സോനം കപൂറും ബിക്കിനിയണിഞ്ഞു!

By Lakshmi

വസ്ത്രധാരണവും മേക്കപ്പുമെല്ലാമായി ഫാഷന്‍ ലോകത്ത് എപ്പോഴും ചര്‍ച്ചയാകാറുണ്ടെങ്കിലും സിനിമയില്‍ ഇതേവരെ അതിഗ്ലാമര്‍ പരീക്ഷിയ്ക്കാന്‍ സോനം കപൂര്‍ ശ്രമിച്ചിരുന്നില്ല. ആദ്യചിത്രമായ സാവരിയ മുതല്‍ ഇതുവരെയുള്ള ഏത് ചിത്രമെടുത്താലും കൂടുതല്‍ ഗ്ലാമറസാകാന്‍ സോനം ഇഷ്ടപ്പെടുന്നില്ലെന്നാണ് തോന്നുക.

ഫോട്ടോഷൂട്ടുകളിലായാലും പരസ്യചിത്രങ്ങളിലായാലുമെല്ലാം സ്വയം ഒരു നിയന്ത്രണം താരം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു മനസിലാകും. എന്നാല്‍ ഇപ്പോള്‍ സോനം ആളാകെ മാറിയിരിക്കുകയാണ്. ബിക്കിനിയണിഞ്ഞെത്തി ആരാധകരെയും ബോളിവുഡിനെ ആകെ തന്നെയും ഞെട്ടിച്ചിരിക്കുകയാണ് സോനം കപൂര്‍. ഗേള്‍ നെക്സ്റ്റ് ഡോര്‍ ഇമേജ് തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ടാണ് സോനത്തിന്റെ ബിക്കിനി അവതാരമെത്തിയിരിക്കുന്നത്.

ബിക്കിനി പുതിയചിത്രത്തില്‍

സോനം കപൂറും ബിക്കിനിയണിഞ്ഞു!

ബേവകൂഫിയാന്‍ എന്ന പുതിയചിത്രത്തിന് വേണ്ടിയാണ് സോനം കപൂര്‍ ബിക്കിനിയണിഞ്ഞെത്തിയിരിക്കുന്നത്. നൂപുല്‍ അസ്താന സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആദിത്യ ചോപ്രയാണ്.

നായകന്‍ ആയുഷ്മാന്‍ ഖുറാന

സോനം കപൂറും ബിക്കിനിയണിഞ്ഞു!

ആയുഷ്മാന്‍ ഖുറാന നായകനായെത്തുന്ന ചിത്രത്തില്‍ സോനത്തിന്റെ ബിക്കിനി വേഷം മാത്രമല്ല, നല്ല ചൂടന്‍ ചുംബനസീനുകളുമുണ്ടെന്നാണ് സൂചന.

ചൂടന്‍ ട്രെയിലര്‍

സോനം കപൂറും ബിക്കിനിയണിഞ്ഞു!

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറില്‍ നിന്നാണ് സോനത്തിന്റെ ബിക്കിനി വേഷവും ചുംബനസീനുകളുമെല്ലാം വെളിച്ചത്തായത്. ട്രെയിലര്‍ കണ്ടാല്‍ ആളുകള്‍ തിയേറ്ററില്‍ ഇടിച്ചുകയറുമെന്നകാര്യത്തില്‍ സംശയമേതുമില്ല.

നീന്തല്‍ കുളത്തില്‍ സോനം

സോനം കപൂറും ബിക്കിനിയണിഞ്ഞു!

നീന്തല്‍കുളത്തിനടുത്ത് പിങ്ക് ബിക്കിനിയണിഞ്ഞു കിടക്കുന്ന സോനത്തെയാണ് കാണാനാവുക. ബിക്കിനിയില്‍ നല്ല ആത്മവിശ്വാസത്തോടെതന്നെയാണ് സോനം പോസ് ചെയ്തിരിക്കുന്നത്.

നിലപാട് മാറ്റിയ സോനം

സോനം കപൂറും ബിക്കിനിയണിഞ്ഞു!

ഫാഷന്‍ കോളങ്ങളില്‍ എപ്പോഴും സോനത്തിന്റെ സ്‌റ്റൈല്‍ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ഇതുവരെ ബിക്കിനി ധരിച്ച് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടില്ലെന്നായിരുന്നു സോനം പറഞ്ഞിരുന്നത്. തന്റെ ശരീരപ്രകൃതിയ്ക്ക് ബിക്കിനി ചേരില്ലെന്നായിരുന്നു സോനം പറയാറുള്ളത്.

മാക്‌സിമിന് വേണ്ടി ബിക്കിനിയിട്ട സോനം

സോനം കപൂറും ബിക്കിനിയണിഞ്ഞു!

സ്‌ക്രീനില്‍ ബിക്കിനിയണിഞ്ഞ് എത്തില്ലെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും മാക്‌സിം എന്ന മാഗസിന് വേണ്ടി സോനം ഒരിക്കല്‍ ബിക്കിനിയണിഞ്ഞ് പോസ് ചെയ്തിരുന്നു.

സാവരിയയിലൂടെ വന്ന പുതുമുഖം

സോനം കപൂറും ബിക്കിനിയണിഞ്ഞു!

രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ സാവരിയ എന്ന ചിത്രത്തിലൂടെയാണ് സോനം കപൂര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

അനില്‍ കപൂറിന്റെ മകള്‍

സോനം കപൂറും ബിക്കിനിയണിഞ്ഞു!

ബോളിവുഡില്‍ കപൂര്‍ കുടുംബത്തിന്റെ പാരമ്പര്യവുമായിട്ടാണ് സോനം എത്തിയത്. മുന്‍വര്‍ഷങ്ങളിലെ സൂപ്പര്‍താരമായിരുന്ന അനില്‍ കപൂറിന്റെ മകളാണ് സോനം കപൂര്‍.

സംവിധാനത്തില്‍ കമ്പമുള്ള സോനം

സോനം കപൂറും ബിക്കിനിയണിഞ്ഞു!

നടിയായി അരങ്ങേറ്റം കുറിയ്ക്കുന്നതിന് മുന്നേ സോനം സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയ്‌ക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്തിരുന്നു. 2004ല്‍ ബ്ലാക് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഇത്

പരസ്യചിത്രങ്ങളില്‍

സോനം കപൂറും ബിക്കിനിയണിഞ്ഞു!

മുന്‍നിര ബ്രാന്റുകളായ ഇലക്ട്രോലക്‌സ്, സ്‌പൈസ് മൊബൈല്‍, ലക്‌സ്, കോള്‍ഗേറ്റ്, സിഗ്നേച്ചര്‍, മോണ്ട് ബ്ലാങ്ക് തുടങ്ങിയവയ്ക്കുവേണ്ടിയെല്ലാം സോനം പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X