കാണാൻ അഴകില്ലെന്ന് പറഞ്ഞ് പലരും കളിയാക്കി; ഒരിക്കൽ സോനം കപൂർ നടത്തിയ വെളിപ്പെടുത്തൽ വൈറൽ ആവുന്നു
ബോളിവുഡിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സോനം കപൂർ. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ സോനം കപൂർ ഒരിക്കലും മടി കാണിക്കാറില്ല. ഓരോ കാര്യത്തിലും ഉള്ള തന്റെ ശക്തമായ നിലപാടുകൾ താരം ഒരു മടിയും കൂടാതെ പ്രകടിപ്പിക്കുന്നു എന്നതുകൊണ്ട് തന്നെ നടിക്ക് ആരാധകർ വളരെയേറെയാണ്.
ബോളിവുഡിലെ പ്രമുഖ നടി എന്നതിലുപരി, സോനം കാലക്രമേണ ഇൻഡസ്ട്രിയിലെ ഫാഷനിസ്റ്റ് എന്ന ടാഗും നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ ജന്മദിനമായിരുന്നു. ഈ അവസരത്തിൽ താരം മുൻപ് ഒരു വിഡിയോയിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

കൗമാരകാലഘട്ടത്തിൽ പെൺകുട്ടികൾക്ക് വരാറുള്ള ഹോർമോൺ പ്രശ്നങ്ങൾ തനിക്കും ഒരുപാട് ഉണ്ടായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. തനിക്ക് ശരിരത്തിൽ മുടി വളർച്ചയും മുഖക്കുരുവും ഉണ്ടായിരുന്നതായി താരം പറഞ്ഞു. താൻ കറുത്തിരുന്നുവെന്നും അതുകൊണ്ട് തന്നെ എങ്ങനെ വിവാഹം കഴിക്കുമെന്ന് ബന്ധുക്കൾ ചോദിച്ചിരുന്നതായും താരം വ്യക്തമാക്കി.
ഇന്ത്യയിൽ ഇങ്ങനെയാണെന്നും പെൺകുട്ടികൾ കല്യാണം കഴിക്കാൻ വേണ്ടി സുന്ദരികളായി ഇരിക്കണമെന്ന് സമൂഹം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമെന്നും സോനം വ്യക്തമാക്കി. പെൺകുട്ടികളുടെ വിദ്യാഭ്യാസം പോലും വിവാഹസമയത്ത് നല്ല ആലോചനകൾ വരാൻ സി വി യിൽ ചേർക്കേണ്ട ഒരു ഘടകം മാത്രമായി മാറുന്നുവെന്നും താരം പറഞ്ഞു.
അതേസമയം, സോനം കപൂര്‍ നടത്തിയ ഏറ്റവും പുതിയ മെറ്റേണിറ്റി ഷൂട്ട് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിയ്ക്കുകയാണ്. മെറ്റേണിറ്റി ഷൂട്ടിനായി വളരെ വ്യത്യസ്തമായ ഔട്ട്‌ഫിറ്റാണ് താരം തിരഞ്ഞെടുത്തത്. വെള്ള നിറമുള്ള ഔട്ട്‌ഫിറ്റില്‍ അതീവ സുന്ദരിയായി താരം കാണപ്പെട്ടു. മുത്തുകളും സീക്വൻസുകളും പിടിപ്പിച്ച സ്കർട്ടും അതിന് ചേരുന്ന രീതിയിൽ മുത്തുകൾ പിടിപ്പിച്ച പല ലെയറുകള്‍ ഉള്ള ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്.
അമ്മയാകാൻ പോകുന്ന സോനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഔട്ട്ഫിറ്റിന്‍റെ ഡിസൈനര്‍ ബ്രാന്‍ഡായ അബു ജാനി സന്ദീപ് ഖോക്ലയാണ് സോനത്തിന്‍റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
മാര്‍ച്ചിലാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം സോനം കപൂര്‍ ആരാധകരെ അറിയിച്ചത്. വ്യവസായിയായ ആനന്ദ് അഹൂജയാണ് സോനത്തിന്‍റെ പങ്കാളി. 2018ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം സിനിമകളില്‍ അത്ര സജീവമല്ല സോനം.
Recommended Video
എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഭർത്താവുമായുള്ള ആഹ്ലാദപൂർണ്ണമായ നിമിഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ പലപ്പോഴായി മെറ്റേണിറ്റി ഫോട്ടോകള്‍ സോനം തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. അടുത്തിടെ ഭർത്താവ് ആനന്ദുമൊത്ത് ബേബിമൂണ്‍ ആഘോഷിക്കുന്നതിനായി സോനം ഇറ്റലിയിലും പോയിരുന്നു.


Click it and Unblock the Notifications