For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരപുത്രിയുടെ വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി, താരങ്ങളെല്ലാം ആഘോഷത്തിലാണ്, ചിത്രങ്ങള്‍ വൈറല്‍!

  |

  ബോളിവുഡില്‍ മറ്റൊരു താരവിവാഹത്തിന് കൂടി അരങ്ങൊരുങ്ങുകയാണ്. അനില്‍ കപൂറിന്റെ മകളായ സോനം കപൂറാണ് വിവാഹത്തിനൊരുങ്ങുന്നത്. വിവാഹത്തിന് മുന്നോടിയായുളള ചടങ്ങായ മെഹന്തിക്കിടയിലെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡ് സിനിമാലോകം എത്തിയിട്ടുണ്ട് ഈ താരത്തിന്റെ വീട്ടിലേക്ക്. അനില്‍ കപൂറിന്റെ സഹോദര ഭാര്യയും അഭിനേത്രിയുമായ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം കാരണം വിവാഹം ലളിതമായാണ് നടത്തുന്നത്.

  മമ്മൂട്ടി, മോഹന്‍ലാല്‍, സൂര്യ, ദുല്‍ഖര്‍, എല്ലാവരും കൂടി അനന്തപുരിയില്‍ മഴവില്ല് വിരിയിച്ചു, കാണൂ!

  സ്വകാര്യ ചടങ്ങായി നടത്തുന്ന വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ച് വരികയാണ്. വ്യവസായ പ്രമുഖനായ ആനന്ദ് അഹൂജും സോനവും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ബോളിവുഡിലെ മുന്‍നിര താരകുടുംബങ്ങളിലൊന്നായ കപൂര്‍ കുടുംബത്തിലെ ഇളംതലമുറയുടെ വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഹണി റോസ് ചെറുതായൊന്ന് തള്ളിയതാ, മോഹന്‍ലാലിന് കാലിടറി, ശരിക്കും സംഭവിച്ചത് ഇങ്ങനെ, കാണൂ!

   വിവാഹത്തിനുള്ള ഒരുക്കങ്ങള്‍

  വിവാഹത്തിനുള്ള ഒരുക്കങ്ങള്‍

  അനില്‍ കപൂറിന്റെ മകളായ സോനം കപൂറും ഡല്‍ഹിയിലെ ബിസിനസ്സുകാരനായ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം മുംബൈയില്‍ വെച്ചാണ് നടക്കുന്നത്. മെയ് എട്ടിനാണ് ഇവര്‍ വിവാഹിതാരവുന്നത്. നിരവധി പേരാണ് താരപുത്രിക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് താരസുന്ദരിയുടെ ചിത്രങ്ങള്‍ വൈറലാവുന്നത്.

  മെഹന്ദി ആഘോഷം കെങ്കേമമാക്കി

  മെഹന്ദി ആഘോഷം കെങ്കേമമാക്കി

  ബോണി കപൂര്‍ മക്കളായ ജാന്‍വി, ഖുഷി, അര്‍ജുന്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങിയവരാണ് മെഹന്ദി ചടങ്ങിനിടയില്‍ തിളങ്ങി നിന്നത്. മെഹന്ദി രാവില്‍ അര്‍ജുന്റെ നേതൃത്വത്തില്‍ കിയിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സും അരങ്ങേറിയിരുന്നു. സഹോദരങ്ങള്‍ക്കൊപ്പം അതീവ സന്തോഷത്തോടെ നില്‍ക്കുന്ന അര്‍ജുന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

  ആനന്ദും ചടങ്ങിനെത്തി

  ആനന്ദും ചടങ്ങിനെത്തി

  മെഹന്ദി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ആനന്ദ് അഹൂജയും കപൂര്‍ കുടുംബത്തിലേക്ക് എത്തിയിരുന്നു. ആനന്ദിനൊപ്പമുള്ള സോനത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. പീച്ച് നിറത്തിലുള്ള ലാച്ചയണിഞ്ഞ് അതീവ സുന്ദരിയായാണ് സോനം മെഹന്ദി ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

  സ്വകാര്യതയെ മാനിക്കണം

  സ്വകാര്യതയെ മാനിക്കണം

  വിവാഹത്തീയതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ താരകുടുംബം തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. തികച്ചും സ്വകാര്യ ചടങ്ങായാണ് വിവാഹം നടത്തുന്നത്. ശ്രീദേവിയുടെ അകാല വിയോഗത്തെ തുടര്‍ന്നാണ് താരകുടുംബം ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സോനത്തെ അനുഗ്രഹിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും താരകുടുംബം വ്യക്തമാക്കിയിരുന്നു.

  വര്‍ഷങ്ങളായുള്ള പ്രണയം

  വര്‍ഷങ്ങളായുള്ള പ്രണയം

  വര്‍ഷങ്ങളായുള്ള പ്രണയമാണ് സഫലീകരിക്കപ്പെടാന്‍ പോവുന്നത്. പൊതുവേദികളിലും മറ്റും ഒരുമിച്ച് പങ്കെടുക്കാറുണ്ടെങ്കിലും തങ്ങള്‍ പ്രണയത്തിലാണെന്ന് സോനവും ആനന്ദും സമ്മതിച്ചിരുന്നില്ല. ദേശീയ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ സോനം കപൂറിന് പ്രത്യേക പരാമര്‍ശം ലഭിച്ചപ്പോള്‍ ആനന്ദ് ഒപ്പമുണ്ടായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്.

  വിവാഹത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ആനന്ദ് സോനത്തിന് ചില കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്വകാര്യ ജീവിതത്തിലേക്ക് വലിച്ചിഴയ്ക്കരുത്. കിടപ്പറയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, ഉറങ്ങുന്ന സമയത്ത് മാത്രമാണ് മൊബൈല്‍ മാറ്റി വെക്കേണ്ടത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് സോനം കപൂര്‍. അതൊന്നും ആനന്ദിന് പ്രശ്‌നമേയല്ല. എന്നാല്‍ കിടപ്പറയിലെത്തുമ്പോള്‍ മൊബൈല്‍ ആവശ്യമില്ലെന്ന അഭിപ്രായക്കാരനാണ് ആനന്ദ്. ഭാവിവരന്റെ നിബന്ധനകള്‍ സോനവും അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

  ചിത്രങ്ങള്‍ വൈറലാവുന്നു

  ചിത്രങ്ങള്‍ വൈറലാവുന്നു

  സോനം കപൂറിന്‍രെ മെഹന്ദി ചടങ്ങിന്‍രെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പുതുപുത്തന്‍ വസ്ത്രങ്ങളിഞ്ഞ് താരകുടുംബം ശരിക്കും ആഘോഷമാക്കുകയാണ് സോനത്തിന്റെ വിവാഹം. എന്നാല്‍ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ദു:ഖവും എല്ലാവരെയും അലട്ടുന്നുണ്ട്.

  English summary
  Sonam Kapoor All Set TO MARRY Boyfriend Anand Ahuja;pics goes viral.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X