റിയിരിക്കുകയാണ്. സോയ സിങ് സോളങ്കി എന്നാണ് പുതിയ പേര്. പുതിയ പേര് മാറ്റത്തിനു പിന്നിലെ കാരണം എന്താണെന്നെന്ന് അന്വേഷിച്ച് നടന്ന പ്രേക്ഷകർക്ക് ഉത്തരം കിട്ടിയിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ദ സോയ കി ഫാക്ടറി. ചിത്രം ഏപ്രിൽ 5 നാണ് തിയേറ്ററുകളിൽ എത്തുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഈ പേര് മാറ്റം. ദുൽഖർ സൽമാനാണ് ചിത്രത്തിലെ നായകൻ.
ആനന്ദ് അഹൂജയുമായുള്ള വിവാഹത്തിനു ശേഷം സോനം പേരിനോടൊപ്പം അഹൂജ എന്നു കൂ6ടി ചേർത്തിരുന്നു. ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ പേര് മാറ്റന്ന് തന്റെ ഇഷ്ടമാണെന്നും അതിനുളള സ്വാതന്ത്ര്യം തനിയ്ക്ക് ഉണ്ടെന്നും അന്ന് സോനം വിമർശകർക്ക് മറുപടി നൽകിയിരുന്നു.


Click it and Unblock the Notifications











