സോനം കപൂര്‍ വിവാഹ തട്ടിപ്പുകാരി
മുംബൈ: വ്യത്യസ്തമായ ഒരു വേഷവുമായി തന്റെ ആരാധകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് നടി സോനം കപൂര്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ബോളിവുഡ് കോമഡി ത്രില്ലര്‍ ഡോളി കി ഡോളിയിലാണ് സോനത്തിന്റെ കരിയറിലെ തന്നെ മികച്ചത് എന്ന വിലയിരുത്തലുകളോടെ എത്തുന്ന വേഷം.
പത്രവാര്‍ത്തകളിലൂടെ കേട്ടറിവുള്ള വിവാഹ തട്ടിപ്പുകാരിയായാണ് ചിത്രത്തില്‍ സോനം വേഷമിട്ടിരിക്കുന്നത്. വിവാഹം കഴിക്കുകയും ആദ്യരാത്രി ഭര്‍ത്താവിന് മയക്കുമരുന്നു കലര്‍ത്തിയ പാല്‍ നല്‍കിയ ശേഷം പണവും സ്വര്‍ണവുമായി കടന്നുകളയുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ് ചിത്രത്തില്‍ സോനം. സിനിമയുടെ അവതരണ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടുകഴിഞ്ഞു.

തട്ടിപ്പുകാരിയായ നായികയുടെ വേഷത്തെക്കുറിച്ച് സൂചന നല്‍കുന്ന ഗാനമാണ് പുറത്തുവന്നത്. ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ കോമഡി രൂപത്തിലാണ് പാട്ടിന്റെ അവതരണം. സിനിമയിലെ വേഷത്തെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍താരം അനില്‍ കപൂറിന്റെ മകള്‍ കൂടിയായ സോനം പറയുന്നു.
ഇന്നേവരെ അഭിനയിച്ചിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായൊരു വേഷമാണിത്. കഥയും കോമഡിയും പ്രക്ഷകര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടാതിരിക്കില്ല. ഷൂട്ടിങ് വേളയില്‍ പോലും തനിക്ക് പലപ്പോഴും ചിരിയടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് സോനം പറഞ്ഞു. സാജിത്ത് വാജിത്താണ് ചിത്രത്തിന്റെ സംവിധാനം. സെയിഫ് അലിഖാന്‍, മലിക അറോറ ഖാന്‍ എന്നിവക്കൊപ്പം പുല്‍കിത് സാമ്രാട്ട്, രാജ്കുമാര്‍ റാവു, വരുണ്‍ ശര്‍മ്മ തുടങ്ങിയവരും സിനിമയില്‍ കഥാപാത്രങ്ങളാകുന്നു.


Click it and Unblock the Notifications