»   » ഹോളിവുഡില്‍ പ്രിയങ്ക ചോപ്രയുടെയും ദീപിക പദുകോണിന്റെയും ഒപ്പമെത്തില്ലെന്ന് സോനം കപൂര്‍

ഹോളിവുഡില്‍ പ്രിയങ്ക ചോപ്രയുടെയും ദീപിക പദുകോണിന്റെയും ഒപ്പമെത്തില്ലെന്ന് സോനം കപൂര്‍

Posted By: Ambili
Subscribe to Filmibeat Malayalam

പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവര്‍ക്ക് പിന്നാലെ സോനം കപൂറും ഗ്ലോബ(യുണൈറ്റഡ് ടാലന്റ് ഏജന്‍സി)ലില്‍ ഒപ്പുവെച്ചു. എന്നാല്‍ ഇവരുടെ നിലവാരത്തില്‍ ഹോളിവുഡിലേക്ക് എത്തി ചേരുമെന്ന് താന്‍ കരുതുന്നില്ലെന്നും താരം പറയുന്നു. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

യുണൈറ്റഡ് ടാലന്റ് ഏജന്‍സി വഴി മികച്ച ഹോളിവുഡ് പദ്ധതികള്‍ കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ താനിത് ഒരു തമാശയായിട്ടാണ് കരുതിയിരുന്നത്. പക്ഷെ താന്‍ യുഎടിയല്‍ ഒപ്പുവെച്ചത് കാരണം ഓ, അവള്‍ ഇനി ഹോളിവുഡിലേക്ക് പോവുകയാണ് അതുകൊണ്ട് സൂക്ഷിച്ചോളാന്‍ ആളുകള്‍ പറയുമെന്നും സോനം പറയുന്നു.

sonam-kapoor

നടികള്‍ സിനിമകള്‍ തിരഞ്ഞെടുക്കാതെ പരാമീറ്ററുകള്‍ നോക്കുകയാണെന്നാണ് താരം പറയുന്നത്. താനും ഇതു തന്നെയാണ് പിന്തുടുരുന്നത്. ബോളിവുഡില്‍ നിന്നും താന്‍ നല്ല കഥാപാത്രങ്ങള്‍ മാത്രം ചെയ്യാന്‍ ആഗ്രഹിക്കുകയാണെന്നും എവിടെയാണോ നല്ല കഥാപാത്രം വരുന്നത് അവിടെ താന്‍ വര്‍ക്ക് ചെയ്യുമെന്നും അതിപ്പോള്‍ ചൈന ആണെങ്കിലും കുഴപ്പമില്ലെന്നും താരം പറയുന്നു.

ഇന്‍ഡസ്ട്രി എതാണെന്നുള്ളത് ഒരു പ്രശ്‌നമല്ല. എവിടെയാണെങ്കിലും തനിക്ക് സന്തോഷമേ ഉള്ളു. ഇതൊരു വ്യവസായ പ്രശ്‌നമല്ല. ഈ പദ്ധതി തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും സോനം പറയുന്നു. തനിക്ക് എല്ലാം നന്നായി ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്. ദീപികയും പ്രിയങ്കയും ഹോളിവുഡില്‍ അവരുടെതായ സ്ഥാനം രേഖപ്പെടുത്തി കഴിഞ്ഞു. എന്നാല്‍ അവരുടെ ഒപ്പം എത്താന്‍ തനിക്ക് കഴിയുമെന്നു കരുതുന്നില്ല. അതുപോലെതന്നെ ചെയ്യാന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നതായും താരം പറയുന്നു. ഓരോ ദിവസവും താന്‍ മുന്നോട്ട് മുന്നോട്ടാണു നടക്കുന്നതെന്നും അതിനാല്‍ താനിപ്പോള്‍ അതീവ സന്തോഷവതിയാണെന്നും താരം പറയുന്നു.

English summary
Sonam Kapoor is hunting for movies in Hollywood & says she will never reach the standards of success attained by Deepika Padukone & Priyanka Chopra.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam