അനുഷ്‌ക ശര്‍മ്മയുടെ വിവാഹ ഫോട്ടോ കണ്ട് കരഞ്ഞുപോയി എന്ന് സോനം കപൂര്‍
കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ എത്തിയതായിരുന്നു സോനം കപൂര്‍. അപ്പോഴാണ് ബോളിവുഡില്‍ അടുത്തിടെ നടന്ന വിവാഹങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച വിവാഹ ഫോട്ടോകളെ കുറിച്ച് സോനം പറഞ്ഞത്.
അനുഷ്‌ക ശര്‍മ - വീരാട് കോലി, നിക്ക് - പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ - രണ്‍വീര്‍ സിംഗ് എന്നിവരുടെ വിവാഹത്തില്‍ ഏറ്റവും ആകര്‍ഷിച്ചത് ആരുടെ വിവാഹ ഫോട്ടോ ആണെന്നാണ് ചോദ്യം. എല്ലാവരും വിവാഹ ഫോട്ടോയില്‍ മനോഹരമായിരുന്നു. എന്നാല്‍ എന്നെ കരയിപ്പിച്ചത് അനുഷ്‌ക - വീരാട് വിവാഹ ഫോട്ടോയാണെന്ന് സോനം കപൂര്‍ പഞ്ഞു.

ഈ വര്‍ഷം തന്നെയായിരുന്നു സോനം കപൂറിന്റെയും സ്വപ്‌ന തുല്യമായ വിവാഹം. ഇന്ത്യന്‍ ബിസ്‌നസ്മാന്‍ ആനന്ദ അഹുജയുമായി ഏറെനാളായുള്ള പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ഏക് ലഡ്ക്കി കോ ദേക്ക തോ അയ്‌സ ലഗ, ദ സോയ ഫക്ടര്‍ എന്നീ ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍ സോനം കപൂര്‍


Click it and Unblock the Notifications











