ആ നടിക്ക് വളരെ മോശം അനുഭവമുണ്ടായി, കുടുംബത്തെയോർത്ത് തുറന്ന് പറഞ്ഞില്ല, സോനം സൂചിപ്പിച്ചത് താര റാണിയെ?
ഗ്ലാമർ ലോകമാണ് ബോളിവുഡ്. ഇന്ത്യൻ സിനിമയുടെ മുഖമായി അറിയപ്പെടുന്ന ഇൻഡസ്ട്രി. എന്നാൽ ബോളിവുഡിൽ അവസരം ലഭിക്കുകയോ മുൻനിരയിലേക്ക് ഉയരുകയോ എളുപ്പമല്ല. ബി ടൗണിൽ സ്ഥാനം ലഭിക്കില്ലെന്ന് മനസിലാക്കിയാണ് ഉത്തരേന്ത്യയിൽ നിന്നുള്ള പല നടിമാരും തമിഴ്, തെലുങ്ക് സിനിമാ രംഗത്തേക്ക് കടന്ന് വന്നത്. കാസ്റ്റിംഗ് കൗച്ച് പോലുള്ള പ്രശ്നങ്ങൾ ബി ടൗണിൽ ഇപ്പോഴുമുണ്ട്. എക്കാലവും മുംബെെ സിനിമാ ലോകത്തിന്റെ മറ്റൊരു മുഖം ജനശ്രദ്ധ നേടിയിട്ടുണ്ട്. അധോലോക നേതാക്കളുടെ പിടിയിലായിരുന്ന ഒരു കാലം ബോളിവുഡിനുണ്ടായിരുന്നു.
ഒരുപാട് നടിമാർക്ക് ബോളിവുഡിൽ നിന്നും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. സിനിമാ രംഗത്തുള്ള തന്റെ സുഹൃത്തുക്കൾക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് നടി സോനം കപൂർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ അടുത്ത എന്റെ രണ്ട് സുഹൃത്തുക്കൾക്ക് ഭയാനകമായ അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ട്. അവരതേക്കുറിച്ച് തുറന്ന് പറയാനാഗ്രഹിക്കുന്നില്ല.

ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് ജീവിതകാലം മുഴുവൻ ഒരു ഇരയായി അറിയപ്പെടാൻ ഞാനാഗ്രഹിക്കുന്നില്ല എന്നാണ്. പ്രത്യേകിച്ചും സിനിമാ രംഗത്ത്. എന്റെ കരിയർ ഇതിലാണ് ബിൽഡ് ചെയ്തത്. ഏഴ് സഹോദരങ്ങളെയും കുടുംബത്തെയും എനിക്ക് നോക്കേണ്ടതുണ്ടെന്നും ആ സുഹൃത്ത് തന്നോട് പറഞ്ഞെന്ന് സോനം കപൂർ വെളിപ്പെടുത്തി. 2018 ലാണ് സോനം കപൂർ ഈ തുറന്ന് പറച്ചിൽ നടത്തിയത്. നടിയുടെ വാക്കുകൾ വീണ്ടും ചർച്ചയാകുമ്പോൾ ഊഹാപോഹങ്ങളും വരുന്നുണ്ട്.
സോനം സൂചിപ്പിച്ച നടി കത്രീന കൈഫാണോ എന്നാണ് ചിലരുടെ ചോദ്യം. ഏഴ് സഹോദരങ്ങളുള്ളയാളെന്ന് പറഞ്ഞത് വലിയ സൂചനയാണെന്നും പേര് പറയാതെ പറഞ്ഞത് ശരിയായില്ലെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം വരുന്നുണ്ട്. എന്നാൽ കത്രീന കൈഫിനെയാണോ നടി ഉദ്ദേശിച്ചതെന്ന് ഉറപ്പില്ലല്ലോയെന്നും ചിലർ ചോദിക്കുന്നു.

മുംബെെ സിനിമാ ലോകത്ത് സ്ഥാനം നേടുക കത്രീന കൈഫിന് എളുപ്പമായിരുന്നില്ല. കുടുംബ പശ്ചാത്തലമൊന്നുമില്ലാതെ സ്വന്തം പ്രയത്നത്തിലാണ് കത്രീന ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. ആദ്യ ബോളിവുഡ് സിനിമയിൽ തന്നെ നടിക്ക് അബദ്ധം പറ്റിയിരുന്നു. ഏറെ ഇന്റിമേറ്റ് രംഗങ്ങളുള്ള സിനിമയായിരുന്നു ഇത്. പല സീനുകളും ചെയ്യാൻ കത്രീനയ്ക്ക് താൽപര്യമില്ലായിരുന്നെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ഇന്ന് ബോളിവുഡിൽ സൂപ്പർതാര പദവിയുള്ള നടിയാണ് കത്രീന. സോനം പറയുന്ന നടി കത്രീനയാകാൻ സാധ്യതയില്ലെന്ന് അഭിപ്രായമുണ്ട്. ബോളിവുഡിലെ തുടക്ക കാലത്ത് സൂപ്പർതാരം സൽമാൻ ഖാന്റെ സംരക്ഷണ വലയത്തിലായിരുന്നു കത്രീന. ഇരുവരും കുറച്ച് കാലം പ്രണയത്തിലുമായിരുന്നു.
കത്രീനയ്ക്ക് കരിയറിൽ ഗോഡ്ഫാദറിനെ പോലെയായിരുന്നു സൽമാൻ. ബി ടൗണിലെ ഏറ്റവും വലിയ പ്രബല താരങ്ങളിലൊരാളാണ് സൽമാൻ ഖാൻ. ഇരുവരും ഒരുമിച്ചെത്തിയ മിക്ക സിനിമകളും ഹിറ്റാണ്. ടെെഗർ ത്രീയാണ് സൽമാനും കത്രീനയും അവസാനമായി ഒരുമിച്ച് അഭിനയിച്ച സിനിമ. താരങ്ങളുടെ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നടൻ വിക്കി കൗശലാണ് കത്രീന കൈഫിന്റെ ഭർത്താവ്.


Click it and Unblock the Notifications











