ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ പണം ചെലവാക്കുക ഈ ഭക്ഷണത്തിനായി! ആഗ്രഹം പറഞ്ഞ് സോനം കപൂര്‍

By Midhun Raj

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സോനം കപൂര്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നടി സിനിമകളില്‍ തിളങ്ങിയിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുളള റോളുകളും ചെയ്തുകൊണ്ടാണ് സോനം ബോളിവുഡില്‍ തിളങ്ങിയത്. അടുത്തിടെ ദുല്‍ഖര്‍ സല്‍മാനൊപ്പം സോയ ഫാക്ടര്‍ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ദുല്‍ഖറിന്റെ കാമുകിയായിട്ടാണ് സോനം അഭിനയിച്ചത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് സോനം കപൂര്‍.

sonam kapoor,

ലോക് ഡൗണ്‍ സമയം വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ നടി നേരത്തെ പങ്കുവെച്ചിരുന്നു. ലോക് ഡൗണിന് ശേഷം ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നേരത്തെ താരങ്ങളെല്ലാം രംഗത്തെത്തിയിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി തന്റെ ആഗ്രഹം തുറന്നുപറഞ്ഞ് സോനവും എത്തിയിരിക്കുകയാണ്. നിലവില്‍ തന്റെ ഇഷ്ട ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതിന്റെ വിഷമത്തിലാണ് നടി.

ലോക്ക് ഡൗണിന് ശേഷം തന്റെ കയ്യിലെ പണം മുഴുവന്‍ ഈ ഭക്ഷണം കഴിക്കാന്‍ ചെലവാക്കുമെന്നാണ് സോനം പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് സോനം തന്റെ ഇഷ്ടഭക്ഷണം എന്താണെന്ന് വെളിപ്പെടുത്തിയത്. പാനി പൂരിയാണ് ലോക്ക് ഡൗണ്‍ സമയം സോനം മിസ് ചെയ്യുന്നത്. ലോക്ക് ഡൗണിന് ശേഷം ചാറ്റ് കഴിക്കാന്‍ മുഴുവന്‍ പണവും ചെലവാക്കും എന്ന് സോനം കുറിച്ചു. 2010ല്‍ പുറത്തിറങ്ങിയ അയ്ഷ എന്ന ചിത്രത്തിലെ സ്റ്റില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. നിലവില്‍ ഭര്‍ത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പം ഡല്‍ഹിയിലാണ് താരമുളളത്.

ബോളിവുഡില്‍ ഫാഷന്റെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്താറുളള നായികമാരില്‍ ഒരാളാണ് സോനം കപൂര്‍. നടി പങ്കുവെക്കാറുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സ്‌റ്റൈലിഷ് ആന്‍ഡ് ഗ്ലാമറസ് ലുക്കിലാണ് പലപ്പോഴും സോനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുളളത്. ഇടയ്ക്ക് സോനത്തിന്റെ വസ്ത്രധാരണത്തിന്‌ വലിയ രീതിയിലുളള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പമുളള സോയ ഫാക്ടര്‍ എന്ന ചിത്രമാണ് സോനം കപൂറിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. വലിയ പ്രതീക്ഷകളുമായി എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.

More from Filmibeat

Read more about: sonam kapoor coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X