For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ സെലക്ഷൻ തെറ്റിയില്ല; അത് എനിക്ക് ​ഗുണം ചെയ്തു; ഭർത്താവിനെക്കുറിച്ച് സോനം കപൂർ

  |

  ബോളിവുഡിലെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് സോനം കപൂറും ആനന്ദ് അഹൂജയും. സഹനടൻമാരെയോ സംവിധായകൻമാരെയോ ആണ് പലപ്പോഴും ബോളിവുഡ് നടിമാർ ജീവിത പങ്കാളികൾ ആക്കാറെങ്കിൽ സോനം തെരഞ്ഞെടുത്തത് സിനിമാ ലോകവുമായി ഒരു ബന്ധവുമില്ലാത്ത ബിസിനസ്കാരൻ ആനന്ദ് അഹൂജയെ ആണ്. 2018 ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം താരങ്ങൾ ലണ്ടനിൽ ഒരുമിച്ച് താമസിക്കുകയും ചെയ്തു.

  Also Read: 'രണ്ടരമണിക്കൂറോളം എടുത്താണ് ആകാശ​ഗം​ഗയിലെ യക്ഷിക്കായി മേക്കപ്പ് ചെയ്തിരുന്നത്, നഖം വരെ ചുവന്നു'; ദിവ്യ ഉണ്ണി

  പ്രസവത്തോടനുബന്ധിച്ച് ഇന്ത്യയിലെത്തിയ സോനം നിലവിൽ മുംബൈയിൽ ആണുള്ളത്. വായു കപൂർ അഹുജ എന്നാണ് സോനവും ആനന്ദും തങ്ങളുടെ മകന് നൽകിയിരിക്കുന്ന പേര്, ബി ടൗണിലെ സ്റ്റെെലിഷ് കപ്പിൾ ആയാണ് സോനവും ആനന്ദും അറിയപ്പെടുന്നത്.

  പ്രസവം കഴിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ സോനം പഴയ ഫിറ്റ്നെസ്
  വീണ്ടെടുത്ത് ആരാധകരെ അത്ഭുതപ്പെടുത്തി. സോനത്തിന്റെ കരിയറിന് വലിയ പിന്തുണ ആണ് ആനന്ദ് നൽകുന്നത്. സോനം തന്നെ ഇതേ പറ്റി മുമ്പ് സംസാരിച്ചിട്ടുണ്ട്.

  Sonam Kapoor

  ഇപ്പോഴിതാ ഭർത്താവിനെക്കുറിച്ചുള്ള സോനത്തിന്റെ ഇൻസ്റ്റ​​ഗ്രാം സ്റ്റോറി ആണ് ശ്രദ്ധേയമാവുന്നത്. പിതാക്കൻമാരെ പുകഴ്ത്തുന്ന ഒരു വാചകമാണ് സോനം പങ്കുവെച്ചത്. അച്ഛൻമാർ തങ്ങളെ എപ്പോഴും പെൺമക്കൾ നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കണമെന്ന് കുറിപ്പിൽ പറയുന്നു.

  പിതാക്കൻമാർ ഭാര്യയോട് സംസാരിക്കുന്ന രീതിയും അവർക്ക് നൽകുന്ന ബഹുമാനവും മക്കൾ കാണുന്നുണ്ട്. പെൺമക്കൾ പങ്കാളികളെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ ഉണ്ടാക്കുന്നത് ഇതെല്ലാം കണ്ടിട്ടാണെന്നും കുറിപ്പിൽ പറയുന്നു.

  ഈ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് സോനത്തിന്റെ കമന്റ്. അമ്മ നല്ല ഭർത്താവിനെ തെരഞ്ഞെടുത്തത് കൊണ്ടാണ് തനിക്കും ചേച്ചിക്കും നല്ലവരായ പങ്കാളികളെ ലഭിച്ചതെന്ന് സോനം കുറിച്ചു. ഭർത്താവിന്റെ സ്നേഹത്തെക്കുറിച്ച് നേരത്തെയും സോനം സംസാരിച്ചിട്ടുണ്ട്.

  ബോളിവുഡിലെ ഫാഷനിസ്ത ആണ് സോനം കപൂർ. സോനത്തിന്റെ കടന്ന് വരവോടെ ആണ് ബോളിവുഡിൽ പുത്തൻ ഫാഷൻ സങ്കൽപ്പങ്ങൾ ഉണ്ടാവുന്നത്. സഞ്ജയ് ലീല ബൻസാലിയുടെ സാവരിയ എന്ന സിനിമയിലൂടെ ആണ് സോനം കപൂർ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് നിരവധി സിനിമകളിൽ നടി അഭിനയിച്ചു. രാഞ്ജന ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്യാൻ സോനത്തിന് സാധിച്ചു.

  Sonam Kapoor

  ബി ടൗണിലെ മുൻനിര നായിക നടി ആയ സോനം അനാവശ്യ ​ഗോസിപ്പുകളിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നടൻമാരുമായി ചേർത്ത് അപൂർവമായി സോനത്തിന്റെ പേരിൽ ​ഗോസിപ്പ് വന്നിട്ടുള്ളൂ. വിവാഹ ശേഷം സോനം ചെയ്യുന്ന സിനിമകളുടെ എണ്ണം കുറച്ചിരുന്നു. ഭർത്താവിനൊപ്പം ലണ്ടനിലാണ് സോനം കൂടുതൽ സമയവും ഉണ്ടായിരുന്നത്.

  Also Read: 'റോബിന്റേയും പൊടിയുടേയും സ്വർ​ഗരാജ്യം'; അച്ഛനമ്മമാർക്കൊപ്പം താരങ്ങൾ, കാത്തിരുന്ന ചിത്രമെന്ന് ആരാധകർ!

  ഇനിയും സിനിമകളിൽ അഭിനയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മകൻ ജനിച്ച ശേഷം തന്റെ പ്രഥമ പരി​ഗണന അതിനല്ലെന്നും സോനം നേരത്തെ പറഞ്ഞിട്ടുണ്ട്. 2018 ൽ നടന്ന സോനത്തിന്റെ വിവാഹത്തിന് ബി ടൗണിലെ മിക്ക താരങ്ങളും എത്തിയിരുന്നു. സോനത്തിന്റെ വിവാഹ ചിത്രങ്ങളും ഏറെ വൈറലായിരുന്നു.

  ​ഗർഭകാലത്തെക്കുറിച്ച് സോനം കപൂർ നടത്തിയ തുറന്ന് പറച്ചിൽ നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. ​ഗർഭകാലം എല്ലാവരും പറയുന്നത് പോലെ മനോഹരം മാത്രമല്ല. ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ആദ്യ മാസങ്ങളിൽ നേരിട്ടുണ്ടെന്നായിരുന്നു സോനം തുറന്ന് പറഞ്ഞത്.

  Read more about: sonam kapoor
  English summary
  Sonam Kapoor Praises Mom For Selecting Anil Kapoor As Her Husband; Actress Post Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X