അനില്‍ കപൂറിനൊപ്പം നാണിച്ചുനിന്ന് കുഞ്ഞു സോനവും അനിയത്തിയും! വൈറലായി ചിത്രം! കാണൂ
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയായ നടിയാണ് സോനം കപൂര്‍. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത സാവരിയ എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടി തുടര്‍ന്നും നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം അഭിനയപ്രാധാന്യമുളള കഥാപാത്രങ്ങളും ചെയ്താണ് സോനം ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടത്. 2016ല്‍ പുറത്തിറങ്ങിയ നീര്‍ജ നടിയുടെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു.

റാം മാധ്വാനി സംവിധാനം ചെയ്ത ചിത്രം ബയോഗ്രഫിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിരുന്നു. ചിത്രത്തില്‍ നീര്‍ജ എന്ന ടൈറ്റില്‍ റോളില്‍ തന്നെയായിരുന്നു സോനം എത്തിയിരുന്നത്. രണ്‍ബീര്‍ കപൂര്‍ മുഖ്യ വേഷത്തിലഭിനയിച്ച സഞ്ജു എന്ന ചിത്രമായിരുന്നു സോനത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. അടുത്തിടെയായിരുന്നു വ്യവസായ പ്രമുഖനായ ആനന്ദ് അഹൂജയുമായുളള സോനത്തിന്റെ വിവാഹം നടന്നത്. ബോളിവുഡ് സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച ആര്‍ഭാട വിവാഹങ്ങളിലൊന്നായിരുന്നു ഇവരുടെത്.
ബോളിവുഡ് സൂപ്പര്‍താരം അനില്‍ കപൂറിന്റെ മകളു കൂടിയാണ് സോനം കപൂര്‍. കഴിഞ്ഞ ദിവസം തന്റെ പിതാവിനൊപ്പം നില്‍ക്കുന്നൊരു ഫോട്ടോ സോനം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അനില്‍ കപൂറിനൊപ്പം നാണിച്ചുനില്‍ക്കുന്ന സോനത്തിന്റെയും സഹോദരിയുടെയും ബാല്യകാല ചിത്രമാണ് നടി ട്വിറ്ററില്‍ പങ്കുവെച്ചത്. സോനത്തിന്റെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











