സോനം കപൂറിന്റെ വിവാഹ ആഘോഷങ്ങൾ തുടങ്ങി!! തയ്യാറൊടുത്ത് ബോളിവുഡ്, വീഡിയോ കാണാം
മുംബൈയിലെ വസതി ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.
ബോളിവുഡ് ക്യൂട്ട് ആൻഡ് സൂപ്പർ താരം സോനം കപൂറിന്റെ വിവാഹ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. ബോളിവുഡ് ഒന്നടങ്കം ഇതിന്റെ തിരിക്കിലാണ്. ഏറെ നാളുകളായുള്ള പ്രണയ സാഹല്യത്തിനൊടുവിൽ സുഹൃത്തായ ആനന്ദ് അഹൂജയുമാണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തുന്നത്. എന്നാൽ വിവാഹ തീയതിയോ സ്ഥലമോ തുടങ്ങിയ വിവരങ്ങളൊന്നും ഇതു വരെ പുറത്തു വിട്ടിട്ടില്ല. എന്നാൽ മെയ് 2 ന് വിവാഹം ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

തീയതി പുറത്തു വന്നില്ലെങ്കിൽ പോലും അനിൽ കപൂറിന്റെ വസതിയിൽ കല്യാണ ഒരുക്കുങ്ങൾ തകൃതിയിൽ നടക്കുകയാണ്. താരത്തിന്റെ മുംബൈയിലെ വസതി ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഇതിന് നേതൃത്വം കൊടുത്തത് താരത്തിന്റെ മാതാവ് സുനിത കപൂറാണ്. സുനിത ദീപാലങ്കാരം നോക്കി പുറത്തു നിൽക്കുന്ന ചിത്രങ്ങൾ ബോളിവുഡ് ഗോസിപ്പ് കോളത്തിൽ വൈറലായിട്ടുണ്ട്. ബോളിവുഡ് കണ്ടതിൽ വെച്ച് ഏറ്റവും ആർഭാഢമായ വിവാഹമായിരിക്കും സോനത്തിന്റേത്.
വിവാഹത്തിനും മറ്റു ചടങ്ങുകൾക്കായി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും താരത്തിന്റെ വസതിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇവർ കൃത്യമായി പാപ്പരാസികളുടെ ക്യാമറിയിൽ പതിഞ്ഞിട്ടുമുണ്ട്.കിരൺ ജോഹർ, ഫറാ ഖാൻ, സെലിബ്രിറ്റി ഫാഷൻ ഡിസൈനർ കുനാൽ രാവൽ, മസബാ ഗുപ്ത, സോനത്തിന്റെ കസിൽ മോഹിത് മാർവ ഭാര്യ അന്ധരാ മോട്ടിവാലാ, സഹോദരി അൻഷുൽ കപൂർ, അർജുൻ കപൂർ, ഹർവർദ്ധ കപൂർ എന്നിവരും വിവാഹത്തിനായി വസതിയിൽ എത്തിയിട്ടുണ്ട്.


Click it and Unblock the Notifications











