ഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് ശേഷം ആദ്യമായി പുറത്ത് വന്ന് നടി സോനം കപൂര്‍; ഭാര്യയ്ക്ക് ചുംബനം നല്‍കി ആനന്ദും
കഴിഞ്ഞ ദിവസം ബോളിവുഡ് സിനിമാലോകത്തിന് ഏറെ സന്തോഷം നല്‍കി കൊണ്ടാണ് താരപുത്രിയും നടിയുമായ സോനം കപൂര്‍ എത്തിയത്. ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നെങ്കിലും ഒടുവില്‍ താനൊരു അമ്മയാവാന്‍ പോവുകയാണെന്ന സത്യം സോനം വെളിപ്പെടുത്തി. ഭര്‍ത്താവ് ആനന്ദ് അഹൂജയുടെ കൂടെയുള്ള കിടിലന്‍ ഫോട്ടോസാണ് നടി പങ്കുവെച്ചതും. ഇതിന് താഴെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമൊക്കെ ചേര്‍ന്ന് താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തി.
ഗര്‍ഭിണിയാണെന്ന് അറിയിച്ചത് മുതല്‍ ക്യാമറ കണ്ണുകള്‍ സോനത്തിന് പിന്നാലെയായിരുന്നു. ഒടുവില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ താരസുന്ദരിയുടെ ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

മുംബൈയില്‍ ഒരു മള്‍ട്ടി ബ്രാന്‍ഡ് സ്‌നീക്കര്‍ ബോട്ടിക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് സോനം കപൂര്‍ എത്തിയത്. കൂടെ ഭര്‍ത്താവ് ആനന്ദ് അഹൂജ, പിതാവ് അനില്‍ കപൂര്‍, സഹോദരന്‍ ഹര്‍ഷ് വര്‍ദ്ധന്‍ കപൂര്‍, നടി ഹുമ ഖുറേഷി തുടങ്ങി ബോളിവുഡിലെ പ്രമുഖരായ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ എല്ലായിടത്തും തിളങ്ങി നിന്നത് സോനം തന്നെയായിരുന്നു. അത്രയധികം സന്തോഷത്തോട് കൂടി എത്തിയ താരങ്ങള്‍ ക്യാമറകള്‍ക്ക് മുന്നില്‍ ഫോട്ടോ എടുക്കാന്‍ നിന്ന് കൊടുക്കുകയും ചെയ്തിരുന്നു. ഇതോടെ കഴിഞ്ഞൊരു ദിവസം സോഷ്യൽ മീഡിയ നിറയെ സോനവും ഭർത്താവും മാത്രമായി നിറഞ്ഞ് നിന്നു. ഇതിനോട് അനുബന്ധിച്ച് താരദന്പതിമാരെ പറ്റിയുള്ള രസകരമായ പല കഥകളുമാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

ഇതിനിടയില്‍ സോനത്തിൻ്റെ ഭര്‍ത്താവ് ആനന്ദ് പ്രിയതമയ്ക്ക് സ്നേഹത്തോടെ ചുംബനം നൽകുന്നതിൻ്റെയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വേദിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് ആനന്ദ് സോനത്തിന്റെ കവിളിലൊരു ചുംബനം നല്‍കുന്നത്. പെട്ടെന്ന് തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. ഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് ശേഷം ആദ്യമായിട്ടാണ് സോനം നിറവയറുമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. നീല നിറമുള്ള കോട്ട്യൂം സ്യൂട്ടുമാണ് നടിയുടെ വേഷം. ഇതിനുള്ളില്‍ വെള്ള ടീ ഷര്‍ട്ടും ധരിച്ചിരുന്നു.

2018 ലാണ് സോനം കപൂറും ബിസിനസുകരാനായ ആനന്ദ് അഹൂജയും തമ്മില്‍ വിവാഹിതാരവുന്നത്. അന്ന് മുതലിങ്ങോട്ട് പലപ്പോഴായി സോനം ഗര്‍ഭിണിയാണോ എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ കേട്ടതൊന്നും സത്യമല്ലെന്ന് നടി അറിയിച്ചു. ഒടുവില്‍ മാര്‍ച്ച് ഇരുപത്തിയൊന്നിനാണ് വൈകാതെ താനൊരു അമ്മയാവുമെന്ന കാര്യം സോനം പുറംലോകത്തെ അറിയിച്ചത്. ഭര്‍ത്താവിന്റെ മടിയില്‍ നിറവയറ് തലോടി കിടക്കുന്ന ഫോട്ടോസും നടി പങ്കുവെച്ചു. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ഈ ഫോട്ടോസ് കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി.

ഇപ്പോള്‍ ഗര്‍ഭകാലത്തിന്റെ നാലഞ്ച് മാസത്തില്‍ നടി എത്തിയെന്നാണ് അറിയുന്നത്. സെപ്റ്റംബറിനും നവംബറിനും ഇടയിലെപ്പോഴെങ്കിലും കുഞ്ഞിന് ജന്മം കൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും കപൂര്‍ കുടുംബത്തിലെ പുതിയ ജനറേഷനില്‍ ജനിക്കാന്‍ പോവുന്ന ആദ്യ കുഞ്ഞായിരിക്കും ഇത്. ആ സന്തോഷം താരകുടുംബാംഗങ്ങള്‍ക്കെല്ലാമുണ്ട്.


Click it and Unblock the Notifications











